‘ഇത് എന്റെ അവസാന പോസ്റ്റ്’: സമൂഹ മാധ്യമങ്ങൾ ഉപേക്ഷിച്ച് ആമിർ ഖാൻ
Mail This Article
ബോളിവുഡ് നടനും നിർമാതാവുമായ ആമിർ ഖാൻ സമൂഹമാധ്യമങ്ങൾ ഉപേക്ഷിച്ചു. 56–ാം പിറന്നാൾ ദിനത്തിലാണ് സമൂഹമാധ്യമങ്ങൾ ഉപേക്ഷിക്കുന്ന വിവരം ആമിർ ഖാൻ സമൂഹമാധ്യമങ്ങളിലൂടെ തന്നെ അറിയിച്ചത്. ഇത് എന്റെ അവസാന പോസ്റ്റ് ആയിരിക്കാം... ഫോളവേഴ്സിനു നന്ദി അറിയിച്ച അദ്ദേഹം വിവിധ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ നിർമാണക്കമ്പനിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിക്കുമെന്നും വ്യക്തമാക്കി. ആരാധകരെ ഏറെ നിരാശപ്പെടുത്തുന്ന പ്രഖ്യാപനമായിരുന്നു ബോളിവുഡ് നടൻ നടത്തിയത്.
പുതിയ സിനിമയിൽ ശ്രദ്ധിക്കാനായി ഡിസംബർ വരെ തന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യാൻ പോകുകയാണെന്ന് നേരത്തെ തന്നെ ആമിർ ഖാൻ അറിയിച്ചിരുന്നു. അടുത്ത 11 മാസം മുഴുവൻ നീണ്ടുനിൽക്കുന്ന കമ്മ്യൂണിക്കേഷൻ ഡിറ്റോക്‌സ് എടുക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും ആമിർ വ്യക്തമാക്കിയിരുന്നു. ചില സ്മാർട് ഫോൺ കമ്പനികളുടെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് ആമിര്‍ഖാൻ.
ഔദ്യോഗികവും വ്യക്തിപരവുമായ ജീവിതത്തിൽ ഒരു തടസ്സമായി നിൽക്കുന്നതിനാലാണ് മൊബൈൽ ഫോൺ ഉപേക്ഷിക്കാനുള്ള പ്രധാന കാരണമായി പറയുന്നത്. ഈ വർഷം ക്രിസ്മസിന് റിലീസിനൊരുങ്ങുന്ന ചിത്രത്തിൽ മുഴുവൻ സമയം ചെലവഴിക്കാനും കൂടിയാണ് ഫോൺ സ്വിച്ച് ഓഫ് ചെയ്യുന്നതെന്നും പറഞ്ഞിരുന്നു.
താൻ സെൽഫോണിന് അടിമയാണെന്നും അത് തന്റെ വ്യക്തിപരവും തൊഴിൽപരവുമായ ഇടത്തെ സ്വാധീനിക്കുന്നുവെന്നും ആമിറിന് തോന്നുന്നു. ഇതിനാലാണ് എല്ലാ ഡിജിറ്റൽ ആശയവിനിമയ സംവിധാനങ്ങളും ഇടക്കാലത്തേക്ക് ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്ന് ആമിർ ഖാന് കീഴിലുള്ള ഉദ്യോഗസ്ഥർ പറഞ്ഞു. ഒഴിവാക്കാനാവാത്ത, ജോലി സംബന്ധമായ എന്തെങ്കിലും ഉണ്ടെങ്കിൽ തന്റെ മാനേജരെ സമീപിക്കാൻ ആമിർ തന്റെ അടുത്ത എല്ലാ വിശ്വസ്തരോടും സുഹൃത്തുക്കളോടും ആവശ്യപ്പെട്ടിരുന്നു.
English Summary: Aamir Khan quits social media