പിൻ നമ്പർ വേണ്ട, സെർവർ തകരാർ ബാധിക്കാതെ ഗൂഗിൾപേയിൽ പണം അയയ്ക്കാം; അറിയാൻ
Mail This Article
ഹോട്ടലിലോ മറ്റു അത്യാവശ്യഘട്ടങ്ങളിലോ യുപിഐ പേമെന്റിലെ സെർവർ തകരാർ കുടുക്കിയിട്ടുണ്ടോ?. ഇതാ ചെറിയ ഓൺലൈൻ ഇടപാടുകൾ അതിവേഗം നടത്താനുള്ള യുപിഐ ലൈറ്റ് സേവനം ഇനി ഗൂഗിൾ പേയിലും. 200 രൂപയിൽ താഴെയുള്ള യുപിഎ ഇടപാടുകൾ പിൻ നമ്പർ ടൈപ്പ് ചെയ്യാതെ ഇതുവഴി നടത്താനാകും.
യുപിഐ സെർവർ തകരാറും വേഗക്കുറവും ഈ ഇടപാടുകളെ ബാധിക്കില്ല. ഇടപാടുകൾക്കായി ആപ്പിൽ ഒരു പ്രത്യേക വാലെറ്റ് ലഭിക്കും. 2000 രൂപ വരെ ഒരേസമയം ഇതിൽ സൂക്ഷിക്കാൻ ആവും. പേറ്റിഎം, ഫോൺപേ തുടങ്ങിയ ആപ്പുകളിൽ നിലവിൽ ഈ സംവിധാനം ലഭ്യമാണ്.
യുപിഐ ലൈറ്റ് എങ്ങനെ
∙ഗൂഗിൾ പേ തുറന്ന് വലതുവശത്ത് മുകളിലായുള്ള പ്രൊഫൈൽ ചിത്രത്തിൽ ടാപ്പ് ചെയ്യുക
∙'Set up payment methods' എന്നതിന് താഴെ വലതുവശത്തായി യുപിഎ ലൈറ്റ് എന്ന ഓപ്ഷൻ കാണാം.
∙യുപിഎ ലൈറ്റ് പേജിൽ 'continue' കൊടുക്കുക.
∙2000 രൂപ വരെയുള്ള തുക ഇഷ്ടമനുസരിച്ച് യുപിഎ വഴി ഇതിലേക്ക് ചേർക്കാനാകും.
∙ഈ ഘട്ടത്തിൽ യുപിഐ പിൻ നമ്പർ നൽകേണ്ടിവരും.
∙ആക്ടിവേറ്റ് ആയിക്കഴിഞ്ഞാൽ പിന്നെ 200 രൂപ ഇടപാടുകൾക്ക് പിൻ നമ്പർ നൽകേണ്ടതില്ല, സെർവർ തകരാറും ഈ ഇടപാടുകളെ ബാധിക്കില്ല