ADVERTISEMENT

കഴിഞ്ഞ ജൂലൈയിലായിരുന്നു ഗാലക്സി എം13 സാംസങ് പുറത്തിറക്കിയത്. ബജറ്റിലൊതുങ്ങുന്ന സ്മാർട്ഫോൺ എന്ന പേരു നേടിയ ഈ  സ്മാർട്ഫോണിന്റെ വില ഒരു വർഷം പിന്നിടുമ്പോൾ പോക്കറ്റിലൊതുങ്ങുന്ന തരത്തിൽ കുറച്ചിരിക്കുകയാണ് കമ്പനി. രണ്ട് സ്റ്റേറേജുകളിലെത്തുന്ന ഫോണിന്റെ വിലയിൽ 1000 രൂപയാണ് കുറവു വരുത്തിയത്.

നിലവിൽ ഫോണിന്റെ 4 ജിബി മോഡലിവു 10,999 രൂപയും 6 ജിബി മോഡലിനു 12999 രൂപയുമാണുള്ളത്. മാത്രമല്ല സാംസങ് ആപ്പിലെ വെൽകം ഓഫറിലൂടെ 2000 രൂപ കിഴിവും കാർഡ് ഓഫർ പ്രകാരം 10 ശതമാനം ക്യാഷ്ബാകും ലഭിക്കും.1080 x 2408 പിക്സൽ റെസല്യൂഷനുള്ള 6.6 ഇഞ്ച് ( 16.76 സെന്റീമീറ്റർ) ഡിസ്പ്ലേയാണ് ഫോണിൽ വരുന്നത്.

Exynos 850 (8nm) ഉപയോഗിച്ച് പവർ ചെയ്യുന്നു. .മുൻവശത്ത്,  8 എംപി ക്യാമറയുണ്ട്, പിൻവശത്ത് . f/1.8 അപ്പേർച്ചറുള്ള 50MP പ്രൈമറി ക്യാമറയും, f/2.2 അപ്പേർച്ചറുള്ള 5MP അൾട്രാ-വൈഡ് ആംഗിൾ ക്യാമറയും, f/2.4 അപ്പേർച്ചറുള്ള 2MP ഡെപ്ത് ക്യാമറയും ഉൾപ്പെടുന്നു.

15W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6000mAh ബാറ്ററിയാണ് സ്മാർട്ട്‌ഫോണിനു കരുത്ത് പകരുന്നത്. 4 ജിബി റാം 64 ജിബി സ്റ്റോറേജും 6 ജിബി റാമും 128 ജിബി സ്റ്റോറേജും. കൂടാതെ, മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വികസിപ്പിക്കാവുന്നതാണ്. ആൻഡ്രോയിഡ് 12 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

English Summary: Samsung Galaxy M13 receives a price cut in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com