ചായ്വാലയോ എന്നു കളിയാക്കി, കയ്യിൽ 8000 കോടിയുടെ കമ്പനി; ഇതാ ഫിസിക്സ് വാലാ!
Mail This Article
വീട്ടിലെ സാമ്പത്തിക പ്രതിസന്ധി കാരണം, സ്കൂളിൽ പഠിക്കുന്ന കാലത്തുതന്നെ ചെറിയ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ട്യൂഷൻ എടുത്തു തുടങ്ങിയ വിദ്യാർഥി. എൻജിനീയറിങ്ങിന് പഠിക്കുമ്പോൾ കോളജിലെ അധ്യാപന രീതി ഇഷ്ടപ്പെടാതെ മൂന്നാം വർഷം പഠനം അവസാനിപ്പിച്ചു. പ്രതിമാസം 5000 രൂപയ്ക്ക് ട്യൂഷൻ സെന്ററിൽ പഠിപ്പിച്ചു തുടങ്ങിയ ആ വിദ്യാർഥി ഇന്ന് ഇന്ത്യയിലെ ഒരു ബില്യൻ ഡോളർ (8000 കോടിയിലധികം രൂപ) ആസ്തിയുള്ള ‘യുണികോൺ’ കമ്പനിയുടെ ഉടമയാണ്. അതിലുപരി പതിനായിരക്കണക്കിന് വിദ്യാർഥികളുടെ പ്രിയപ്പെട്ട അധ്യാപകനും വഴികാട്ടിയുമാണ് ഫിസിക്സ് വാലാ എന്നറിയപ്പെടുന്ന യുപി സ്വദേശി അലക് പാണ്ഡേ. ഇദ്ദേഹത്തിന്റെ ജീവിതകഥ ഫിസിക്സ് വാലാ എന്ന പേരിൽ അടുത്തിടെ ‘ആമസോൺ മിനി’യിൽ സീരിസായി പുറത്തിറങ്ങി. ഫിസിക്സ് വാല കമ്പനിയുടെ ആശയം അദ്ദേഹത്തിന്റെ തലയിൽ എങ്ങനെ ഉദിച്ചു? സ്റ്റാർട്ടപ്പുകാർക്ക് പ്രചോദനമാകുന്ന അദ്ദേഹത്തിന്റെ വിജയരഹസ്യം എന്താണ്? എന്താണ് അദ്ദേഹത്തിന്റെ ജീവിതകഥ? സീരീസിൽ നാം കണ്ടത് അദ്ദേഹത്തിന്റെ യഥാർഥ ജീവിതമായിരുന്നോ? വിശദമായറിയാം.