ADVERTISEMENT

സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴവും വ്യാഴവും ചെമ്പൻ ഗ്രഹമായ ചൊവ്വയും ഭൂമിയിൽ നിന്നുള്ള കാഴ്ചയിൽ ഈ ദശകത്തിലെ ഏറ്റവും സമീപത്തേക്കു നീങ്ങുകയാണ്.കിഴക്കൻ മാനത്ത് ഈ ഗ്രഹങ്ങൾ തൊട്ടുരുമ്മിയെന്നോണംകാണാം. ഇക്കാലത്ത് പാതിരാവിനോടടുപ്പിച്ച് കിഴക്കൻ മാനത്തുദിച്ചുയരുന്ന ഈ ഗ്രഹങ്ങൾ പുലർച്ചെ 3-4 മണിക്ക് നമുക്ക് കാണത്തക്ക ഉയരത്തിൽ എത്തും. 

Image Credit : Naeblys / Istockphoto
Image Credit : Naeblys / Istockphoto

വ്യാഴം അതിന്റെ തിളക്കം കൊണ്ടും ചൊവ്വ അതിന്റെ സവിശേഷമായ ചെമപ്പ് നിറം കൊണ്ടും എളുപ്പം തിരിച്ചറിയാം.എല്ലാ 26-27 മാസത്തിലും ഈ ഗ്രഹങ്ങൾ അടുത്തടുത്തായി കാണപ്പെടുമെങ്കിലും ഇത്ര കൂടിയ അടുപ്പം ഇനി 2033 ഡിസംബറിൽ അരങ്ങേറും തൊട്ടയലത്തായി ഓറഞ്ച് നിറമുള്ള രോഹിണി (ആൾഡി ബാറൻ) നക്ഷത്രത്തേയും അൽപ്പം താഴെ തെക്കുകിഴക്കായി വേട്ടക്കാരൻ(ഓറിയോൺ) നക്ഷത്രഗണത്തേയും കാണാം.വാനകുതുകികളുടെ അഭിപ്രായത്തിൽ ഈ വർഷത്തെ ഏറ്റവും മനോഹരമായ ഗ്രഹസംഗമം ആയിരിക്കും ഇത്.

തയാറാക്കിയത്: സുരേന്ദ്രൻ പുന്നശ്ശേരി(അമച്വർ വാനനിരീക്ഷകൻ /അസ്ട്രോ കോളമിസ്റ്റ്)

English Summary:

Mars will appear to hover just above and slightly to the left of Jupiter.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com