ചരിത്രമായ ചന്ദ്രയാൻ, ഇന്ന് ദേശീയ ബഹിരാകാശ ദിനം; അറിയേണ്ടതെല്ലാം
Mail This Article
ചാന്ദ്രയാൻ 3 ദൗത്യത്തിന്റെ ചരിത്ര വിജയത്തിന് ഒരു വർഷം തികയുന്ന ഇന്ന് (2023 ഓഗസ്റ്റ് 23) ഇന്ത്യ ആദ്യ ദേശീയ ബഹിരാകാശ ദിനമായി ആഘോഷിക്കുകയാണ്.കഴിഞ്ഞ വർഷം ഈ ദിവസമാണ് ചന്ദ്രയാൻ-3 ദൗത്യം ചന്ദ്രോപരിതലത്തിൽ വിക്രം ലാൻഡറിന്റെ സോഫ്റ്റ് ലാൻഡിങ് വിജയകരമായി പൂർത്തിയാക്കിയത്.
ചന്ദ്രനിൽ ഇറങ്ങിയ നാലാമത്തെ രാജ്യവും ദക്ഷിണ ധ്രുവമേഖലയിൽ ഇറങ്ങിയ ലോകത്തിലെ ആദ്യത്തെ രാജ്യമായി മാറിയിരുന്നു ഇന്ത്യ. ബഹിരാകാശ പര്യവേഷണത്തിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന പ്രശസ്തിയെയും നേട്ടങ്ങളെയും അനുസ്മരിച്ചുകൊണ്ട് ഓഗസ്റ്റ് 23ന് ദേശീയ ബഹിരാകാശ ദിനമായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. , "ചന്ദ്രനെ തൊടുമ്പോൾ ജീവിതങ്ങളെ സ്പർശിക്കുന്നു: ഇന്ത്യയുടെ ബഹിരാകാശ സാഗ," എന്നതാണ് ഈ വർഷത്തെ ബഹിരാകാശ ദിനത്തിലെ തീം.
പ്രാധാന്യം
∙ശാസ്ത്രീയ വഴിത്തിരിവ്: ഇന്ത്യയുടെ ബഹിരാകാശ പര്യവേക്ഷണത്തിൽ ചന്ദ്രയാൻ3 ദൗത്യം ഒരു സുപ്രധാന നാഴികക്കല്ലായി
∙രാജ്യാന്തര അംഗീകാരം: ദൗത്യത്തിന്റെ വിജയം രാജ്യാന്ത അംഗീകാരം നേടുകയും ബഹിരാകാശ സമൂഹത്തിൽ ഇന്ത്യയുടെ പ്രാധാന്യം വർധിക്കുകയും ചെയ്തു.
∙ഭാവി തലമുറകൾക്കുള്ള പ്രചോദനം: ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനീയറിംഗ്, ഗണിതശാസ്ത്രം (STEM) എന്നിവയിൽ താൽപ്പര്യം വളർത്തിയെടുക്കുന്ന യുവമനസ്സുകൾക്ക് പ്രചോദനമായിആഘോഷങ്ങളും പരിപാടികളും മാറി.
∙ദേശീയതല ആഘോഷങ്ങൾ: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ISRO) ഈ അവസരത്തിൽ നിരവധി പരിപാടികളും പ്രദർശനങ്ങളും സംഘടിപ്പിക്കുന്നു.
ആഘോഷങ്ങൾ എന്തൊക്കെയാണ്
∙ചന്ദ്രയാൻ-3 ദൗത്യത്തെയും മറ്റ് ബഹിരാകാശ പരിപാടികളെയും കുറിച്ചുള്ള ശാസ്ത്രീയ അവതരണങ്ങൾ.
∙ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങൾ കാണിക്കുന്ന പ്രദർശനങ്ങൾ .
∙ബഹിരാകാശ രംഗത്തെ ഏർപ്പെട്ടിരിക്കുന്ന ശാസ്ത്രജ്ഞരുമായി സംവദിക്കാൻ പൊതുജനങ്ങൾക്ക് അവസരങ്ങൾ .