ADVERTISEMENT

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോയും ഭാരതി എയർടെലും 5ജി തുടങ്ങിയെന്ന് റിപ്പോർട്ട്. ഇരു കമ്പനികൾക്കും ഇന്ത്യയിൽ 5ജി ടവറുകളുണ്ടെന്നാണ് ഓക്‌ലയുടെ മാപ്പിൽ കാണിക്കുന്നത്. 5ജിയുടെ പ്രാഥമിക പരീക്ഷണങ്ങൾ തുടങ്ങിയെന്ന് റിലയൻസ് ജിയോയും ഭാരതി എയർടെല്ലും നേരത്തെ  വെളിപ്പെടുത്തിയിരുന്നു.

 

jio

ഇന്ത്യയിൽ 2022 പകുതിയോടെ 5ജി കൊണ്ടുവരാനാകുമെന്നാണ് എയർടെൽ പറയുന്നത്. എന്നാൽ, ഈ വർഷം പകുതിയോടെ തന്നെ രാജ്യത്ത് 5ജി നെറ്റ്‌വർക്ക് ലഭ്യമാക്കുമെന്നാണ് മുകേഷ് അംബാനിയുടെ ജിയോ അറിയിച്ചത്. 5ജി നെറ്റ്‌വർക്ക് സജ്ജമാണെന്ന് ജനുവരിയിൽ തന്നെ ഭാരതി എയർടെലും അറിയിച്ചിരുന്നു. എന്നാൽ, ഇപ്പോൾ നടക്കുന്നത് പരീക്ഷണങ്ങളാണെന്നും സാധാരണക്കാർക്ക് ലഭിക്കാൻ ഇനിയും കാത്തിരിക്കണമെന്നുമാണ് ഇരുകമ്പനികളും പറഞ്ഞത്.

 

5ജിക്ക് വേണ്ട സ്പെക്ട്രം ലേലം നടന്നാൽ രണ്ട് കമ്പനികളും അതിവേഗം 5ജി അവതരിപ്പിച്ചേക്കും. എന്നാൽ, സ്പെക്ട്രം ലേലത്തിനു മുൻപെ തന്നെ എയർടെലും ജിയോയും 5ജി ടവറുകൾ സ്ഥാപിച്ചതായി ഓക്‌ലയുടെ 5ജി മാപ്പിൽ കാണിക്കുന്നു. ജിയോയുടെ 5ജി ടവർ മുംബൈയിലാണ് കാണിക്കുന്നതെങ്കിൽ എയർടെല്ലിന്റെ ടവർ ഹൈദരാബാദിലാണ്. ഈ ടവറുകൾ ‘പ്രീ-റിലീസ്’ വിഭാഗത്തിലാണ് ഓക്‌ല ഉൾപ്പെടുത്തിയിരിക്കുന്നത്.

 

5ജി സ്പെക്ട്രം ലേലം നടന്നാൽ രാജ്യത്ത് 5ജി സേവനങ്ങൾ ഉടൻ അവതരിപ്പിക്കാൻ തങ്ങൾക്ക് ശേഷിയുണ്ടെന്ന് റിലയൻസ് ജിയോയും ഭാരതി എയർടെലും പറഞ്ഞു. എന്നാൽ, ഇന്ത്യയിലെ 5ജി സ്പെക്ട്രം ലേലം എപ്പോൾ നടക്കുമെന്ന് അറിയില്ല. എൻ‌എസ്‌എ നെറ്റ്‌വർക്ക് സാങ്കേതികവിദ്യ വഴി 1800 മെഗാഹെർട്‌സ് ബാൻഡിലെ സ്പെക്ട്രം ഉപയോഗിച്ചാണ് ഇപ്പോൾ എയർടെൽ വാണിജ്യ 5ജി ട്രയൽ പരീക്ഷിച്ചിരിക്കുന്നത്. ലോകമെമ്പാടും ഇപ്പോൾ മൊത്തം 21,996 5ജി ടവറുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഓക്‌ലയുടെ 5ജി മാപ്പ് സൂചിപ്പിക്കുന്നു. 35 ലധികം രാജ്യങ്ങളിൽ 5ജി നിലവിലുണ്ട്.

 

English Summary: Bharti Airtel and Reliance Jio Already Have 5G Towers Set Up in 2 Locations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com