ADVERTISEMENT

കലിഫോർണിയ മുതൽ ടെക്‌സസ് വരെ ആകാശത്ത് ഒരു തീപ്പന്ത്. കഴിഞ്ഞയാഴ്ച നടന്ന ഈ സംഭവം ആളുകളെ ഭയചകിതരാക്കി. ഈ വിചിത്ര സംഭവത്തിന്‌റെ ദൃശ്യങ്ങൾ സാൻ ഡീഗോ സ്വദേശിയായ റെബേക്ക വുഡ്‌സ് തന്‌റെ ക്യാമറയിൽ പകർത്തി.ആകാശത്തിൽ പതിയെ സഞ്ചരിക്കുന്ന രീതിയിലാണ് തീപ്പന്ത് പ്രത്യക്ഷപ്പെട്ടത്. വാലുപോലെ പ്രകാശമാനമായ ഒരു ഘടന ഇതിനു പിന്നിലുണ്ടായിരുന്നു.

  • Also Read

ഇലോൺ മസ്‌കിന്‌റെ ഉപഗ്രഹ ഇന്‌റർനെറ്റ് ശൃംഖലയായ സ്റ്റാർലിങ്ക് തങ്ങളുടെ ഉപഗ്രഹങ്ങൾ ഇടയ്ക്കിടെ ഇതുപോലെ വിക്ഷേപിക്കുമ്പോൾ വിചിത്രമായ ഘടനകൾ ആകാശത്തുണ്ടാകാറുണ്ട്. ഇതായിരിക്കുമെന്നാണ് ആളുകൾ ആദ്യം വിചാരിച്ചത്. എന്നാൽ സ്റ്റാർലിങ്ക് ഇത്തരം വിക്ഷേപണങ്ങൾ അന്നേദിവസം നടത്തുകയോ ഷെഡ്യൂൾ ചെയ്യുകയോ ചെയ്തിട്ടില്ല.

കലിഫോർണിയ, മെക്‌സിക്കോ, ടെക്‌സസ് തുടങ്ങിയിടങ്ങളിൽ നിന്നായി ഈ തീപ്പന്തിനെക്കുറിച്ചുള്ള 34 റിപ്പോർട്ടുകളാണ് അധികൃതർക്കു ലഭിച്ചത്. എന്നാൽ ഇത് ജപ്പാനിൽ നിന്ന് പണ്ടെങ്ങോ വിക്ഷേപണം ചെയ്ത ഒരു ബൂസ്റ്റർ റോക്കറ്റിന്‌റെ ഭാഗമാണെന്നാണ് ചില വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

ശുക്രഗ്രഹത്തെക്കാൾ തെളിച്ചമുള്ള വസ്തുവായിട്ടാണ് ഈ തീപ്പന്തിനെ വാനനിരീക്ഷകർ വിലയിരുത്തിയത്. ഒരടി വ്യാസമുള്ളതാണ് ഈ തീപ്പന്തെന്ന് വിദഗ്ധർ പറയുന്നു. ഈ വസ്തുവിനെ കണ്ടവരിൽ ചിലർ ഒരു ശക്തമായ ശബ്ദവും കേട്ടു. ഇതിനാൽ തന്നെ ഇത് ഉൽക്കയാണെന്നുള്ള ശക്തമായ അഭ്യൂഹവുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com