ചാർജിലിട്ട ഫോൺ ബാറ്ററി പൊട്ടിത്തെറിച്ച് 12 കാരന് ദാരുണാന്ത്യം
Mail This Article
×
ചാർജിലിട്ട ഫോൺ ബാറ്റി പൊട്ടിത്തെറിച്ച് പന്ത്രണ്ടുകാരന് ദാരുണാന്ത്യം. മധ്യപ്രദേശിലാണ് സംഭവം. മൊബൈൽ ബാറ്ററി പുറത്തെടുത്താണ് ചാർജ് ചെയ്തിരുന്നത്. ഫോണിലെ ബാറ്ററി ഊരി മാറ്റി പ്രത്യേകം ചാർജറിൽ ഘടിപ്പിച്ച് ചാർജ് ചെയ്യുമ്പോഴാണ് അപകടം സംഭവിച്ചത്.
കുട്ടിയുടെ മുഖത്തും നെഞ്ചിലുമാണ് പരുക്കേറ്റത്. പരുക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നുണ്ട്.
പൊട്ടിത്തെറി ശബ്ദം കേട്ടെത്തിയ ബന്ധുക്കൾ ബോധരഹിതനായി നിലത്ത് കിടക്കുന്ന കുട്ടിയെയാണ് കണ്ടത്. മൊബൈൽ ബാറ്ററിയും ചാർജറും പൂർണമായും തകർന്നിട്ടുണ്ട്. മാസങ്ങൾക്ക് മുൻപ് ഹൈദരാബാദിൽ സ്കൂട്ടർ യാത്രക്കിടെ മൊബൈൽ ഫോൺ പെട്ടിത്തെറിച്ച് യുവാവിന് പരുക്കേറ്റിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.