ADVERTISEMENT

എന്താണ് പെഴ്സിയിഡിസ്? ആകാശത്ത് എന്താണ് സംഭവിക്കാൻ പോകുന്നത് ? നഗ്ന നേത്രങ്ങൾ കൊണ്ട് ഇത് കാണാൻ കഴിയുമോ? .. ഇതെല്ലാം അറിയാം.

∙വർഷത്തിൽ ഒരു തവണ ആകാശത്ത്  സംഭവിക്കുന്ന ഉൽക്കാ വർഷമാണ് പെഴ്സിയിഡിസ്. മണിക്കൂറില്‍ 50-100 ഉല്‍ക്കകള്‍ ആകാശത്ത് ദൃശ്യമാകുമെന്നാണ് കണക്കുകൂട്ടല്‍

∙ ജൂലൈ 17 നു ആരംഭിച്ച പെഴ്സിയിഡിസ് ഉൽ‍ക്കാവർഷം ഓഗസ്റ്റ് 24 വരെ തുടർന്നുകൊണ്ടേയിരിക്കും. എന്നാൽ ഇവ തീവ്രതയോടെ കാണാൻ കഴിയുന്നത് ഓഗസ്റ്റ് 12,13, തിയതികളിലാണ്. 

∙പെഴ്സിയസ് നക്ഷത്രകൂട്ടങ്ങളുടെ പേരിൽ നിന്നാണ് ഇവയ്ക്ക് പെഴ്സിയിഡിസ് എന്ന പേര് വന്നത്. ഈ നക്ഷത്രക്കൂട്ടങ്ങൾ സ്ഥിതി ചെയ്യുന്ന ദിശയിൽ നിന്നും ഉൽഭവിക്കുന്നതു കൊണ്ടാണത്രേ ഇവയ്ക്ക് ഇങ്ങനൊരു പേര്. 

∙ഏറ്റവും  കൂടുതൽ വേഗതയും തിളക്കമേറിയതുമായ ഉൽക്കാവർഷമാണ് ഇത് എന്നാണ് നാസ പറയുന്നത്. 

∙ലോകത്ത് എവിടെ നിന്നു നോക്കിയാലും ഈ പ്രതിഭാസം കാണാൻ സാധിക്കും. 

∙സ്വിഫ്റ്റ്-ടട്ടിൽ എന്ന ധൂമകേതുവിൽ നിന്നുള്ള അവശിഷ്ടങ്ങളാണ് പെർസീഡുകൾക്ക് കാരണം.

∙ ഈ ധൂമ കേതു സൂര്യനെ ചുറ്റാൻ ഏകദേശം 133 വർഷമെടുക്കും. 

∙മേഘങ്ങളില്ലാതെ തെളിഞ്ഞ ആകാശത്ത് നഗ്ന നേത്രങ്ങൾകൊണ്ട് ഉൽക്കാവർഷം കാണാം. 

∙ഇരുട്ടുള്ള സ്ഥലങ്ങളിൽനിന്നു വേണം ഉൽക്കാവർഷം വീക്ഷിക്കാൻ . 

∙വഴിവിളക്കുകൾ  ഒന്നുമില്ലാത്ത ഇരുട്ടുള്ള സ്ഥലത്ത് നിൽക്കാൻ ശ്രദ്ധിക്കുക. 

∙ഉൽക്കാ പതനത്തിന്റെ ദിശ മനസിലാക്കാൻ എ ആർ സ്കൈ മാപ്പ് പോലെയുള്ള ആപ്പുകൾ  സഹായിക്കും

English Summary: Sky to light up wit persids meteor shower

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com