ADVERTISEMENT

ചന്ദ്രനിൽ ആണവ നിലയമോ? ഇങ്ങനെയൊരു പദ്ധതിയും നാസയുടേതുൾപ്പെടെ സ്വപ്നങ്ങളിലുണ്ട്. 2021ൽ അടുത്ത എട്ടുവർഷത്തിനുള്ളിൽ ചന്ദ്രനിൽ ആണവ നിലയം പണിയാൻ നാസ പദ്ധതിയിട്ടിരുന്നു. ഇതിനായി യുഎസ് ഊർജവകുപ്പിന്റെ ഇഡഹോ നാഷനൽ ലബോറട്ടറിയുമായി നാസ അണിചേർന്നു. ഭൂമിയിൽ നിന്നു വിഭിന്ന സാഹചര്യങ്ങളുള്ള ചന്ദ്രനിൽ ആണവനിലയം എങ്ങനെ രൂപീകരിക്കുമെന്നതു സംബന്ധിച്ച്  ധാരണയിലെത്തിച്ചേരാൻ നാസയ്ക്കും ഇഡഹോ നാഷനൽ ലബോറട്ടറിക്കും കഴിയാത്തതിനാൽ ഇതിനായുള്ള ആശയങ്ങൾ തങ്ങൾക്കു നൽകാൻ നാസ പൊതുജനങ്ങളോടും സഹായമഭ്യർഥിച്ചു

chandrayaan--3

1969 ജൂലൈ 20ന് അപ്പോളോ 11 ദൗത്യത്തിലൂടെ മനുഷ്യർ ചന്ദ്രനിൽ കാലുകുത്തുകയും പിന്നീട് അനേകം ദൗത്യങ്ങളിലായി 20 പേർ ചന്ദ്രനിലെത്തുകയും ചെയ്തു. എന്നാൽ ആ യാത്രകൾ സാങ്കേതിക ശക്തി പ്രകടനങ്ങളായിരുന്നു. തങ്ങളുടെ ജന്മവൈരികളായ സോവിയറ്റ് യൂണിയനു മുൻപിൽ മേൽക്കൈ നേടാനുള്ള അമേരിക്കൻ ശ്രമങ്ങൾ.ആ ശക്തിപ്രകടനങ്ങൾ എഴുപതുകളോടെ അവസാനിച്ചു. പിന്നീട് അമേരിക്കയെന്നല്ല, ഒരു രാജ്യവും ചന്ദ്രനിലേക്കു പോയിട്ടില്ല.

ചന്ദ്രയാൻ 3 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്നു വിക്ഷേപിച്ചപ്പോൾ. ചിത്രം: ISRO
ചന്ദ്രയാൻ 3 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്നു വിക്ഷേപിച്ചപ്പോൾ. ചിത്രം: ISRO

 

എന്നാൽ പിന്നീട് ചന്ദ്രനെ പ്രായോഗികപരമായി എങ്ങനെ വിനിയോഗിക്കാമെന്നായി ലോകബഹിരാകാശ മേഖലയുടെയും നാസയുടെയും ചിന്ത. ചന്ദ്രന്റെ പ്രതലം അനവധി ലോഹങ്ങളാലും അപൂർവ ധാതുക്കളാലും സമ്പന്നാണ്. ആണവ ഫ്യൂഷൻ റിയാക്ടറുകൾക്ക് പ്രവർത്തിക്കാനുള്ള ഹീലിയം 3 നിക്ഷേപങ്ങളും ചന്ദ്രനിൽ സുലഭം. ചന്ദ്രഖനനം എന്നത് ഒരു വലിയ പഠനം നടക്കുന്ന മേഖലയാണ് ഇപ്പോൾ.

ഇതോടൊപ്പം തന്നെ മനുഷ്യന്റെ ഭാവി ഗ്രഹയാത്രകളിൽ, പ്രത്യേകിച്ച് ചൊവ്വയിലേക്കുള്ള യാത്രകളിൽ ചന്ദ്രൻ ഒരു ഇടത്താവളമായി മാറുമെന്നും ശാസ്ത്രജ്ഞർ കണക്കുകൂട്ടുന്നു. ഇക്കാര്യങ്ങളെല്ലാം നടക്കണമെങ്കിൽ ചന്ദ്രനിൽ ഊർജ ഉത്പാദനം വേണം. ഇതിനായുള്ള ആദ്യ ശ്രമമാണ് ഈ ആണവനിലയം.

 

ഐതിഹാസിക നിമിഷങ്ങളിലേക്കു ചന്ദ്രയാന്‍ 3: ദൗത്യത്തിന്റെ പ്രാധാന്യമെന്ത്,  ലൈവ് കാണാം


ചന്ദ്രനിൽ കോളനിയും ഖനിയുമൊക്കെ സ്ഥാപിക്കാനുള്ള ആദ്യശ്രമമായിട്ടാണ്  നാസയുടെ അടുത്ത ചന്ദ്രയാത്ര കണക്കാക്കപ്പെടുന്നത്. വീണ്ടും ചന്ദ്രനിലേക്ക് യാത്രക്കാരെ അയയ്ക്കാനാണു നാസയുടെ പദ്ധതിയായ ആർട്ടിമിസ് ലക്ഷ്യമിടുന്നത്.

ആർട്ടിമിസ് ദൗത്യത്തിന്‌റെ മൂന്നാം ഘട്ടത്തിലാണു മനുഷ്യർ യാത്ര ചെയ്യാൻ പോകുന്നത്. ഒരു പുരുഷനും ഒരു സ്ത്രീയുമാകും യാത്രികർ. മനുഷ്യരെ വഹിക്കാത്ത ആദ്യഘട്ടം വരുന്ന നവംബറിൽ നടത്താനാണ് നാസയുടെ ഉദ്ദേശ്യം.

chandrayaan-launch-begin-1 - 1

 

അപ്പോളോ ദൗത്യങ്ങൾ ഇറങ്ങിയ പ്രശാന്തിയുടെ കടലിലല്ല, മറിച്ച് ചന്ദ്രന്‌റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങാനാണ് ആർട്ടിമിസിന്‌റെ പദ്ധതി.ഇന്ത്യൻ ബഹിരാകാശ ദൗത്യമായ 'ചന്ദ്രയാൻ- 2' ലക്ഷ്യംവച്ച, ജലസാന്നിധ്യമുണ്ടെന്നു വിശ്വസിക്കപ്പെടുന്ന മേഖലയാണ് ഇത്. 

ഗേറ്റ് വേ എന്ന ഒരു ചാന്ദ്രനിലയവും ആർടിമിസിന്‌റെ ആദ്യ ദൗത്യങ്ങളുടെ ഭാഗമായി ചന്ദ്രന്റെ ഭ്രമണപഥത്തിൽ സൃഷ്ടിക്കപ്പെടും. തുടർന്നു വരുന്ന മൂന്നാം ദൗത്യത്തിലാണു യാത്രികർ എത്തുന്നത്.

 

 ഇവർ വരുന്ന ഓറിയോൺ എന്ന പേടകം ഈ ഗേറ്റ് വേയിൽ ഡോക്ക് ചെയ്യും. ഇവിടെ നിന്നു പ്രത്യേക ലൂണാർ മൊഡ്യൂൾ പേടകങ്ങളിൽ യാത്രികർക്ക് ചന്ദ്രനിലിറങ്ങാനും തിരിച്ച് ഗേറ്റ് വേയിലെത്താനും സാധിക്കും. ചുരുക്കത്തിൽ, ചന്ദ്രനിലേക്കുള്ള ഒരു കവാടമോ തുറമുഖമോ ആയി ആർട്ടിമിസിന്റെ ഗേറ്റ് വേ പ്രവർത്തിക്കും. റോൾസ് റോയ്സ് കമ്പനിക്കും ചന്ദ്രനിൽ മൈക്രോ ന്യൂക്ലിയർ റിയാക്ടറുകൾ സ്ഥാപിക്കാൻ പദ്ധതിയുണ്ട്.

 

 

ചന്ദ്രനിൽ അണുബോംബിട്ട് കുഴി തുരക്കാൻ ശ്രമിച്ച അമേരിക്ക: ലോകത്തെ ഞെട്ടിച്ച വെളിപ്പെടുത്തൽ...

ഇന്ത്യക്കു മാത്രമല്ല ലോകത്തിനാകെ നേട്ടം

 

നമ്മുടെ ചാന്ദ്രയാന്‍ 3 ദൗത്യം കൊണ്ട് ഇന്ത്യക്കു മാത്രമല്ല ലോകത്തിനാകെ തന്നെ നിരവധി നേട്ടങ്ങളുണ്ടാവും. ഭാവിയിലെ ആര്‍ട്ടിമിസ് ദൗത്യങ്ങള്‍ക്ക് ചാന്ദ്രയാന്‍ 3 ദൗത്യത്തിന്റെ ഭാഗമായി ലഭിക്കുന്ന അറിവുകള്‍ ഗുണം ചെയ്യുമെന്ന് അമേരിക്ക തന്നെ അറിയിച്ചു കഴിഞ്ഞു. ആര്‍ട്ടിമിസ് കരാര്‍ ഉടമ്പടിയില്‍ ഇന്ത്യ ഒപ്പുവെച്ചിട്ടുള്ളതിനാല്‍ ചാന്ദ്രയാന്‍ 3 ദൗത്യം ഇന്ത്യയെ പോലെ തന്നെ അമേരിക്കയ്ക്കും ഗുണമാണെന്നാണ് വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവന പറയുന്നത്. 

 

സുരക്ഷിതമായി ചന്ദ്രനില്‍ ഇറങ്ങുക, ബഹിരാകാശ പേടകം വിജയകരമായി ചന്ദ്രന്റെ ഉപരിതലത്തില്‍ പ്രവര്‍ത്തിപ്പിക്കുക, നിര്‍ണായക ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തുക എന്നിവയാണ് ചാന്ദ്രയാന്‍ 3 ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. ദീര്‍ഘകാലത്തേക്ക് മനുഷ്യ സാന്നിധ്യം ചന്ദ്രനില്‍ ഉറപ്പിക്കുക അടക്കമുള്ള വിശാലമായ ലക്ഷ്യങ്ങള്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള ആര്‍ട്ടിമിസ് പരിപാടിക്കുണ്ട്. ചന്ദ്രനിലെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്ക് ചന്ദ്രയാന്‍ മൂന്നു വഴി ലഭിക്കുന്ന വിവരങ്ങളും ഉപകാരപ്പെടുമെന്നാണ് നാസയുടെ കണക്കുകൂട്ടല്‍. 

 

സമാധാനപരമായ ബഹിരാകാശ പര്യവേഷണം ലക്ഷ്യം വെക്കുന്ന ആര്‍ട്ടിമിസ് ഉടമ്പടിയില്‍ അടുത്തിടെയാണ് ഇന്ത്യ ഒപ്പുവെച്ചത്. 'ചന്ദ്രനു പുറമേ ചൊവ്വയിലേക്കും അതിനും അപ്പുറത്തേക്കുമുള്ള ദൗത്യങ്ങള്‍ക്കായി സഹകരിക്കുകയാണ് ആര്‍ട്ടിമിസ് ഉടമ്പടി കൊണ്ടു ലക്ഷ്യം വെക്കുന്നത്. ഇതുവരെ ഇന്ത്യ അടക്കം 27 രാഷ്ട്രങ്ങള്‍ ഈ ഉടമ്പടിയുടെ ഭാഗമായിട്ടുണ്ട്. 2024ല്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ഐ.എസ്.ആര്‍.ഒയുടെ ബഹിരാകാശ സഞ്ചാരികള്‍ക്ക് വേണ്ട പരിശീലനം നാസ നല്‍കും' എന്നും വൈറ്റ് ഹൗസ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. 

 

 

ചന്ദ്രന്റെ ഉപരിതലത്തിലെ ഊഷ്മാവ് സംബന്ധിച്ച വിലപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്ന Chandra's Surface Thermophysical Experiment (ChaSTE)ഉം ചന്ദ്രനിലെ കമ്പനങ്ങള്‍ രേഖപ്പെടുത്തുന്ന ILSAയുമെല്ലാം പുതിയ അറിവുകള്‍ നമുക്ക് സമ്മാനിക്കും. ലേസര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് അകലം അതീവകൃത്യതയോടെ കണക്കുകൂട്ടുന്ന നാസയുടെ സാങ്കേതികവിദ്യയും ചാന്ദ്രയാന്‍ 3ല്‍ ഉപയോഗിക്കുന്നുണ്ട്. 

 

ചന്ദ്രനില്‍ പര്യവേഷണം നടത്തുന്ന പേടകത്തിലുള്ള ആല്‍ഫ പാര്‍ട്ടിക്കിള്‍ എക്‌സ്‌റേ സ്‌പെക്ടോമീറ്റര്‍ എന്ന ഉപകരണമാണ് ചന്ദ്രനിലെ മണ്ണും മൂലകങ്ങളും പരീക്ഷിക്കുക. ലേസര്‍ ഇന്‍ഡ്യൂസ്ഡ് ബ്രേക്ഡൗണ്‍ സ്‌പെക്ട്രോസ്‌കോപ് വഴി ചാന്ദ്ര ഉപരിതലത്തിലെ രാസവസ്തുക്കളെ കുറിച്ച് അറിയും. ചന്ദ്രനെക്കുറിച്ചു മാത്രമല്ല ഭൂമിയെക്കുറിച്ചും വിദൂരതയിലിരുന്നുകൊണ്ട് ചാന്ദ്രയാന്‍ 3 വിവരങ്ങള്‍ ശേഖരിക്കും. ഭാവിയില്‍ ഭൂമിയുടേതിനു സമാനമായ ഗ്രഹങ്ങളെ കണ്ടെത്തുന്നതിന് ഈ വിവരങ്ങള്‍ സഹായിച്ചേക്കും.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com