ADVERTISEMENT

ഭൂമി സൂര്യനു ചുറ്റും കറങ്ങുന്നുവെന്ന് നമുക്കറിയാം. ഒരു ദിവസം പൊടുന്നനെ ഭൂമി അതിന്റെ ഭ്രമണം നിര്‍ത്തിയാലോ? എന്തായിരിക്കും സംഭവിക്കുക. നമ്മള്‍ പ്രതീക്ഷിക്കുന്നതും അതിനപ്പുറത്തുമുള്ള കാര്യങ്ങള്‍ സംഭവിക്കും. നിങ്ങള്‍ ഭൂമധ്യരേഖയോടു ചേര്‍ന്നുള്ള എവിടെയെങ്കിലുമാണെങ്കില്‍ നിങ്ങളുടെ കാലിനടിയിലെ ഭൂമി കിഴക്കു ദിശയില്‍ മണിക്കൂറില്‍ കൃത്യം 1,674 കിലോമീറ്റര്‍ വേഗതയില്‍ ചലിക്കുന്നുണ്ട്.

നമ്മളും കാലിനടിയിലെ മണ്ണും മരങ്ങളും കെട്ടിടങ്ങളും സമുദ്രത്തിലെ ജലവുമെല്ലാം ഒരേ വേഗതയില്‍ സഞ്ചരിക്കുന്നതിനാല്‍ നമുക്ക് ഭൂമിയുടെ ഭ്രമണത്തിന്റെ വേഗത തിരിച്ചറിയാന്‍ സാധിക്കാത്തതാണ്. എന്നാല്‍ ഭൂമി പൊടുന്നനെ ഭ്രമണം അവസാനിപ്പിച്ചാല്‍ ആ വേഗത എന്താണെന്ന് നമ്മളും നമുക്കു ചുറ്റുമുള്ളവരും അറിയും. ഭൂമിയുടെ ഭ്രമണം നിന്ന ഉടന്‍ മണിക്കൂറില്‍ 1,674 കിലോമീറ്റര്‍ വേഗതയില്‍ നിങ്ങള്‍ പറക്കുകയായിരിക്കും. 

നോവ വിസ്‌ഫോടനം കാണാനുള്ള അസുലഭ അവസരം!

ഭ്രമണം നിലച്ചാല്‍ അക്കാര്യം ഭൂമിയിലെ ജലവും തിരിച്ചറിയുമെന്ന് കോള്‍ഗേറ്റ് സര്‍വകലാശാലയിലെ എര്‍ത്ത് ആന്റ് എന്‍വിയോണ്‍മെന്റല്‍ ജിയോസയന്‍സ് അസോസിയേറ്റ് പ്രൊഫ. ജോസഫ് ലെവി പറയുന്നു. അതുകൊണ്ട് ഭൂമിയുടെ ഭ്രമണം നിലച്ചു പോയാല്‍ വൈകാതെ വെള്ളം പെട്ടെന്ന് ആര്‍ത്തലച്ചു വന്ന് നിങ്ങളെ മൂടാനും സാധ്യത ഏറെയാണ്. 

earth-spinning-1 - 1

ഇനി ഏതെങ്കിലും കെട്ടിടത്തിലോ മരങ്ങളുടെ മുകളിലോ ആണെങ്കിലും സുരക്ഷിതമാണെന്ന് കരുതണ്ട. ഭൂമിയിലെ മരങ്ങളും കെട്ടിടങ്ങളുമെല്ലാം ചിതറി തെറിച്ചു പോവും. ഈയൊരു ആഗോള ദുരന്തത്തില്‍ നിന്നും കുറച്ചെങ്കിലും രക്ഷപ്പെടാനുള്ള സാധ്യതയുള്ളത് അന്റാര്‍ട്ടിക്കയിലുള്ളവര്‍ക്കായിരിക്കും. ഇവിടുത്തെ ഭ്രമണ വേഗത കുറവായതിനാല്‍ ചെറിയ പരിക്കുകളോടെ അന്റാര്‍ട്ടിക്കയിലുള്ള മനുഷ്യരുടേയും ജീവജാലങ്ങളുടേയും ജീവന്‍ രക്ഷപ്പെടാന്‍ സാധ്യതയുണ്ട്. 

A screengrab made on July 14, 2017 from a video released by the British Antarctic Survey shows the rift in the Larsen C Ice Shelf, on the Antartic Peninsula, in February 2017. - Observations from February 2017 show the growing crack in the ice shelf which suggests that an iceberg with an area of more than 5,000 km² is likely to calve soon. (Photo by STRINGER / BRITISH ANTARCTIC SURVEY / AFP) / RESTRICTED TO EDITORIAL USE - MANDATORY CREDIT "AFP PHOTO / BRITISH ANTARCTIC SURVEY" - NO MARKETING NO ADVERTISING CAMPAIGNS - DISTRIBUTED AS A SERVICE TO CLIENTS - NO RESALE
A screengrab made on July 14, 2017 from a video released by the British Antarctic Survey shows the rift in the Larsen C Ice Shelf, on the Antartic Peninsula, in February 2017. - Observations from February 2017 show the growing crack in the ice shelf which suggests that an iceberg with an area of more than 5,000 km² is likely to calve soon. (Photo by STRINGER / BRITISH ANTARCTIC SURVEY / AFP) / RESTRICTED TO EDITORIAL USE - MANDATORY CREDIT "AFP PHOTO / BRITISH ANTARCTIC SURVEY" - NO MARKETING NO ADVERTISING CAMPAIGNS - DISTRIBUTED AS A SERVICE TO CLIENTS - NO RESALE

ധ്രുവപ്രദേശങ്ങളോട് പരമാവധി അടുത്തുള്ളവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുകയെന്നു മാത്രം. ധ്രുവപ്രദേശത്തു നിന്നും ഏഴു മൈല്‍ വരെ അകലത്തിലുള്ളവര്‍ക്ക് നടക്കുമ്പോള്‍ ഒന്നു തെന്നി വീണതു പോലെ മാത്രമേ ഭൂമി ഭ്രമണം നിര്‍ത്തിയാല്‍ അനുഭവപ്പെടുകയുള്ളൂ. പ്രകൃതിയുമായി ബന്ധപ്പെട്ട കാലങ്ങളായുള്ള പ്രതിഭാസങ്ങള്‍ പൊടുന്നനെ അവസാനിക്കാനുള്ള സാധ്യത കുറവാണ്. ഇനി ഏതാനും ദിവസങ്ങളോ ആഴ്ച്ചകളോ എടുത്ത് ഭൂമി ഭ്രമണം നിര്‍ത്തുകയാണെങ്കിലോ? അപ്പോള്‍ ആ ദിവസങ്ങളിലെല്ലാം പറന്നു നടക്കുകയാവും നിങ്ങള്‍. എന്നാല്‍ എപ്പോള്‍ ഭ്രമണം പൂര്‍ണമായും നിലക്കുന്നുവോ അപ്പോള്‍ കാര്യങ്ങള്‍ കുഴപ്പത്തിലാവും. 

13 അടി വരെ പൊക്കവും കട്ടിരോമക്കുപ്പായമുള്ള 'ആനകൾ'; തിരിച്ചുവരുന്നു മാമ്മോത്തുകൾ

ഭൂമിയുടെ ഭ്രമണം നിലക്കുന്നതോടെ കാലാവസ്ഥയും തകിടം മറിയും. പകല്‍ സമയം ശരാശരി 12 മണിക്കൂറെന്നത് ആറു മാസമായി മാറും. ആറുമാസം പകലും ആറുമാസം രാത്രിയും ആവുന്നതോടെ  ഭൂമിയിലെ ഭൂരിഭാഗം ജലവും നീരാവിയായി പോവും. തുടര്‍ച്ചയായി ആറുമാസം രാത്രിയാവുന്നതോടെ ശേഷിക്കുന്ന മരങ്ങളും ചെടികളും ഓര്‍മയാവും. വെള്ളം തണുത്തുറഞ്ഞ് മഞ്ഞു പാളികളാല്‍ മൂടും. 

Representative Image (Credit:xijian/ Istock)
Representative Image (Credit:xijian/ Istock)

ധ്രുവപ്രദേശങ്ങളോടു ചേര്‍ന്നുള്ള പ്രദേശങ്ങളിലെത്തുന്നവര്‍ക്കാണ് പിന്നെയും അതിജീവിക്കാനുള്ള സാധ്യത. താരതമ്യേന മിതമായ ചൂട് ജീവന്‍ നിലനിര്‍ത്താന്‍ അനുയോജ്യമാണ്. എങ്കിലും പകല്‍വെളിച്ചംതുടര്‍ച്ചയായി ലഭിക്കണമെങ്കില്‍ നാടോടി ജീവിതം സ്വീകരിക്കേണ്ടി വരും. കാലാവസ്ഥ പ്രവചിക്കാന്‍ പോലും സാധ്യമല്ലാത്തവിധം ദുഷ്‌കരമായി മാറും. ഭൂമിയുടെ ഭ്രമണം നിന്നുപോയാലുള്ള ആശങ്കകള്‍ പലതുണ്ടെങ്കിലും അങ്ങനെ സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും ശാസ്ത്രജ്ഞര്‍ ആശ്വസിപ്പിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com