ADVERTISEMENT

ടെക് ലോകത്തെ ജനപ്രിയ സേവനങ്ങളിലൊന്നായ ഗൂഗിൾ മാപ്പിൽ നിന്ന് പല വിചിത്ര കാര്യങ്ങളും കണ്ടെത്താറുണ്ട്. എന്നാൽ, ഇപ്പോൾ ഗൂഗിൾ മാപ്പിൽ കണ്ടെത്തിയിരിക്കുന്നത് പറമ്പിൽ കാര്യം സാധിക്കാൻ പോയ യുവാവിനെയാണ്. ഗൂഗിൾ മാപ്പിൽ നിന്നും കണ്ടെത്തിയ ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഹിറ്റാകുകയും ചെയ്തു. ഫോട്ടോയ്ക്ക് താഴെ നിരവധി ട്രോളുകളും വരുന്നുണ്ട്.

 

നെതർലാൻഡ്സിലാണ് സംഭവം. പറമ്പിൽ വിസർജനം നടത്തുന്ന ഒരാളുടെ ദൃശ്യങ്ങളാണ് ഗൂഗിൾ സ്ട്രീറ്റ് വ്യൂ ക്യാമറ പകർത്തിയിരിക്കുന്നത്. ഓൺലൈൻ ഫോറമായ റെഡിറ്റിലാണ് സ്ട്രീറ്റ് വ്യൂവിൽ നിന്നുള്ള ചിത്രങ്ങൾ സഹിതം പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘പുല്ലിൽ വിസർജനം നടത്തുന്നത് കണ്ടു’ എന്ന കുറിപ്പോടെയാണ് ഗൂഗിൾ സ്ട്രീറ്റ് വ്യൂവിൽ നിന്നുള്ള ഫോട്ടോ പോസ്റ്റ് ചെയ്തത്.

 

എന്നാൽ, ഈ പോസ്റ്റിനെ വിമർശിച്ചും നിരവധി പേർ രംഗത്തെത്തി. ഇത്തരം ഫോട്ടോകൾ തിരഞ്ഞുപിടിച്ചു പോസ്റ്റ് ചെയ്യേണ്ടതുണ്ടോ എന്നാണ് ഒരാൾ ചോദിക്കുന്നത്. ഇതിലൊന്നും തെറ്റ് കാണാനാകില്ലെന്നും കാര്യം സാധിക്കേണ്ടി വന്നാൽ ഗൂഗിൾ സ്ട്രീറ്റ് വ്യൂ ക്യാമറയുമായി വാഹനം വരുന്നുണ്ടോ എന്നൊന്നും നോക്കിയിരിക്കാൻ കഴിയില്ലെന്നുമാണ് മറ്റൊരാൾ പ്രതികരിച്ചത്.

 

ഗൂഗിള്‍ മാപ്പിൽ തിരയുമ്പോൾ ചില അപൂർവ കാഴ്ചകൾ കാണുന്നത് പതിവാണ്. ഗൂഗിൾ സ്ട്രീറ്റ് വ്യൂ, ഗൂഗിൾ മാപ്പിന്റെ സാറ്റ്‌ലൈറ്റ് പതിപ്പ് എന്നിവയിൽ സെർച്ചിങ് നടത്തിയവർക്ക് അദ്ഭുതപ്പെടുത്തുന്ന പല കാഴ്ചകളും കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. വർഷങ്ങളായി മറഞ്ഞുകിടന്നിരുന്ന വസ്തുക്കൾ വരെ കണ്ടെത്താൻ ഗൂഗിൾ മാപ്പ് സഹായിക്കാറുണ്ട്. ഇതിനു മുൻപ് തായ്‌വാനിൽ  നഗ്ന ദമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങളും ഗൂഗിൾ സ്ട്രീറ്റ് വ്യൂവിൽ ഒന്നും മറയ്ക്കാതെ പ്രദര്‍ശിപ്പിച്ചിരുന്നു.

 

English Summary: Google Maps user spots man appearing to poop in a field

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com