ADVERTISEMENT

ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അനന്ത് ടെക്‌നോളജീസ്, ഡിഗന്‍താര (Digantara), ദി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എന്നീ ബഹിരാകാശ മേഖല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് 95 കോടി ഫണ്ട് ലഭിച്ചു. ഇന്റര്‍നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇന്ത്യ (ഐഎസ്‌ഐ) പ്രോജക്ട് പാര്‍ട്ണര്‍മാരായി പ്രവര്‍ക്കുന്ന കമ്പനികള്‍ക്കാണ് ഫണ്ട് ലഭിച്ചിരിക്കുന്നത്. ഇന്ത്യാ-ഓസ്‌ട്രേലിയ സംയുക്ത പദ്ധതികളാണ് ഐഎസ്‌ഐയില്‍ ഉളളത്. മൂന്നു കമ്പനികള്‍ക്കുമായി 17.6 ദശലക്ഷം ഓസ്‌ട്രേലിയന്‍ ഡോളറാണ് ലഭിച്ചിരിക്കുന്നത്. ഇത് ഏകദേശം 95 കോടിരൂപ വരും.

ഇന്ത്യയും ഓസ്‌ട്രേലിയയും ദീര്‍ഘകാലമായി പല മേഖലകളിലും തന്ത്രപരമായി ഒരുമിച്ചു പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളാണ്. ബഹിരാകാശ മേഖലയല്‍ സഹകരിച്ചു പ്രവര്‍ത്തിക്കുക വഴി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കാമെന്നതു കൂടാതെ, ഈ സഹകരണത്തിന്റെ അനന്തര ഫലം ഇരു രാജ്യങ്ങള്‍ക്കും, രണ്ടു രാജ്യങ്ങളും നിലകൊള്ളുന്ന മേഖലയ്ക്കു പൊതുവായും ഗുണംചെയ്യുമെന്ന്, ഓസ്‌ട്രേലിയന്‍ ശാസ്ത്ര, വ്യവസായ വകുപ്പു മന്ത്രി ഹോണ്‍ എഡ് ഹുസിക് പ്രസ്താവിച്ചു. 

Space Debris Concept,ADragan/Shutterstock
Space Debris Concept,ADragan/Shutterstock

ഇപ്പോള്‍ ഫണ്ട് ലഭിച്ച ഇന്ത്യന്‍ ഓസ്‌ട്രേലിയന്‍ പ്രൊജക്ട് പാര്‍ട്ണര്‍ കമ്പനികള്‍, ബഹിരാകാശ പദ്ധതികളുടെ ഭാഗമായി ഉണ്ടാകുന്ന അവശിഷ്ടങ്ങള്‍ കുറയ്ക്കാന്‍ ഉതകുന്ന ടെക്‌നോളജി കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കും. കാര്‍ബണ്‍ പുറംതള്ളലിനെക്കുറിച്ചുള്ള ഹൈ-റെസലൂഷന്‍ഡേറ്റ ശേഖരിക്കുകയും, സാറ്റലൈറ്റുകള്‍ തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുകയും ചെയ്യാനുള്ള സാങ്കേതികവിദ്യകള്‍ വികസിപ്പിക്കും. ഇത് ഇരു രാജ്യങ്ങള്‍ക്കും, ഒപ്പം രാജ്യങ്ങള്‍ സ്ഥിതിചെയ്യുന്ന മേഖലയ്ക്കും ഗുണകരമാകും. പദ്ധതിയുടെ ഭാഗമാകുന്ന മറ്റു കമ്പനികള്‍ ഇവയാണ്-ഓസ്‌ട്രേലിയയില്‍ നിന്ന് സ്‌പേസ് മെഷീന്‍സ് കമ്പനി, സ്‌കൈക്രാഫ്റ്റ്, ലാറ്റ്കണക്ട്60, ഇന്ത്യയില്‍ നിന്ന് ഇസ്രോയുടെ നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്ററായ എന്‍എസ്‌ഐഎല്‍, ഡെല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്ദ്രപ്സ്ഥാഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി.

ഭൂമിക്കു ചുറ്റുമുള്ള ബഹിരാകാശ അവശിഷ്ടങ്ങളുടെ ഗ്രാഫിക്കൽ ചിത്രീകരണം. യൂറോപ്യൻ സ്പേസ് ഏജൻസി പുറത്തുവിട്ടത്. (Photo by - / ESA / AFP)
ഭൂമിക്കു ചുറ്റുമുള്ള ബഹിരാകാശ അവശിഷ്ടങ്ങളുടെ ഗ്രാഫിക്കൽ ചിത്രീകരണം. യൂറോപ്യൻ സ്പേസ് ഏജൻസി പുറത്തുവിട്ടത്. (Photo by - / ESA / AFP)

എന്താണ് ഓസ്‌ട്രേലിയ-ഇന്ത്യാ സ്‌പേസ് റിലേഷന്‍ഷിപ്‌സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്‌പേസ് ഇന്‍വെസ്റ്റ്‌മെന്റ് ഇന്ത്യാ പ്രൊഗ്രാം?

ബഹിരാകാശ മേഖലയില്‍ അതിനൂതന സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചെടുക്കാന്‍ ഇന്ത്യയിലെയും ഓസ്‌ട്രേലിയയിലേയും സ്ഥാപനങ്ങള്‍ക്ക് സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള ഒരു വേദിയാണ് ഐഎസ്‌ഐ എന്ന വിവരണമാകും ഇവിടെ യോജിക്കുക. ബഹിരാകാശ മേഖലയില്‍ ഓസ്‌ട്രേലിയും ഇന്ത്യയും സഹകരിച്ചു പ്രവര്‍ത്തിച്ചിട്ടുള്ളതിന്റെ ചരിത്രം നീണ്ടതാണ്. ചന്ദ്രന്റെ ദക്ഷിണ ധ്രൂവത്തില്‍ 2023ല്‍ ഇന്ത്യ നടത്തിയ ചരിത്രം കുറിച്ച ലാന്‍ഡിങില്‍ പോലും ഓസ്‌ട്രേലിയ സഹകരിച്ചിട്ടുണ്ട്. അതു കൂടാതെ, ഇന്ത്യ ചന്ദ്രനില്‍ മനുഷ്യനെഇറക്കുക ഉദ്ദേശത്തോടെ ഒരുക്കുന്ന ഗഗന്‍യാന്‍ ബഹിരാകാശ ദൗത്യത്തിലും ഓസ്‌ട്രേലിയ സഹകരിക്കുന്നുണ്ട്. 

ഐഎസ്‌ഐ പ്രോഗ്രാം നല്‍കുന്ന മറ്റൊരു ഗുണം ഇരു രാജ്യങ്ങളിലെയും ബിസിനസ് സ്ഥാപനങ്ങള്‍ക്കു തമ്മിലും സഹകരിച്ച് പുത്തന്‍ മേഖലകളിലേക്ക് കടക്കാം എന്നതാണ്. ഐഎസ്‌ഐ പ്രോഗ്രാം വഴി ഫണ്ടിങ് നടത്തുക വഴി ഈ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനാകും. ഓസ്‌ട്രേലിയന്‍ ബിസിനസ് സ്ഥാപനങ്ങള്‍ക്ക്അന്താരാഷ്ട്ര തലത്തില്‍ അവസരങ്ങള്‍ ലഭിക്കാനും, വിതരണ ശ്രംഖലകള്‍ ശക്തിപ്പെടുത്താനും ഉപകരിക്കും. 

ഓസ്‌ട്രേലിയ കര്‍ണ്ണാടകാ ബന്ധമാകട്ടെ 2023 ജൂലൈയില്‍ ആരംഭിച്ചതാണ്. ഇതിന് നേതൃത്വം നല്‍കുന്നത് ബെംഗളൂരുവിലുള്ള ഓസ്‌ട്രേലിയന്‍ കൊണ്‍സുലേറ്റ്-ജനറലാണ്. കര്‍ണ്ണാടകത്തിലും തെലങ്കാനയിലുമായി ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കുന്ന ടെക്‌നോളജി മേഖലയും, ബയോടെക് മേഖലയും ബഹിരാകാശമേഖലയും, പ്രതിരോധ വ്യവസായവും, രാജ്യത്തെ സ്‌പേസ് ഏജന്‍സിയും ഒക്കെ തമ്മില്‍ ആഴത്തിലുള്ള ബന്ധം സ്ഥാപിക്കുക എന്നതാണ് കൊണ്‍സുലേറ്റ്-ജനറലിന്റെ ദൗത്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com