രണ്ട് ശ്വാസകോശങ്ങളും മാറ്റിവച്ചു, ശസ്ത്രക്രിയ ചെയ്തത് റോബട്ട്; ഇത് ലോകത്തിൽ ആദ്യം!
Mail This Article
അൻപത്തിയേഴ് വയസുള്ള സ്ത്രീയുടെ ഇരു ശ്വാസകോശവും മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ പൂർണമായി റോബട്ടിക് സഹായത്തോടെ നടത്തി എൻവൈയു ലാങ്കോൺ ഹെൽത്ത്. ഡാവിഞ്ചി സി റോബട്ടിക് സിസ്റ്റം ഉപയോഗിച്ചാണ് ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി) ഉള്ള ചെറിൽ മെഹർക്കറിന്റെ ഇരു ശ്വാസകോശവും(Double Lung ) മാറ്റിവച്ചത്.
ശ്വാസകോശം നീക്കം ചെയ്യാനും ഇംപ്ലാന്റേഷനായി ശസ്ത്രക്രിയാ സ്ഥലം ഒരുക്കാനും പുതിയ ശ്വാസകോശം സ്ഥാപിക്കാനും വാരിയെല്ലുകൾക്കിടയിൽ ചെറിയ മുറിവുകൾ ഉണ്ടാക്കുകയും റോബട്ടിക് സംവിധാനം ഉപയോഗിക്കുകയും ചെയ്തു.
മെഡിസിൻ ഡിപ്പാർട്ട്‌മെന്റിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ജേക്ക് ജി. നതാലിനി മാസങ്ങളോളം നടത്തിയ നിരീക്ഷണത്തിനുശേഷമാണ് ശ്വാസകോശ രോഗിയായ ചെറിൽ മെഹർക്കറിനെ ശ്വാസകോശ മാറ്റിവെക്കൽ പട്ടികയിൽ ഉൾപ്പെടുത്തിയത്.
നിരവധി മെഡിക്കൽ അവസ്ഥകൾ കൈകാര്യം ചെയ്യുന്നതിനായി റോബട്ടിക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിൽ വിദഗ്ദരാണ് NYU ലാങ്കോണിലെ ശസ്ത്രക്രിയാ വിദഗ്ധർ. നിർണായകമായ ചുവടെന്നാണ് റോബടിക്, വൈദ്യാശാസ്ത്ര ലോകങ്ങള്‍ ഇതിനെ വിലയിരുത്തിയത്. ചരിത്രത്തിന്റെ ഭാഗമായതിൽ ചെറിൽ മെഹർക്കറും ആഹ്ലാദം പ്രകടിപ്പിച്ചു.