ADVERTISEMENT

കോവിഡിനെതിരെ ശക്തമായ പ്രതിരോധവുമായി കേരളം രാജ്യാന്തര പ്രശസ്തി നേടി. പക്ഷേ, രോഗം സൃഷ്ടിച്ച സാമ്പത്തികപ്രതിസന്ധി കനത്ത വെല്ലുവിളിയാണ്. ഈ വിഷമസന്ധിയിൽ നിന്നു കരകയറാനുള്ള വഴികളെന്ത്? ആഗോള മാറ്റങ്ങൾ നമുക്ക് അനുകൂലമാക്കി എങ്ങനെ മുന്നോട്ടുപോകാം ? മാറിയ സാഹചര്യങ്ങളിൽ സംസ്ഥാന വികസനത്തിനു വഴിതേടി മലയാള മനോരമ 3 ദിവസത്തെ വെബിനാർ നടത്തുന്നു. പ്രമുഖ ധനകാര്യസ്ഥാപനമായ കൊശമറ്റം ഫിനാ‍ൻസ് ലിമിറ്റഡ് ആണു മുഖ്യപ്രായോജകർ.

പുതുചിന്തകളും ആശയങ്ങളും കൊണ്ടു ശ്രദ്ധേയമുദ്ര പതിപ്പിച്ചവർ, വിദേശത്തും ഇന്ത്യയിലും വിജയക്കൊടി നാട്ടിയ മലയാളി സംരംഭകർ തുടങ്ങിയവർ ഈ ഇന്റർനെറ്റ് ചർച്ചയിൽ പങ്കെടുക്കും.

ഇന്ന് (ഉച്ചകഴിഞ്ഞ് 3.00– 5.00), വ്യാഴം (രാവിലെ 10– 12.00), വെള്ളി (രാവിലെ 10– 12.00) ദിവസങ്ങളിലെ ചർ‌ച്ച കാണാനും ഇതിനുവേണ്ട ചോദ്യങ്ങൾ അയയ്ക്കാനും വായനക്കാർക്കു സൗകര്യമുണ്ട്. റജിസ്ട്രേഷന് 85890 05678 എന്ന നമ്പറിൽ മിസ്ഡ് കോൾ അടിക്കുക.

 

English Summary: Webinar on Kerala after covid 19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com