ADVERTISEMENT

രാജ്യത്തെ മുൻനിര സോഷ്യല്‍മീഡിയ ആപ്ലിക്കേഷൻ ടിക് ടോക്കിലെ വിവാദ നായകന്റെ അക്കൗണ്ട് നിരോധിച്ചു. ടിക് ടോക്കിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് ഫൈസല്‍ സിദ്ധിക്കിയുടെ അക്കൗണ്ട് നിരോധിച്ചതെന്ന് കമ്പനി അറിയിച്ചു. ടിക് ടോകിന്റെ നിരവധി നിയമങ്ങൾ ലംഘിച്ചുവെന്നാണ് കമ്പനി അറിയിച്ചത്. ഈ വിഡിയോ കാരണം ടിക് ടോകിനെതിരെ വ്യാപക പ്രതിഷേധം നടന്നിരുന്നു. ഇതോടെ ടിക് ടോക്കിന്റെ പ്ലേ സ്റ്റോർ ആപ്പിന്റെ റേറ്റിങ് ഒരു സ്റ്റാറിലേക്ക് വരെ എത്തിയിരുന്നു.

 

ഫൈസൽ സിദ്ദിഖിക്ക് ടിക് ടോകിൽ 1.3 കോടിയിലധികം ഫോളോവേഴ്‌സുണ്ടായിരുന്നു. കാമുകനെ വഞ്ചിച്ചതിന് കാമുകിയുടെ മുഖത്തേക്ക് ആസിഡ് ഒഴിക്കുന്ന വിഡിയോ ഫൈസല്‍ ദിവസങ്ങൾക്ക് മുൻപാണ് ടിക് ടോക്കിൽ പോസ്റ്റ് ചെയ്തിരുന്നത്. ഈ വിഡിയോ പിന്നീട് യുട്യൂബിലും ഫെയ്സ്ബുക്കിലും വരെ വലിയ ചർച്ചയായി. വിഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ മറ്റു വിഡിയോകളുമായി രംഗത്തെത്തി. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാൾ വരെ ഫൈസലിന്റെ വിഡിയോക്കെതിരെ പ്രതികരിച്ചു.

എന്നാൽ, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം മഹത്വവല്‍കരിക്കുന്ന ഒരു വിഡിയോയും പ്രോത്സാഹിപ്പിക്കില്ലെന്ന് ടിക് ടോക് അറിയിച്ചു. ഇതിനിടെ ഫൈസലിനെതിരെ പ്രതികരിച്ച യുട്യൂബർ കാരി മിനാറ്റിയുടെ വിഡിയോ യുട്യൂബും നീക്കം ചെയ്തു. ഇതോടെ ടിക് ടോക്, യുട്യൂബ് ആരാധകർ രണ്ടായി തിരിഞ്ഞ് ആപ്പിൾ ആപ്പ് സ്റ്റോറിലും ഗൂഗിൾ പ്ലേ സ്റ്റോറിലും ടിക് ടോകിന് 1-സ്റ്റാർ നൽകാൻ തുടങ്ങിയത്.

 

ഗൂഗിൾ പ്ലേ സ്റ്റോറിൽ കുറച്ച് ദിവസത്തിനുള്ളിലാണ് ടിക് ടോക് റേറ്റിംഗുകൾ 4.5 സ്റ്റാറിൽ നിന്ന് വെറും 1.3 സ്റ്റാറിലേക്ക് എത്തിയത്. ഇതോടൊപ്പം ആളുകൾ ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ഉപേക്ഷിക്കാൻ ഉപയോക്താക്കളോട് അഭ്യർഥിക്കുന്നുമുണ്ട്. കൂടാതെ, #BanTikTokIndia, #tiktokexposed, എന്നീ ഹാഷ്ടാഗിനൊപ്പം ബലാൽസംഗത്തെയും ബഹുഭാര്യത്വത്തെയും പ്രോത്സാഹിപ്പിക്കുന്ന ടിക് ടോക്കിലെ വിഡിയോകൾ ട്വിറ്ററിൽ ട്രെൻഡുചെയ്യുന്നുണ്ട്.

English Summary: TikTok suspends Faizal Siddiqui after row over video makes it focus of social media wrath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com