ADVERTISEMENT

കപ്പലിൽ കുഴഞ്ഞുവീണ ജീവനക്കാരനെ പ്രതികൂല കാലാവസ്ഥയിൽ  രക്ഷപ്പെടുത്തി  തുറമുഖ അധികൃതരുടെ അടിയന്തര ഇടപെടൽ. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് വിഴിഞ്ഞം തീരത്ത്  സാൻമാർ സോങ്ബേർഡ് എന്ന എണ്ണ കപ്പലിലെ ഗുരുതരാവസ്ഥയിലായ ജീവനക്കാരനെ രക്ഷപ്പെടുത്തിയത്.

വ്യാഴാഴ്ച വൈകുന്നേരം 5.55ന് അദാനി വിഴിഞ്ഞം പോർട്ടിലെ അധികൃതർക്കു വന്ന ഫോൺ കോളാണ് അധികൃതരെ അടിയന്തിരമായി നടപടിയെടുക്കാൻ പ്രേരിപ്പിച്ചത്.ഷിപിങ് ജോലികൾ കൈകാര്യം ചെയ്യുന്ന ജെഎം ബാക്സി എന്ന കമ്പനിയിൽനിന്നായിരുന്നു ഫോൺ കോൾ. ഉത്തർപ്രദേശ് സ്വദേശിയായ സീമാൻ രാഹുൽ യാദവാണ് ജോലിക്കിടെ ബോധം നഷ്ടമായി  ഗുരുതരാവസ്ഥയിലായെന്നും രാഹുൽ യാദവിനെ അടിയന്തരമായി ആശുപത്രിയിലെത്തിക്കണമെന്നായിരുന്നു ആവശ്യം.

പ്രതികൂല കാലാവസ്ഥയിൽ 'ക്രൂ ട്രാൻസ്ഫർ' ഏറെക്കുറെ അസാധ്യമായ സാഹചര്യമായിരുന്നു. എങ്കിലും ടേണിങ് ബേസിനിൽ  ടഗ് എത്തിച്ചു ഒരു ശ്രമം നടത്താൻ തീരുമാനിച്ചു. അനുമതികൾക്കായും അടിയന്തര നടപടികൾക്കുമായും  വിവിധ വിഭാഗങ്ങൾ ഏകോപിച്ചു പ്രവർത്തിച്ചു.ഓരോ  വിഭാഗങ്ങളും അതിന്റേതായ പ്രോട്ടോകോളിലാണ് പ്രവർത്തനമെന്നതിനാൽ, സാധാരണയിലധികം സമയം വേണ്ടിവരുന്ന കാര്യങ്ങളെല്ലാം ക്യാപ്റ്റൻ തുഷാർ കിനിട്കറിന്റെയും  മറൈൻ മാനേജർ ഷിബുവിന്റെയും സംഘത്തിന്റെ ഏകോപനത്തിൽ അതിവേഗം സാധ്യമായി.

tug - 1
Image Credit: Special Arrangement

തോരാതെ പെയ്യുന്ന മഴയിലും ടഗ് എത്തിച്ചു വെസലിൽനിന്നും ജീവനക്കാരനെ സുരക്ഷിതമായി കരയിലെത്തിച്ചു. , ആംബുലൻസും പ്രാഥമിക ചികിത്സാ സൗകര്യങ്ങളുമെല്ലാം ഒരുക്കി വിഴിഞ്ഞം തുറമുഖ അധികൃതർ തയാറായിരുന്നു.  തുടർന്ന് ആശുപത്രിയിലേക്കു മാറ്റി. രാഹുൽ യാദവ് അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com