ADVERTISEMENT

ഡൽഹി ജവഹർലാൽ നെഹ്‌റു സര്‍വകലാശാലയിലെ മുഖംമൂടി ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ ചാറ്റ് വിവരങ്ങൾ നൽകാനാവില്ലെന്ന് ഗൂഗിളും വാട്സാപ്പും അറിയിച്ചതായി റിപ്പോർട്ട്. വാട്സാപ്പ് ഗ്രൂപ്പുകളുടെ വിവരം കോടതിയുടെ നിർദേശപ്രകരാമല്ലാതെ നൽകാനാവില്ലെന്നാണ് യുഎസ് കമ്പനിയായ ഗൂഗിൾ ഡൽഹി പൊലീസിനെ അറിയിച്ചത്. ഗൂഗിളിന് അമേരിക്കയിലെ നിയമങ്ങളാണ് ബാധകമെന്നും കമ്പനി അറിയിച്ചു.

 

2020 ജനുവരി അഞ്ചിനാണ് കേസിനാസ്പദമായ ആക്രമണം നടന്നത്. ഇത് സംബന്ധിച്ച് ഡൽഹി പൊലീസാണ് അന്വേഷണം നടത്തുന്നത്. മ്യൂച്വൽ ലീഗൽ അസിസ്റ്റൻസ് ട്രീറ്റി (എം‌എൽ‌ടി) പ്രകാരം കത്ത് ലഭിച്ചാൽ മാത്രമെ വ്യക്തികളുടെ ചാറ്റ് വിശദാംശങ്ങൾ നൽകാൻ കഴിയൂ എന്ന് ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്. ജെഎൻയുവിലെ അക്രമത്തെത്തുടർന്ന് രണ്ട് വാട്സാപ്പ് ഗ്രൂപ്പുകളിലെ 33 അംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ തേടിയാണ് ഡൽഹി പൊലീസ് ഗൂഗിളിന് കത്തയച്ചത്. 

 

ഈ രണ്ട് വാട്സാപ്പ് ഗ്രൂപ്പുകളും നേരത്തെ ഡിലീറ്റ് ചെയ്തതിനാൽ വിവരങ്ങളൊന്നും ലഭിച്ചില്ല. ഇതോടെയാണ് ഗൂഗിളിന്റെ സഹായം തേടിയത്. ഗ്രൂപ്പ് വഴി ഷെയർ ചെയ്ത സന്ദേശങ്ങൾ, ഫോട്ടോകൾ, വിഡിയോ എന്നിവയെല്ലാം ലഭിക്കേണ്ടതുണ്ട്. ‘ഇടതുപക്ഷത്തിനെതിരായ ഐക്യം’, ‘ആർ‌എസ്‌എസിന്റെ സുഹൃത്തുക്കൾ’ എന്നീ രണ്ട് വാട്സാപ്പ് ഗ്രൂപ്പുകളിലെ ചാറ്റിങ് വിവരങ്ങളാണ് ലഭിക്കേണ്ടത്.

 

കഴിഞ്ഞ വർഷം ജനുവരി 5 ന് നൂറോളം മുഖംമൂടി ധരിച്ചെത്തിയർ നാലുമണിക്കൂറോളം സർവകലാശാലയ്ക്കുള്ളിൽ ആക്രമണം നടത്തിയിരുന്നു. 36 വിദ്യാർഥികൾക്കും അധ്യാപകർക്കും ഉദ്യോഗസ്ഥർക്കും പരുക്കേറ്റു. എഫ്‌ഐ‌ആർ റജിസ്റ്റർ ചെയ്യുകയും കേസ് ക്രൈംബ്രാഞ്ചിലേക്ക് മാറ്റുകയും ചെയ്തു. കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

 

English Summary: Delhi Police Probe in 2020 JNU Violence Hits Roadblock, Google Denies Disclosing Chats Without Court Order: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com