ഇസ്രയേലിനെ വിമർശിച്ച മിയാ ഖലീഫ കുടുങ്ങി, ട്വീറ്റിനെതിരെ ട്രോളോട് ട്രോൾ
Mail This Article
ഇസ്രയേലിനെ സമൂഹ മാധ്യത്തിലൂടെ വിമർശിച്ച മുൻ പോൺ താരം മിയ ഖലീഫയ്ക്കെതിരെ ട്രോളോട് ട്രോൾ. ഇസ്രയേൽ വർണ്ണവിവേചനം നിലനിൽക്കുന്ന, അത്ര ചരിത്ര പാരമ്പര്യമില്ലാത്ത രാജ്യമാണെന്നാണ് മിയ ട്വീറ്റിലൂടെ വിമർശിച്ചത്. എന്നാൽ, ആ ട്വീറ്റ് തന്നെ ട്രോളർമാർ ആയുധമായി അവർക്കെതിരെ ഉപയോഗിക്കുകയായിരുന്നു.
വീഞ്ഞ് കുടിക്കുന്ന ഫോട്ടോയാണ് മിയ പോസ്റ്റ് ചെയ്തത്. ഈ ഫോട്ടോയില്‍ തന്നെ രണ്ട് വൈൻ കുപ്പികളും കാണാം. ഈ ചിത്രത്തിനൊപ്പമാണ് ഇസ്രയേലിനെ വിമർശിച്ച് കുറിപ്പും പോസ്റ്റ് ചെയ്തത്. ഇതോടെ മിയയ്ക്കെതിരെ സമൂഹ മാധ്യമ ഉപയോക്താക്കൾ രംഗത്തിറങ്ങുകയായിരുന്നു. ലെബനൻ വംശജയായ നടിയുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു: ‘എന്റെ വൈൻ നിങ്ങളുടെ വർണ്ണവിവേചന രാജ്യത്തേക്കാൾ പഴയക്കമുള്ളതാണ്’.
28 കാരിയായ മിയ നേരത്തെയും പലസ്തീനെ പിന്തുണച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ആദ്യത്തിൽ ഇസ്രയേലും ഹമാസും ഏറ്റുമുട്ടിയിരുന്നു. എന്നാൽ, ഈജിപ്ത് ഇടപെട്ട് ഇരുവിഭാഗവും വെടിനിൽത്തൽ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാം ശേഷമാണ് മിയുടെ ട്വീറ്റ് വന്നതെന്നതും വിമർശനത്തിനിടയാക്കി.
ഇസ്രയേലിന്റേത് പുതിയ ചരിത്രമെന്ന് പരിഹസിക്കുന്ന മിയയുടെ വിവരമില്ലായ്മയേയും ചിലർ ചോദ്യം ചെയ്യുന്നുണ്ട്. ഇതിനിടെ മിയാ ഖലീഫ കൈവശം വച്ചിരുന്ന കുപ്പിയാണ് മറ്റുചിലർ ശ്രദ്ധിച്ചത്. അതിൽ വർഷം 1943 എന്ന് രേഖപ്പെടുത്തിയിരുന്നു. ഇത് നാസി അധിനിവേശ ഫ്രാൻസിൽ ഉൽപാദിപ്പിച്ച വീഞ്ഞ് ആണെന്നാണ് മറ്റു ചിലർ പരിഹസിച്ചത്.
നിങ്ങൾ 1943 ൽ നാസി അധിനിവേശ ഫ്രാൻസിൽ നിർമിച്ച വീഞ്ഞാണ് കുടിക്കുന്നത്. അതേസമയം ഞങ്ങളുടെ പൂർവിക ജന്മദേശത്തെ ആയിരക്കണക്കിനു വർഷത്തെ ജൂത ചരിത്രം നിഷേധിച്ചു. നിങ്ങളുടെ ആന്റിസെമിറ്റിസത്തിന് അനുയോജ്യമായ ഉദാഹരണം കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്നും എഴുത്തുകാരനും ട്വിറ്റർ ഉപയോക്താവുമായ ഹെൻ മാസിഗ് മിയയുടെ ട്വീറ്റിന് മറുപടിയായി കുറിച്ചിട്ടു. മിയയുടെ ട്വീറ്റിനെതിരെ നിരവധി ട്രോളുകളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
English Summary: Mia Khalifa posses with wine Twitter Israel-Palestine conflict