ADVERTISEMENT

4 ദിവസം, അത്യാധുനിക സംവിധാനങ്ങളോടെ തിരച്ചിൽ, പ്രാർഥനകൾ; പക്ഷേ...

ടൈറ്റാനിക്ക് കാണാനുള്ള യാത്രയ്ക്കിടെ സമുദ്രപേടകം അപ്രത്യക്ഷമായ പ്രദേശത്ത് നിന്ന് "ഇടിക്കുന്ന" ശബ്ദം സോനാർ സംവിധാനത്തിൽ കേൾക്കാനായെന്നു റിപ്പോർട്ട്. ഓരോ 30 മിനിറ്റിലും ആ പ്രദേശത്ത് ഇടിക്കുന്ന ശബ്ദം മുഴങ്ങിയത്രെ. നാല് മണിക്കൂറിന് ശേഷം കൂടുതൽ സോനാർ സംവിധാനങ്ങൾ പ്രദേശത്തു വിന്യസിച്ചു.എന്നാൽ തിരച്ചിലിനു നേതൃത്വം നൽകുന്ന ബോസ്റ്റൺ കോസ്റ്റ് ഗാർഡ് ഈ റിപ്പോർട്ടിനോടു പ്രതികരിച്ചിട്ടില്ല.  ഗവൺമെന്റ് സംവിധാനങ്ങളിൽ പ്രചരിച്ച ഇ–മെയിൽ സന്ദേശത്തിലാണ് ഈ വിവരമുള്ളതെന്നാണ് സൂചന.

In a race against the clock on the high seas, an expanding international armada of ships and airplanes searched Tuesday, June 20, 2023, for the submersible that vanished in the North Atlantic while taking five people down to the wreck of the Titanic. Photo: AP
In a race against the clock on the high seas, an expanding international armada of ships and airplanes searched Tuesday, June 20, 2023, for the submersible that vanished in the North Atlantic while taking five people down to the wreck of the Titanic. Photo: AP

സമുദ്രാന്തർ ഭാഗത്തെ ടൈറ്റാനിക് അവശിഷ്ടങ്ങൾ കാണാൻ വിനോദസഞ്ചാരികളെ കൊണ്ടുപോയ ടൈറ്റൻ സബ്മെർസിബിൾ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം അതിവേഗം പുരോഗമിക്കുകയാണ്. യുഎസ് നാവികസേന, യുഎസ് എയർഫോഴ്‌സ്, കനേഡിയൻ കോസ്റ്റ് ഗാർഡ്, കനേഡിയൻ സൈന്യം, ഫ്രഞ്ച് കപ്പലുകൾ തുടങ്ങിയവയുടെ സംയുക്ത തിരച്ചിലാണ് നടക്കുന്നത്.

ഓഷ്ൻഗേറ്റ് വെബ്‌സൈറ്റ് പ്രകാരം 13,123 അടി താഴ്ചയിലേക്ക് അഞ്ച് ആളുകളെ വഹിക്കാൻ ടൈറ്റന് കഴിയും. ബ്രിട്ടീഷ് വ്യവസായി ഹാമിഷ് ഹാർഡിങ്, എൻഗ്രോയുടെ വൈസ് ചെയർമാനും ശതകോടീശ്വരനുമായ ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ ഫ്രഞ്ച് പൗരനായ പോൾ ഹെൻ‌റി നാർസലേ, ഓഷൻഗേറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടൻ റഷ് എന്നിവർ പര്യവേക്ഷണ വാഹനത്തിലുണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. 

ഉപരിതലത്തിൽ വിമാനങ്ങളും കപ്പലുകളുമുപയോഗിച്ചു തിരയലും വെള്ളത്തിനടിയിൽ സോനാർ സംവിധാനങ്ങളാൽ തിരച്ചിലുമാണ് നടക്കുന്നത്.  ഉപരിതലത്തിലെത്തിയാലും പുറത്തിറങ്ങാൻ മാർഗമില്ല, 17 ബോൾട്ടുകൾ ഉപയോഗിച്ചാണ് പൂട്ടിയിരിക്കുന്നത്. പുറമെ നിന്നുള്ള സഹായം ലഭിച്ചാൽ മാത്രമേ വാതായനം തുറക്കൂ.

ടൈറ്റൻ എന്ന കാർബൺ ഫൈബർ സബ്‌മെർസിബിളിന് ഞായറാഴ്ച രാവിലെ 6 മണിയോടെ സമുദ്രാന്തർ ഭാഗത്തേക്കു പോയപ്പോൾ 96 മണിക്കൂർ ഓക്സിജൻ സംഭരണം ഉണ്ടായിരുന്നെന്നു ആഴക്കടൽ പര്യവേക്ഷണ കമ്പനിയായ ഓഷൻഗേറ്റ് എക്‌സ്‌പെഡിഷൻസിന്റെ വക്താവ് പറയുന്നു. 18ന് ഞായർ പുലർച്ചെ 1.30(ഇന്ത്യൻസമയം) ആയിരുന്നു ആ യാത്ര ആരംഭിച്ചത്. അകത്തുനിന്നു തുറക്കാനാവാത്ത സമുദ്രപേടകത്തിലെ അഞ്ചു ജീവനുകൾ രക്ഷിക്കാൻ പരിശ്രമിക്കുകയാണ് രക്ഷാപ്രവർത്തകർ

പ്രതീക്ഷ നൽകുന്ന രക്ഷാദൗത്യങ്ങളിങ്ങനെ

∙2021 മാർച്ചിൽ ജപ്പാനിലെ ഒകിനാവയ്ക്ക് സമീപം സമുദ്രത്തിന്റെ അടിത്തട്ടിൽ 19,075 അടി താഴെയുള്ള സീ ഹോക്ക് ഹെലികോപ്റ്റർ വീണ്ടെടുക്കാൻ സഹായിച്ച ഫ്രാൻസിന്റെ അറ്റ്​ലാന്റെ കപ്പൽ സമുദ്രഭാഗത്തു തിരച്ചിൽ നടത്തും. ഈ കപ്പലിൽ നോട്ടിൽ എന്ന സമുദ്രപേടകവും വിക്ടർ 6000എന്ന വിദൂര നിയന്ത്രിത ജലപേടകവുമുണ്ട്.

∙പൈപ്പുകളും കേബിളുകളും സ്ഥാപിക്കുന്നതിൽ വൈദഗ്ധ്യമുള്ള ടെക്നിപ്പ് എഫ്എംസിയുടെ ഉടമസ്ഥതയിലുള്ള ഡീപ് എനർജി എന്ന കപ്പലും തിരച്ചിൽ പ്രദേശത്തുണ്ട്. ഇതിൽ പതിനായിരം അടിയോളം മുങ്ങാൻ കഴിയുന്ന വാഹനങ്ങളും ഉണ്ട്.

∙ സോനാർ ബോയകൾ, വിദൂരമായി പ്രവർത്തിപ്പിക്കുന്ന വാഹനങ്ങൾ (ROVs),അന്തർവാഹിനികൾ എന്നിവ രംഗത്തുണ്ട്. 


English Summary: Missing Titanic sub search continues as banging sounds heard

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com