ADVERTISEMENT

ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിൽ ബഹിരാകാശ നിരീക്ഷണ ഉപഗ്രഹം ഇഒഎസ്-08 വിക്ഷേപിച്ചു. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെൻ്ററിൽ (എസ്‌ഡിഎസ്‌സി)നിന്നായിരുന്നു വിക്ഷേപണം.

പാരിസ്ഥിതിക നിരീക്ഷണം സാധ്യമാക്കി പ്രകൃതി ദുരന്തങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നൽകാൻ സാധിക്കുന്നതാണ് ഏകദേശം 175.5 കിലോഗ്രാം ഭാരമുള്ള ഇഒഎസ്-08. മൈക്രോസാറ്റ്/ഐ എം എസ് -1 ബസിൽ നിർമിച്ച ഇ ഒ എസ് -08ൽ മൂന്ന് പ്രധാന പേലോഡുകളാണ് വഹിക്കുന്നത്.

മിഡ്-വേവ് ഐ ആർ (MIR), ലോംഗ്-വേവ് ഐ ആർ (LWIR) എന്നിവയിൽ പകലും രാത്രിയും ചിത്രങ്ങൾ പകർത്താൻ രൂപകൽപ്പന ചെയ്ത ഇലക്ട്രോ ഒപ്റ്റിക്കൽ ഇൻഫ്രാറെഡ് പേലോഡ് (EOIR) ഉൾപ്പെടുന്നു. ദുരന്തങ്ങൾ, പരിസ്ഥിതി, അഗ്നിപർവതങ്ങൾ എന്നിവയുടെയെല്ലാം നിരീക്ഷണങ്ങൾക്കും ഇവ ഉപകരിക്കും.

ഇസ്രോയുടെ ചെറിയ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (എസ്എസ്എൽവി-ഡി3) ഉപയോഗിച്ചായിരുന്നു  വിക്ഷേപണം. എസ്എസ്എൽവിയുടെ മൂന്നാമത്തെയും ചിലപ്പോൾ അവസാനത്തെയും ദൗത്യം അയിരിക്കും ഇത്!

ലോഞ്ച് എങ്ങനെകാണാം

ഐഎസ്ആർഒയുടെ ഔദ്യോഗിക വെബ്സൈറ്റ്,ഐഎസ്ആർഒയുടെ സോഷ്യൽ മീഡിയ ചാനലുകൾ  ഈ പ്ലാറ്റ്‌ഫോമുകൾ ലോഞ്ചിന്റെ തത്സമയ കവറേജ് നൽകിയിട്ടുണ്ട്.

ദൗത്യത്തെക്കുറിച്ച്

ഇൻഫ്രാറെഡ് ഇമേജിങിനുള്ള പേലോഡുകൾ, ജിഎൻഎസ്എസ്-റിഫ്ലെക്റ്റോമെട്രി, യുവി ഡോസിമെട്രി എന്നിവ ഉൾപ്പെടെയുള്ള വിപുലമായ സാങ്കേതികവിദ്യയാണ് EOS-08 ഉപഗ്രഹത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. മൈക്രോസാറ്റലൈറ്റ് സാങ്കേതികവിദ്യ മെച്ചപ്പെടുത്താനും ഇന്ത്യയുടെ ബഹിരാകാശ പര്യവേക്ഷണ ശ്രമങ്ങൾക്ക് സംഭാവന നൽകാനും ഈ ദൗത്യം ലക്ഷ്യമിടുന്നു.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com