20 ലക്ഷം വർഷം മുൻപുള്ള ഡിഎൻഎ മുന്നിൽ; ഗ്രീൻലൻഡ് ഒളിപ്പിച്ച ‘മനുഷ്യ’ രഹസ്യങ്ങൾ എന്തൊക്കെ?
Mail This Article
ഇന്ന് ഏറെക്കുറെ തരിശായി കിടക്കുന്ന, എവിടേക്ക് തിരിഞ്ഞാലും മഞ്ഞും മഞ്ഞുപാളികൾ നിറഞ്ഞ സമുദ്രവും അതിരിടുന്ന, വിജനത മാത്രമുള്ള പ്രദേശം മുമ്പ് മരങ്ങളും ചെടികളും നിറഞ്ഞ, പച്ചപ്പുമുള്ള, മാസ്റ്റഡോൺ പോലെ വംശനാശം വന്ന മൃഗങ്ങളും പക്ഷികളുമുണ്ടായിരുന്ന പ്രദേശമായിരുന്നു എന്ന് സങ്കൽപ്പിക്കാൻ കഴിയുമോ? അങ്ങനെ ഒന്നുണ്ടായിരിക്കാൻ സാധ്യതയുണ്ട് എന്നാണ് ഇന്ന് ശാസ്ത്രലോകം പറയുന്നത്. ലോകത്തിന്റെ വടക്കേ അറ്റത്തുള്ള ഗ്രീൻലൻഡിലാണ് മനുഷ്യകുലത്തിന്റെ ചരിത്രം തിരുത്തി എഴുതാൻ സാധ്യതയുള്ള ചില പുതിയ കണ്ടെത്തലുകൾ ശാസ്ത്രലോകം നടത്തിയിരിക്കുന്നത്. അതായത്, 20 ലക്ഷം വർഷങ്ങൾക്ക് മുമ്പുണ്ടായിരുന്ന ഡിഎൻഎ ശാസ്ത്രജ്ഞർ ഇവിടെ നിന്ന് കണ്ടെത്തിയിരിക്കുന്നു എന്നതാണ് അത്. 10 ലക്ഷം വർഷങ്ങൾക്ക് മുമ്പുള്ള ഡിഎൻഎ ആയിരുന്നു ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും പഴക്കം ചെന്നത്. അതാണ് ഇപ്പോൾ മാറിയിരിക്കുന്നത് എന്നതാണ് പ്രധാനം. ലക്ഷക്കണക്കിന് വര്‍ഷങ്ങൾ കൊണ്ട് ഉരുത്തിരിഞ്ഞു വന്ന മനുഷ്യകുലത്തിന്റെ ചരിത്രം അറിയാൻ, ഭാവി ജീവിതത്തെ കുറിച്ചുള്ള പഠനങ്ങൾ നടത്താൻ തുടങ്ങി അനേകം സാധ്യതകൾ തുറന്നു തരുന്ന ഈ കണ്ടെത്തലിനെ കുറിച്ച്, അതിന്റെ പ്രാധാന്യത്തെക്കുറിച്ച്....