ADVERTISEMENT

ട്വിറ്റർ അഥവാ എക്സ് ഇനി പണം നൽകി ഉപയോഗിക്കേണ്ട സേവനമായി മാറുമെന്ന് സൂചനയുമായി ഇലോൺ മസ്ക്. വ്യാജ അക്കൗണ്ടുകൾക്ക് തടയിടാൻ ആണ് പ്രതിമാസം ചെറിയ തുക യൂസർ  ഫീയായി ഈടാക്കുന്നത് എന്നാണ് വാദം.മസ്ക് ഏറ്റെടുത്തതിനു ശേഷം ആപ്പിന്റെ പേര് മാറ്റിയത് അടക്കം ഒട്ടേറെ മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു. 55 കോടി പ്രതിമാസ പോസ്റ്റുകളും 20 കോടി വരെ പ്രതിദിന പോസ്റ്റുകളും ഉണ്ടെന്ന് വ്യക്തമാക്കിയിരുന്നു.

 

എത്രയായിരിക്കും ഫീസ് എന്ന് സൂചനകൾ ഇല്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കുറിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ തത്സമയ സംവാദത്തിനിടെയാണ് മസ്‌ക്(elon musk) ഇക്കാര്യം പറഞ്ഞത്. നിലവിൽ എക്സ്ന്(x) ഒരു പ്രീമിയം സബ്സ്ക്രിപ്ഷൻ സേവനം ഉണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com