ADVERTISEMENT

പറയുന്നതെല്ലാം കേട്ട് അച്ചടക്കത്തോടെ കഴിയുന്ന എഐ സ്വന്തമായി തീരുമാനമെടുത്താലോ?, ഇത്തരമൊരു നീക്കവും മനുഷ്യരാശിക്കുതന്നെ ഭീഷണിയാകുന്നതും നാം സിനിമകളിൽ കണ്ടിട്ടുണ്ട്. അതൊക്കെ സിനിമയില്ലേ എന്നു കരുതാൻ വരട്ടെ. അതിന്റെ ചെറിയൊരു പതിപ്പ് ഇതാ സംഭവിച്ചു കഴിഞ്ഞു.

സ്നാപ് ചാറ്റ് എന്ന സന്ദേശ കൈമാറ്റ ആപിലെ വിശ്വസ്തനെന്നു കരുതിയിരുന്ന മൈ എഐ എന്ന ചാറ്റ്ബോടാണ് ഇടഞ്ഞത്. ആദ്യം ചോദ്യങ്ങളോടു പ്രതികരിക്കാതെയായി. പിന്നെ സ്വന്തമായി സ്റ്റോറി പോസ്റ്റ് ചെയ്യുകയും ചെയ്തതോടെ ഉപയോക്താക്കൾ പരിഭ്രാന്തരായി.

എന്താണ് സംഭവമെന്ന് ആർക്കും മനസിലാകാത്ത നിഗൂഢായി സ്റ്റോറികളാണ് പ്രത്യക്ഷപ്പെട്ടത്. കുറച്ചു സമയത്തിനുശേഷം അതൊക്കെ അപ്രത്യക്ഷമാകുകയും ചെയ്തു. ചെറിയൊരു പ്രശ്നമാണെന്നു കമ്പനി പറയുന്നു. പക്ഷേ എങ്ങനെ വിശ്വസിക്കുമെന്നു ചോദിക്കുകയാണ് ഉപയോക്താക്കൾ.

 

English Summary: Snapchat’s My AI has been behaving erratically for hundreds of millions of users worldwide. The AI chatbot posted a mysterious Story on its profile and responded in an unusual manner in chats, causing unease in its users.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com