ADVERTISEMENT

കിഴക്കൻ ആഫ്രിക്കയിൽ റവാണ്ടയ്ക്കും കോംഗോയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന തടാകമാണ് ലേക് കിവു. കാർബൺ ഡയോക്‌സൈഡ്, മീതെയ്ൻ വാതകങ്ങൾ തീവ്രമായ അളവിൽ നിറഞ്ഞിരിക്കുന്ന ഈ തടാകം ഏതു നിമിഷവും പൊട്ടിത്തെറിക്കാമെന്ന അവസ്ഥയിലാണ്. സമീപ പ്രദേശങ്ങളിൽ ജീവിക്കുന്ന ദശലക്ഷക്കണക്കിന് ആളുകൾക്കും ഒപ്പം ജീവജാലങ്ങൾക്കും ഭീഷണിയായേക്കാം.

ആഫ്രിക്കയിലെ ന്യോസ്, മോനൗൻ എന്നീ തടാകങ്ങൾക്കും ഇതേ അവസ്ഥയാണ്. ഇവ കഴിഞ്ഞ 4 പതിറ്റാണ്ടുകൾക്കിടെ പൊട്ടിത്തെറിച്ചിരുന്നു( limnic eruptions). 1800 ആളുകളെയും ആയിരക്കണക്കിന് മൃഗങ്ങളെയും ഈ പൊട്ടിത്തെറി ഇല്ലാതാക്കി.

പ്രതിഭാസത്തിനു പിന്നിലെ രഹസ്യം

ആഫ്രിക്കൻ ഗ്രേറ്റ് ലേക്‌സ് എന്ന ഗണത്തിൽപെടുന്ന തടാകമാണ് ലേക് കിവു. ഭൗമപ്ലേറ്റ് അതിർത്തി സ്ഥിതി ചെയ്യുന്നിടത്താണ് ഇതു നില കൊള്ളുന്നത്.ഇതു കാരണം ഭൗമാന്തര പ്രതിഭാസങ്ങൾ ഈ മേഖലയിൽ ധാരാളമുണ്ട്. ഇവയുടെ ഫലമായി ഭൂമിയുടെ ഉള്ളിലുള്ള വാതകങ്ങൾ ഉയർന്നുവന്ന് ഉപരിതലം കടന്ന് ലേക് കിവുവിലേക്ക് കലരുന്നു. ഇതാണ് ഈ പ്രതിസന്ധിക്ക് വഴിവയ്ക്കുന്നത്.

വിചിത്ര ജലഘടന

90 കിലോമീറ്റർ നീളവും 50 കിലോമീറ്റർ വീതിയും 475 മീറ്റർ ആഴവും ഉള്ള ലേക്ക് കിവു ന്യോസിനെക്കാളും മോനൗൻ തടാകത്തെക്കാളും വലുതാണ്. വിചിത്രമായ ജലഘടനയുള്ള തടാകമാണ് കിവു. മുകളിലുള്ള ജലമേഖല താഴത്തെ ജലമേഖലയുമായി അധികം കലരാറില്ല. അതിനാൽ തന്നെ ഈ തടാകത്തിന്‌റെ അടിത്തട്ടിലാണ് കാർബൺ ഡയോക്‌സൈഡും മീഥെയ്‌നും ഉൾപ്പെടെ വാതകങ്ങൾ ഘനീഭവിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com