ADVERTISEMENT

ചൈനീസ് സൈബർ ആക്രമണത്തിൽ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലൊന്നായ മുംബൈയിൽ വൈദ്യുതി മുടങ്ങിയെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷം ഇന്ത്യയ്‌ക്കെതിരായ ചൈനയുടെ സൈബർ ആക്രമണത്തിൽ മുംബൈയിൽ വൈദ്യുതി മുടങ്ങിയിരിക്കാമെന്ന് അമേരിക്കൻ മാധ്യമമായ ന്യൂയോർക്ക് ടൈംസ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇന്ത്യ, ചൈന അതിർത്തിയിലെ സംഘർഷങ്ങളുമായി ഇതിനു ബന്ധമുണ്ടാകാം. അതിർത്തിയിൽ ഇന്ത്യക്കാരും ചൈനീസ് സൈനികരും മുഖാമുഖം നിൽക്കുമ്പോൾ രാജ്യത്തുടനീളമുള്ള വൈദ്യുത വിതരണ സംവിധാനങ്ങളിലേക്ക് മാൽവെയർ കയറ്റിവിട്ടാണ് ചൈന ആക്രമണം നടത്തിയതെന്ന് ന്യൂയോർക്ക് ടൈംസ് ‌റിപ്പോർട്ട് പറയുന്നു. മുംബൈയിലെ വൈദ്യുതി തടസത്തിന് കാരണമായ ചൈനയുടെ സൈബർ ആക്രമണത്തെക്കുറിച്ച് സൂചന നൽകുന്ന ആദ്യ റിപ്പോർട്ടല്ല ഇതെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.

മുംബൈയിൽ കഴിഞ്ഞ വർഷം നവംബറിലുണ്ടായ വൈദ്യുതി തടസത്തിന് പിന്നിൽ ഒരു മാൽവെയർ ആക്രമണമാണെന്ന് മഹാരാഷ്ട്ര സൈബർ വകുപ്പ് തന്നെ സംശയിച്ചിരുന്നു. താനെ ജില്ലയിലെ പഡ്ഗ ആസ്ഥാനമായുള്ള ലോഡ് ഡിസ്പാച്ച് സെന്ററിലാണ് വൈദ്യുതി മുടക്കം സംഭവിച്ചത്.

കഴിഞ്ഞ വർഷം ഒക്ടോബർ 12 നും മുംബൈയിൽ വൻ വൈദ്യുതി തടസം നേരിടേണ്ടി വന്നു. ഇത് രാവിലെ 10 മുതൽ ഏതാനും മണിക്കൂറുകൾ നീണ്ടുനിന്നു, എന്നാൽ ഉച്ചയോടെ പ്രശ്നം പരിഹരിച്ചു. മഹാരാഷ്ട്ര സൈബർ ഡിപ്പാർട്ട്‌മെന്റിന്റെ പ്രാഥമിക അന്വേഷണത്തിനിടെ പഡ്ഗ ആസ്ഥാനമായുള്ള സ്റ്റേറ്റ് ലോഡ് ഡിസ്‌പാച്ച് സെന്ററിൽ മാൽവെയറിന്റെ ഇൻഫ്യൂഷൻ കണ്ടെത്തിയതായി നേരത്തെ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

2009 ൽ സ്ഥാപിതമായ സൈബർ സുരക്ഷാ കമ്പനിയായ റെക്കോർഡഡ് ഫ്യൂച്ചറാണ് മാൽവെയർ കണ്ടെത്തൽ നടത്തിയത്. എന്നാൽ, സിസ്റ്റത്തിൽ കയറിയിട്ടുള്ള മിക്ക മാൽവെയറുകളും സജീവമാക്കിയിട്ടില്ലെന്നും കമ്പനി അവകാശപ്പെടുന്നു. ഇതിനർഥം ചെറിയ അളവിലുള്ള മാൽവെയറുകൾ മാത്രമാണ് മുംബൈ വൈദ്യുതി തടസത്തിന് കാരണമായത് എന്നാണ്.

എന്നാൽ, നിയന്ത്രണങ്ങൾ കാരണം സൈബർ സുരക്ഷാ കമ്പനിക്ക് വൈദ്യുതി വിതരണ നെറ്റ്‌‌വർ‍ക്കിലെ കോഡ് പരിശോധിക്കാൻ കഴിഞ്ഞില്ല. ഇതിനർഥം ഈ കമ്പനിക്ക് ഇന്ത്യയുടെ ഊർജ സംവിധാനങ്ങൾക്കുള്ളിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല എന്നാണ്. സൈബർ സുരക്ഷാ കമ്പനി ഇക്കാര്യം ഇന്ത്യൻ അധികൃതരെ അറിയിച്ചതായും റിപ്പോർട്ടിലുണ്ട്.

hack

മുംബൈയിലെ വൈദ്യുതി തടസ്സത്തിന് പിന്നിൽ ചൈനീസ് സര്‍ക്കാർ പിന്തുണയുള്ള റെഡ് എക്കോ എന്ന ഗ്രൂപ്പാണെന്ന് കമ്പനി അവകാശപ്പെട്ടു. ഇന്ത്യയിലെ വൈദ്യുതി ഉൽപാദനത്തിലും ട്രാൻസ്മിഷൻ ഇൻഫ്രാസ്ട്രക്ചറിലുമുള്ള ഒരു ഡസനോളം നിർണായക നോഡുകളിൽ നിശബ്ദമായി ചുവടുറപ്പിക്കാൻ നൂതന സൈബർ നുഴഞ്ഞുകയറ്റ വിദ്യകൾ റെഡ് എക്കോ ആസൂത്രിതമായി ഉപയോഗപ്പെടുത്തുന്നതായി റെക്കോർഡഡ് ഫ്യൂച്ചറിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ സ്റ്റുവർട്ട് സോളമൻ പറഞ്ഞു.

English Summary: China cyberattack on India could have led to Mumbai power outage last year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com