സ്വന്തം കമ്പനിക്ക് 346.6 കോടി നഷ്ടം, മേധാവി വാങ്ങിയത് 4.3 കോടിയുടെ ആഡംബര കാർ
Mail This Article
വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോയുടെ കഴിഞ്ഞ പാദത്തിലെ ഏകീകൃത നഷ്ടം 346.6 കോടി രൂപയാണ്. എന്നാൽ, സൊമാറ്റോ വൻ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നതെങ്കിലും കമ്പനി സ്ഥാപകനും സിഇഒയുമായ ദീപീന്ദർ ഗോയൽ 4.3 കോടി രൂപയുടെ പുതിയ ആഡംബര കാർ വാങ്ങിയത് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
സൊമാറ്റോ ലോഗോയുടെ അതേ ചുവപ്പ് നിറത്തിലുള്ള ഫെരാരി റോമയാണ് ദീപീന്ദര്‍ വാങ്ങിയിരിക്കുന്നത്. ആഡംബര കാറുകളായ ലംബോർഗിനി ഉറുസ്, പോർഷെ 911 കരേര എസ് എന്നിവയും ഗോയലിന്റെ കൈവശമുണ്ട്. ഡിസംബർ 31ന് അവസാനിച്ച പാദത്തിൽ ഫുഡ്-ടെക് ഭീമന്റെ ഏകീകൃത നഷ്ടം 63 കോടി രൂപയിൽ നിന്ന് 346.6 കോടി രൂപയായി വർധിച്ചെങ്കിലും വിലകൂടിയ കാറുകളോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടം തുടരുകയാണ്.
തനിക്ക് നാല് കാറുകളുണ്ടെന്നും തന്നെപ്പോലുള്ള നിരവധി സംരംഭകർ ആഡംബര വാഹനങ്ങൾ ഇഷ്ടപ്പെടുന്നവരാണെന്നും ഗ്രോവർ പറഞ്ഞിരുന്നു. മുൻ ഭാരത്‌പേ സഹസ്ഥാപകൻ അഷ്‌നീർ ഗ്രോവറിനും നിരവധി വിലകൂടിയ കാറുകളുണ്ട്. ഗ്രോവറിന് മെഴ്‌സിഡസ് ബെൻസ് ജിഎൽഎസ് 350, മെഴ്‌സിഡസ് -മെയ്ബ എസ് 650, ഒരു പോർഷെ കേമാൻ, ഔഡി എ6 എന്നിവയുണ്ട്.
English Summary: Deepinder Goyal buys Rs 4.3 cr Ferrari Rama as Zomato losses widen