ADVERTISEMENT

രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യുന്നതിനായി ബോയിങ് നിര്‍മിച്ച ബഹിരാകാശ പേടകമായ സ്റ്റാര്‍ലൈനറിന്റെ വിക്ഷേപണം മാറ്റിവച്ചതായി നാസ. സാങ്കേതിക തകരാറാണ് നാസ കാരണമായി പറയുന്നത്.  റോക്കറ്റിന്റെ മുകളിലെ സർവീസ് മൊഡ്യുളുമായി ബന്ധപ്പെട്ട ഹീലിയം ചോർച്ചയാണ് കാരണമായി പറയുന്നത്. ബുച്ച് വിൽമോർ, സുനിത വില്യംസുമാണ് പേടകത്തിലെ യാത്രികർ.

സുനിത എൽ. വില്യംസ്. Image Credits: Instagram/astronaut.sunitalynwilliams.fc
സുനിത എൽ. വില്യംസ്. Image Credits: Instagram/astronaut.sunitalynwilliams.fc

ഏകദേശം ഒരാഴ്ചയാണ് ഇവർ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ തങ്ങുക. വിക്ഷേപണത്തിനായി ആദ്യം നിശ്ചയിച്ചിരുന്നത് മേയ് 6 ആയിരുന്നു(പ്രഷർ റെഗുലേഷൻ വാൽവിലെ പ്രശ്നത്താൽ മാറ്റി). പിന്നീട് മേയ്17 ആയിരുന്നു. നിലവിൽ മേയ് 25 എന്ന തീയതിയാണ് വിക്ഷേപണത്തിനായി തീരുമാനിച്ചിരിക്കുന്നത്.

സ്റ്റാര്‍ലൈനറിന്റെ വിജയത്തിനുശേഷം സ്പേസ് എക്സിനൊപ്പം (ഇലോൺ മസ്കിന്റെ സ്പേസ് എക്സ് കമ്പനിയുടെ ക്രൂ ഡ്രാഗൺ പേടകം 2020ൽ മനുഷ്യരുൾപ്പെടുന്ന ദൗത്യം വിജയകരമായി നടത്തിയിരുന്നു) ബോയിങ്ങിനും  രാജ്യാന്ത്ര ബഹിരാകാശ നിലയത്തിലേക്കും ഭാവിയില്‍ നിര്‍മിക്കാനിരിക്കുന്ന ബഹിരാകാശ നിലയങ്ങളിലേക്കും ബഹിരാകാശ സഞ്ചാരികളെ എത്തിക്കാനാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com