ADVERTISEMENT

ബഹിരാകാശത്തേക്ക് നാസ ഒരു കൃത്രിമ നക്ഷത്രത്തെ വിടാനൊരുങ്ങുന്നതിന്‌റെ വാർത്തകൾ കഴിഞ്ഞമാസങ്ങളിൽ ശ്രദ്ധേയമായിരുന്നു. നക്ഷത്രം എന്നൊക്കെ പറയുന്നതു കേൾക്കുമ്പോൾ അദ്ഭുതം കൂറുകയൊന്നും വേണ്ട. അത്ര വലുപ്പമുള്ള സംഭവമൊന്നുമല്ല ലാൻഡോൾട്ട് എന്നറിയപ്പെടുന്ന ഈ ദൗത്യം. ഒരു ടോസ്റ്ററിന്‌റെ അത്ര വലുപ്പമുള്ള ഒരു ബഹിരാകാശ ദൗത്യമാണിത്.

ഇതിനുള്ളിൽ എട്ടു ലേസറുകളുമുണ്ട്. നക്ഷത്രങ്ങൾ, മറ്റു ബഹിരാകാശ വസ്തുക്കൾ, സൂപ്പർനോവകൾ തുടങ്ങിയ മറ്റ് ബഹിരാകാശ സംഭവങ്ങൾ തുടങ്ങിയവയിൽ നിന്നുള്ള പ്രകാശത്തിന്‌റെ പ്രതീതി സൃഷ്ടിക്കലാണ് ഈ ലാൻഡോൾട്ട് ദൗത്യത്തിന്‌റെ പ്രധാന ദൗത്യം. 

(Photo Contributor: Romolo Tavani / Shutterstock)
(Photo Contributor: Romolo Tavani / Shutterstock)

ഈ ദൗത്യത്തിൽ നിന്ന് ലേസർ ബീമുകളെ ഭൂമിയിലുള്ള ഉപകരണങ്ങളിലേക്ക് അയയ്ക്കും.ഏകദേശം രണ്ട് കോടി യുഎസ് ഡോളർ(1,67,71,85,000 കോടി രൂപ) ചെലവിൽ നിർമിക്കപ്പെട്ടതാണ് ഈ ദൗത്യം. യഥാർഥ നക്ഷത്രങ്ങളെപ്പറ്റി കൂടുതൽ കൃത്യമായ അപഗ്രഥനങ്ങൾ നടത്തുകയാണ് ഈ ദൗത്യത്തിന്‌റെ ലക്ഷ്യം. ഇതുവഴി പ്രപഞ്ചത്തിന്‌റെ വികാസം ഉൾപ്പെടെയുള്ള കാര്യങ്ങൾ പഴുതുകളില്ലാതെ മനസ്സിലാക്കാം.

ഇതുവഴി ലഭിക്കുന്ന വിവരങ്ങൾ തമോർജത്തെപ്പറ്റിയുള്ള പഠനത്തിലും ഉപയോഗിക്കാമെന്ന് ഗവേഷകർ കണക്ക് കൂട്ടുന്നു. 2029ൽ ഈദൗത്യം വിക്ഷേപിക്കാനാണ് നാസ പ്ലാനിടുന്നത്. പ്രശസ്ത ജ്യോതിശ്ശാസ്ത്രജ്ഞനായ ആർലോ ലാൻഡോൾട്ടിന്‌റെ പേരാണ് ഈ ദൗത്യത്തിനു നൽകിയിരിക്കുന്നത്. ഭൂമിയിൽ നിന്ന് 35785 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലാകും ഈ ദൗത്യം എത്തിപ്പെടുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com