സ്പോടിഫൈയിൽ താരമാകാൻ എഐ ഡിജെ; ഇഷ്ടത്തിനനുസരിച്ചു പാട്ടു കേൾക്കാം!
Mail This Article
വോയ്‌സ് എഐ കമ്പനിയായ സൊണാന്റിക്കിനെ സ്‌പോട്ടിഫൈ 95 മില്യൺ ഡോളറിന് വാങ്ങിയത് എന്തിനാണെന്നു ഏവരും തിരക്കിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ സ്പോടിഫൈ തുറന്നവരോടു എഐ ഡിജെയായ 'എക്സ്' സംസാരിച്ചു. ഒപ്പം പാട്ടിന്റെ നിർദേശങ്ങളും അഭിപ്രായങ്ങളും പറഞ്ഞു അമ്പരപ്പിച്ചു.ഡിജെ എന്നാണ് പേരെങ്കിലും സ്പോട്ടിഫൈയിലെ പുതിയ കഥാപാത്രം യഥാർഥത്തിൽ ആർജെ (റേഡിയോ ജോക്കി) ആണ്.
സാധാരണ റേഡിയോ ജോക്കി എല്ലാ ശ്രോതാക്കളോടുമായി സംസാരിക്കുമ്പോൾ സ്പോട്ടിഫൈയിലെ ഡിജെ ഓരോ ഉപയോക്താവിനോടുമാണു സംസാരിക്കുന്നത്. ഓരോരുത്തരുടെയും അഭിരുചികൾക്കനുസരിച്ച് എഐ തിരഞ്ഞെടുത്ത ഗാനങ്ങൾ നിർദേശിക്കുക മാത്രമല്ല, തമാശയിൽ പൊതിഞ്ഞ അഭിപ്രായപ്രകടനങ്ങളും എഐ ഡിജെ നടത്തും. സ്പോട്ടിഫൈ പ്രീമിയം വരിക്കാരായ ബീറ്റ ഉപയോക്താക്കൾക്ക് മാത്രമാണ് മൊബൈൽ ആപ്പിൽ സേവനം ലഭിക്കുന്നത്. നിലവിൽ 50 രാജ്യങ്ങളിലാണ് ഈ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.