അശ്ലീലം കാണാൻ പറ്റാത്ത, പോൺ ഫിൽറ്ററുകളുള്ള ഫോൺ വിറ്റാൽ മതിയെന്ന് യുഎസ് സ്‌റ്റേറ്റ്
Mail This Article
ഓൺലൈനിലെ അശ്ലീലം ഇല്ലാതാക്കാന്‍ അമേരിക്കന്‍ സ്‌റ്റേറ്റ് പാസാക്കിയ പുതിയ ബില്ല് ലോകമെമ്പാടും ചര്‍ച്ച ചെയ്യുകയാണ്. മുതിര്‍ന്നവര്‍ക്കുള്ള ഉള്ളടക്കം ഫില്‍റ്റര്‍ ചെയ്യാന്‍ സാധിക്കുന്ന ഫോണുകളും ടാബുകളും മാത്രം തങ്ങളുടെ അധികാര പരിധിയില്‍ വിറ്റാല്‍ മതിയെന്ന കരടുനിയമം പാസാക്കിയിരിക്കുകയാണ് അമേരിക്കന്‍ സ്റ്റേറ്റായ യൂടാ (Utah). നിയമത്തിനു വേണ്ട അന്തിമ അംഗീകാരവും ഭരണാധികാരികള്‍ നല്‍കിക്കഴിഞ്ഞു. അതേസമയം, ബില്ലിന് ഭരണഘടനയുടെ അംഗീകാരം ലഭിച്ചേക്കില്ലെന്നും ഇത് പ്രായോഗികമായിരിക്കില്ലെന്നും കരുതുന്ന നിയമനിര്‍മാതാക്കളും യൂട്ടയില്‍ ഉണ്ട്. പോണ്‍ നിരോധിക്കാന്‍ ലക്ഷ്യമിട്ട് കൊണ്ടുവന്ന എച്ബി72 എന്ന ബില്ല് പാസാക്കിയവര്‍ പോലും പറയുന്നത് അത് കുറ്റമറ്റതല്ല എന്നാണ്. താരതമ്യേന പുരോഗമന വാദികളുടെ നാടെന്നു പറയുന്ന അമേരിക്കയിലെ ഒരു സ്‌റ്റേറ്റ് തന്നെ ഇത്തരമൊരു നിയമം പാസാക്കാന്‍ മുന്നിട്ടിറങ്ങിയത് ലോകമെമ്പാടും സംസാരവിഷയമായിട്ടുണ്ട്.
∙ 'അശ്ലീലം ഒരു പൊതുജനാരോഗ്യപ്രശ്‌നം'
എന്നാല്‍, യൂടാ ഇതാദ്യമായൊന്നുമല്ല അശ്ലീലത്തിനെതിരെ രംഗത്തുവരുന്നത്. വര്‍ഷങ്ങള്‍ക്കു മുൻപ് തന്നെ യൂടാ ജനപ്രതിനിധികള്‍ പാസാക്കിയ ഒരു പ്രമേയത്തില്‍ പറയുന്നത് അശ്ലീലം ഒരു പൊതുജനാരോഗ്യ പ്രശ്‌നമാണെന്നാണ്. ഇതിനെതിരെ ബോധവല്‍ക്കരണവും, ഇതിന്റെ വ്യാപനം തടയാനുള്ള വഴി ആരായണമെന്നും അന്നത്തെ പ്രമേയത്തിൽ പറഞ്ഞിരുന്നു. 'പോണോഗ്രാഫി മഹാമാരി' തടയാന്‍ ഗവഷണങ്ങളും നയപരിഷ്‌കരണവും വേണമെന്നും അവര്‍ വാദിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം യൂടായിലെ ജനപ്രതിനിധികള്‍ പാസാക്കിയ ഒരു ബില്ലില്‍ പറയുന്നത് യൂടായില്‍ പ്രദര്‍ശിപ്പിക്കുന്ന പോണോഗ്രാഫിക്കു മുൻപ് മുന്നറിയിപ്പ് കാണിക്കണം എന്നാണ്.
∙ പുതിയ നിയമനിര്‍മാണം
യൂടായിലെ ഈ വര്‍ഷത്തെ നിയമനിര്‍മാണത്തിനു ചുക്കാന്‍ പിടിച്ചിരിക്കുന്നത് സൗത് ജോര്‍ഡന്‍ പ്രതിനിധി സൂസന്‍ പള്‍സിഫര്‍ ആണ്. പുതിയ നിയമപ്രകാരം 2022 ജനുവരി 1 മുതല്‍ യൂടായുടെ അധികാര പരിധിയില്‍ വില്‍ക്കുന്ന ഒരോ മൊബൈല്‍ ഡിവൈസിലും ടാബ്‌ലറ്റിലും മുതിര്‍ന്നവര്‍ക്കുള്ള ഉള്ളടക്കം കടന്നുവരാതിരിക്കാനുള്ള അഡള്‍ട്ട് കണ്ടെന്റ് ഫില്‍റ്ററുകള്‍ ഉള്‍ക്കൊള്ളിക്കണമെന്നു വ്യവസ്ഥ ചെയ്യുന്നു. ഒരാള്‍ പുതിയ ഫോണ്‍ അല്ലെങ്കില്‍ ഉപകരണം വാങ്ങുമ്പോള്‍ത്തന്നെ ഫില്‍റ്ററുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങണമെന്നും നിഷ്‌കര്‍ഷിക്കുന്നു. കുട്ടികളെ ഓണ്‍ലൈനിലെ ദോഷകരമായ ഉള്ളടക്കത്തിൽ നിന്ന് അകറ്റി നിർത്താന്‍ ആഗ്രഹിക്കുന്ന, എന്നാല്‍ അതെങ്ങനെ ചെയ്യണമെന്ന സാങ്കേതികജ്ഞാനം ഇല്ലാത്ത മാതാപിതാക്കള്‍ക്ക് പുതിയ നിയമം വളരെ ഉപകാരപ്രദമായിരിക്കുമെന്നും സൂസന്‍ പറയുന്നു. കുട്ടികളുടെ സ്മാര്‍ട് ഉപകരണങ്ങളില്‍ നിന്ന് മുതിര്‍ന്നവര്‍ക്കുള്ള ഉള്ളടക്കം നീക്കം ചെയ്യാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ക്കായിരിക്കും പുതിയ മാറ്റം ഏറ്റവും അനുയോജ്യം.
∙ ഇതെങ്ങനെ പ്രാവര്‍ത്തികമാക്കുമെന്ന് സെനറ്റര്‍ ജെയ്ക്
മറ്റൊരു യൂടാ സെനറ്ററായ ജെയ്ക് ആന്‍ഡെറെഗ് തന്റെ സഹപ്രവര്‍ത്തകരോടു പറഞ്ഞത് ഇതു നടപ്പിലാക്കൽ വെല്ലുവിളിയാണ് എന്നാണ്. കാരണം ഉപകരണ നിര്‍മാതാക്കളോട് ഫില്‍റ്ററുകള്‍ ഓണ്‍ ചെയ്തു വില്‍ക്കാനാണ് നിയമം ആവശ്യപ്പെടുന്നത്. അതിനു വേണ്ട സോഫ്റ്റ്‌വെയര്‍ ഇപ്പോള്‍ വില്‍ക്കുന്ന ഫോണുകളില്‍ ഇൻസ്റ്റാൾ ചെയ്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍, കുറച്ചു കാലം കഴിഞ്ഞ് ഇറക്കുന്ന ഫോണുകളില്‍ ഇത് ചെയ്യാന്‍ സാധിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ ബില്ല് നിയമമായാല്‍ ആപ്പിള്‍ അടക്കമുള്ള ഫോണ്‍ നിര്‍മാതാക്കള്‍ അതിലെ ചില പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം പറയുന്നു. ബില്ലിന്റെ ഉദ്ദേശശുദ്ധിയൊക്കെ നല്ലതാണെങ്കിലും അതു പ്രാവര്‍ത്തികമാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നമ്മള്‍ ഈ ബില്ല് പാസാക്കിയാല്‍ അതൊരു നല്ല സന്ദേശമായിരിക്കും കൊടുക്കുക. പക്ഷേ നമ്മള്‍ ഇപ്പോള്‍ എവിടെ നില്‍ക്കുന്നോ അവിടെത്തന്നെയായിരിക്കും സമീപഭാവിയിലും നില്‍ക്കുക എന്നും അദ്ദേഹം പറഞ്ഞു.
സെനറ്റിന്റെ ഒരു പ്രത്യേക സെഷന്‍ കൂടി വേണം ഇതിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, അവസാനം അദ്ദേഹവും ബില്ലിനെ പിന്തുണച്ച് വോട്ടു ചെയ്തു. ഈ നിയമത്തെക്കുറിച്ച് തനിക്ക് നല്ല ഭയമുണ്ടെന്നും, അതേസമയം കുട്ടികളെ അശ്ലീല ഉള്ളടക്കത്തില്‍ നിന്നു രക്ഷിക്കാനായി കൊണ്ടുവരുന്ന ഒരു നിയമത്തിനെതിരെ നിന്നവന്‍ എന്ന ചീത്തപേരു വരുത്താന്‍ തനിക്കു താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ബില്ലിനെക്കുറിച്ചു സംസാരിച്ച മറ്റൊരു സെനറ്ററായ കാതലീന്‍ റീബെ വേറൊരു വിഷയമാണ് ചൂണ്ടിക്കാണിച്ചത്. ഇതിനു ഭരണഘടനാപരമായ സാധുതയുണ്ടോ എന്നാണ് അവര്‍ ചോദിച്ചത്. ബില്ലിന്റെ പല ഭാഗങ്ങള്‍ക്കും വേണ്ടത്ര വ്യക്തതയില്ലെന്നും, ഇത് മറ്റു സ്റ്റേറ്റുകളുമായുള്ള വാണിജ്യത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. അപ്പോള്‍ എന്താണ് കുട്ടികള്‍ സ്മാര്‍ട് ഫോണ്‍ ദുരുപയോഗം ചെയ്യാതിരക്കാനുള്ള പ്രതിവിധി എന്ന ചോദ്യത്തിന് അവര്‍ നല്‍കിയ മറുപടി, 'പഴയ തരത്തിലുള്ള ഫോണ്‍ വാങ്ങി നല്‍കിയാല്‍ മതി' എന്നായിരുന്നു.
∙ നിയമം നടപ്പിലാക്കാന്‍ കടമ്പകളേറെ
എന്നാല്‍, ഈ ബില്‍ നിയമമായാല്‍ പോലും അത് നടപ്പില്‍വരുത്താന്‍ ഏറെ കടമ്പകളുണ്ടെന്ന് ബില്ലിനെ പിന്തുണയ്ക്കുന്ന മറ്റൊരാള്‍ പറഞ്ഞു. ഇത്തരത്തിലുള്ള നിയമം അഞ്ച് അമേരിക്കന്‍ സ്റ്റേറ്റുകള്‍ കൂടി പാസാക്കിയെങ്കില്‍ മാത്രമെ അത് നടപ്പിലാക്കാനാകൂ എന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍, അതൊരു നല്ല കാര്യമാണെന്നും തങ്ങള്‍ക്ക് ബില്ലിലെ കുറവുകള്‍ പരിഹരിക്കാന്‍ വേണ്ടത്ര സമയം ലഭിക്കുമെന്നും, മിക്കവാറും വര്‍ഷങ്ങള്‍ തന്നെ ലഭിച്ചേക്കുമെന്നുമാണ് മറ്റൊരു സെനറ്ററായ ടോഡ് വെയ്‌ലെര്‍ പ്രതികരിച്ചത്. എന്തായാലും തങ്ങളൊരു ശക്തമായ സന്ദേശമാണ് നല്‍കിയിരിക്കുന്നതെന്നും ടോഡ് പറഞ്ഞു.
∙ മറ്റു രാജ്യങ്ങള്‍ ഏറ്റുപിടിക്കുമോ?
ഇത്തരം ഉദ്യമങ്ങളുമായി മുന്നോട്ടിറങ്ങുമെന്നു പ്രതീക്ഷിച്ചിരുന്ന ചില യാഥാസ്ഥിക രാജ്യങ്ങള്‍ പോലും ഇതുപോലൊരു നിയമനിര്‍മാണം നടത്തിയിട്ടില്ല. യൂടാ മുന്നോട്ടുവയ്ക്കുന്ന പുതിയ സാധ്യതകളുടെ ചുവടുപിടിച്ച് മറ്റു രാജ്യങ്ങളിലും ഇതു പടര്‍ന്നു പിടിച്ചാല്‍ അദ്ഭുതപ്പെടേണ്ടെന്നാണ് നിരീക്ഷകർ പറയുന്നത്.
English Summary: American State's Porn Filter’ Law Passes the State Legislature