ADVERTISEMENT

കേരളത്തെ നോളഡ്ജ് ഇക്കോണമി ആക്കുന്നതിന്റെ ഭാഗമായും തൊഴിലവസരം ഒരുക്കുന്നതിനും എമർജിങ് സാങ്കേതിക വിദ്യകൾ അടിസ്ഥാനമായുള്ള 15,000 സ്റ്റാർട്ട്‌ അപ്പുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവളത്ത് 

ഹഡില്‍ ഗ്ലോബല്‍ സ്റ്റാർട്ടപ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിലൂടെ കേരളം രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് ടെക്നോളജി സംസ്ഥാനമായി മാറുമെന്ന് അദ്ദേഹം കൂട്ടി ചേർത്തു. കേരളത്തിലെ സാധാരണജനങ്ങള്‍ക്ക് പുതിയ ടെക്നോളജി അധിഷ്ഠിത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നതിനുള്ള ഐടി, ഐടി അനുബന്ധ ചുവടുവെപ്പുകളാണ് ഒരുങ്ങുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ അവസരങ്ങളൊരുക്കിയാണ് ഹഡിൽ ഗ്ലോബൽ ദ്വിദിന സംഗമം കോവളത്ത് സംഘടിപ്പിക്കുന്നത്. ആഗോളതലത്തിലെ നൂറിലധികം നിക്ഷേപകര്‍ സംഗമത്തിൽ പങ്കെടുക്കുന്നുണ്ട്. ഇന്നും നാളെയുമായി കോവളത്ത് ഹോട്ടൽ ലീല റാവിസിൽ  നടക്കുന്ന സംഗമത്തിൽ 70 സ്റ്റാർട്ടപ്പുകൾ പങ്കെടുക്കുന്ന പ്രദര്‍ശനം ആകർഷകമാണ്.

startup

 

ഉദ്ഘാടന ചടങ്ങിൽ റിട്ടയേര്‍ഡ് ചീഫ് സെക്രട്ടറി ഡോ. കെ. എം. എബ്രഹാം, ജി ടെക് ചെയര്‍മാന്‍ വി. കെ. മാത്യൂസ് സംസാരിച്ചു. ചടങ്ങില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ പ്രവര്‍ത്തനങ്ങളേയും സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയേയും കുറിച്ചുള്ള കേരള സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റം റിപ്പോര്‍ട്ട് 2022 മുഖ്യമന്ത്രി പ്രകാശനം ചെയ്തു. സമ്മേളനത്തിന്‍റെ ഭാഗമായി സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള ഗ്രാന്‍റ് കേരള സ്റ്റാര്‍ട്ടപ്പ് ചലഞ്ചിൽ ജെനോം റോബിട്ടിക്സിനെ പ്രൈഡ് ഓഫ് കേരളയായി തിരഞ്ഞെടുത്തു. 50 ലക്ഷം രൂപയാണ് സമ്മാനം.

 

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് ഫിസിക്കല്‍ എഡിഷന്‍ ഹഡില്‍ ഗ്ലോബലില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിക്ഷേപകരും പങ്കെടുക്കുന്നുണ്ട്. ഹഡില്‍ ഗ്ലോബലിന്‍റെ ഭാഗമായി സാമൂഹിക പ്രസക്തിയുള്ള കൂടുതല്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ കേരളത്തില്‍ വളര്‍ത്തിക്കൊണ്ടു വരുന്നതിനും അതിനനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതിനുമുള്ള നയരൂപീകരണത്തിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ റൗണ്ട് ടേബിള്‍ ചര്‍ച്ച സംഘടിപ്പിക്കും. സ്റ്റാർട്ട്പ്പ് സിഇഒ അനീപ് അംബിക ചടങ്ങിൽ സ്വാഗതം പറഞ്ഞു.

 

English Summary: Kerala to have 15,000 startups: CM Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com