2 ബസിന്റെ വലുപ്പം: താണു പറക്കും ചൈനീസ് ചാരക്കണ്ണ്; ബലൂണിൽ ഒളിപ്പിച്ച ആ ദൗത്യം... ?
Mail This Article
യുഎസ് വ്യോമ മേഖലയിൽ പ്രവേശിച്ച ചൈനീസ് ‘ചാര’ ബലൂണിനെ യുഎസ് വെടിവച്ചിട്ട വാർത്തയ്ക്ക് പിന്നാലെ ചർച്ചാ വിഷയമായിരിക്കുന്നത് ചാര ബലൂണുകളെ പറ്റിയാണ്. പൊതുവേ സാധാരണ ബലൂണുകൾ മാത്രം കണ്ടു പരിചയിച്ചതിനാൽ എന്താണ് ചാര ബലൂണുകൾ എന്നാണ് പലർക്കും സംശയം. ടെക്നോളജിയുടെ കാലത്ത് എന്താണ് ബലൂൺ പറത്തി ചൈന കളിക്കുന്നത് എന്നും സംശയം കാണും. എന്നാൽ, നിസാരമായി കാണേണ്ട ഈ വിരുതനെ. നിരീക്ഷണ വിദ്യകളുടെ തലതൊട്ടപ്പൻ എന്ന് പറയാവുന്ന കക്ഷിയാണ് ഈ ചാര ബലൂണുകൾ. യുദ്ധ കാലഘട്ടങ്ങളിൽ ചാരപ്രവർത്തനങ്ങൾ മുന്നിൽ നിന്ന് നയിച്ചത് ഇവരായിരുന്നു. ഉപഗ്രഹങ്ങളും മെച്ചപ്പെട്ട വിമാന, ഡ്രോൺ സാങ്കേതികവിദ്യകളും ബലൂണുകളുടെ പ്രാധാന്യം കുറച്ചെങ്കിലും ഇപ്പോഴും അവയ്ക്ക് പ്രാധാന്യമുണ്ട്. മറ്റുള്ള നിരീക്ഷണ ഉപകരണങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ നിർമാണ ചെലവു വളരെ കുറവാണെന്നതും മറ്റൊരു അനുകൂല ഘടകം. 1794 മുതൽ ചാര ബലൂണുകൾ ഉപയോഗത്തിലുണ്ടെന്നാണ് കരുതുന്നത്. ചാര ബലൂണുകളുടെ സവിശേഷതകൾ എന്തൊക്കെയാണ്? പല നിരീക്ഷണ ഉപഗ്രഹങ്ങളും സ്വന്തമായി ഉണ്ടായിട്ടും ചൈനയുടെ ബലൂൺ തന്ത്രത്തിനു പിന്നിലെന്താണ്? വിശദമായി പരിശോധിക്കാം.