ADVERTISEMENT

അമൂല്യമായ ഒട്ടേറെ വസ്തുക്കൾ ഈ ഭൂമിയിലുണ്ട്. വലിയ വില ലഭിക്കുന്നവ. ഏതായിരിക്കും ഭൂമിയിലെ ഏറ്റവും വിലപിടിപ്പുള്ള വസ്തു?.  അത് ആന്റിമാറ്ററാണ്. ഏഞ്ചൽസ് ആൻഡ് ഡെമൺസ് നോവലിലും അതിനെ ആസ്പദമാക്കി ചിത്രീകരിച്ച സിനിമയിലുമൊക്കെ നാം ആന്റിമാറ്ററിനെപ്പറ്റി ഭീതിയോടെ കേട്ടിട്ടുണ്ട്.  ഇല്ലുമിനാറ്റി വലിയ സ്ഫോടനം സൃഷ്ടിക്കാൻ പദ്ധതിയിടുന്ന ആ ആന്റിമാറ്റര്‍   ഒരു സാങ്കൽപിക ആയുധമാണ്. പക്ഷേ എന്താണ് പ്രതിദ്രവ്യം?

കഴിഞ്ഞ ദിവസം ആന്റിമാറ്റർ സംബന്ധിച്ച് വളരെ നിർണായകമായ ഒരു കണ്ടെത്തൽ നടന്നിരുന്നു. ഭൂഗുരുത്വബലത്തിന്റെ സ്വാധീനത്തിൽ ആന്റിമാറ്റർ താഴേക്കു പതിക്കുമെന്നാണ് തെളിയിക്കപ്പെട്ടത്. സ്വിറ്റ്സർലൻഡിലെ പ്രശസ്ത സ്ഥാപനമായ സേണിൽ നടത്തിയ ഗവേഷണത്തിലാണ് ഇതു തെളിഞ്ഞത്.ഐൻസ്റ്റൈന്റെ സാമാന്യ ആപേക്ഷികതാ സിദ്ധാന്തം അനുസരിച്ച് ആന്റിമാറ്റർ താഴേക്കു പതിക്കുകയായിരുന്നു വേണ്ടത്. എന്നാൽ ഇങ്ങനെയല്ലെന്നും മറിച്ച് ആന്റിമാറ്റർ മുകളിലേക്കു പോകുകയാണു വേണ്ടതെന്നും ചില ശാസ്ത്രജ്ഞർ വാദിച്ചിരുന്നു.

നമ്മൾ സാധാരണ കാണുന്ന ദ്രവ്യം അഥവാ മാറ്ററിന്റെ വിപരീത ചാർജും വിപരീത സ്പിൻ പോലുള്ള സവിശേഷതകളുമുള്ളതാണ് ആന്റി മാറ്റർ. മാറ്ററും ആന്റിമാറ്ററും തമ്മിൽ കൂട്ടിമുട്ടിയാൽ ഇവ തമ്മിൽ സ്ഫോടനാത്മകമായി പ്രവർത്തനം നടത്തുകയും ദ്രവ്യം നശിച്ച് ഊർജം ബാക്കിയാകുകയും ചെയ്യും. ഭാവിയിൽ സ്പേസ് ഷിപ്പുകളുടെ ഊർജ സ്രോതസ്സ് മുതൽ ആണവ ബോംബിനെ വെല്ലുന്ന ഭീകരബോംബുകൾ വരെ ആന്റിമാറ്റർ കൊണ്ടുണ്ടാക്കാമെന്നു കരുതപ്പെടുന്നു.

ആന്റിമാറ്റർ ഭൂമിയിൽ മനുഷ്യപ്രവർത്തനങ്ങളിൽ ഉണ്ടായിട്ടുണ്ട്. തീരെ ചെറിയ അളവുകളിൽ ഇവ ഉണ്ടാകുമ്പോൾ തന്നെ മാറ്ററുമായി പ്രവർത്തനം നടത്തി നശിക്കാറാണു പതിവ്. ഇതുവരെ മനുഷ്യരുണ്ടാക്കിയ ആന്റിമാറ്റർ കൊണ്ട് ഒരു ചായ ചൂടാക്കാനുള്ള ഊർജം പോലും ലഭിക്കില്ലത്രേ.ഇവ ശേഖരിച്ച് വയ്ക്കാനും പാടാണ്. എന്നാലും ആന്റി മാറ്ററാണ് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വസ്തു. 

ഒരു ഗ്രാമിന് 10,000,000 കോടി ഡോളറാണ് ഇതിന്റെ ഏകദേശ വില. ഇത്രയും വിലയുള്ള സ്ഥിതിക്ക് ഒരു ഗ്രാം ഉണ്ടാക്കിയേക്കാം എന്നാണു വിചാരമെങ്കിൽ തെറ്റി. ഒരു ഗ്രാം ആന്റിമാറ്ററുണ്ടാക്കാൻ നിലവിലെ സാഹചര്യത്തിൽ 10 കോടി വർഷമെടുക്കുമത്രേ. ആന്റിമാറ്റർ എന്ന ആശയം നേരത്തെയുണ്ടെങ്കിലും 1928ൽ പോൾ ഡിറാക് എന്ന ഭൗതികശാസ്ത്രജ്ഞനാണ് ഇതു സംബന്ധിച്ചുള്ള കുറ്റമറ്റ സിദ്ധാന്തം ആവിഷ്കരിച്ചത്.

English Summary: Scientists get closer to solving mystery of antimatter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com