ADVERTISEMENT

69 രൂപ മുതൽ മൊബൈൽ  അനുബന്ധ ഉപകരണങ്ങൾ, 799 രൂപയ്ക്കു ബോട് എയർപോഡ്​സ് കൂടാതെ 75 ശതമാനം വരെയുള്ള കിഴിവില്‍  വിവിധ കമ്പനികളുടെ ലാപ്ടോപുകളും ടാബുമെല്ലാം, ഏറ്റവും പുതിയ റെ​ഡ്മി 12 5 ജി പോക്കറ്റിലൊതുങ്ങുന്ന വിലയിൽ. ഇതുപോലെയുള്ള കിടിലൻ ഡീലുകളുമായി ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലും ഫ്ലിപ്കാർട് ബിഗ് സേവിങ് ഡേയ്സും 4ന് ആരംഭിക്കും. സ്വാതന്ത്ര്യദിനത്തിനു മുന്നോടിയായാണ് ഇന്ത്യയിലെ പ്രമുഖ ഇ-കൊമേഴ്സ് പോർട്ടലുകൾ വ്യാപാരമേള സംഘടിപ്പിക്കുന്നത്. 

ആമസോണിൽ ഉച്ചയ്ക്ക് 12 മുതൽ പ്രൈം അംഗങ്ങൾക്കായി സെയിൽ ആരംഭിക്കും. 8 വരെയാണ് ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ. എസ്ബിഐ കാർഡ് ഉപയോഗിച്ചുള്ള പർച്ചേസുകൾ‌ക്ക് 10% ഇൻ‌സ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും. 4ന് 12 മുതൽ 9ന് 12 വരെയാണ് ഫ്ലിപ്കാർട്ടിൽ ബിഗ് സേവിങ് ഡേയ്സ്. ഐസിഐസിഐ, കോട്ടക് ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള പർച്ചേസുകൾക്ക് 10% ഡിസ്കൗണ്ടുമുണ്ട്. ആമസോണിലും ഫ്ലിപ്കാർട്ടിലും പുത്തൻ പ്രോഡക്ട് ലോ‍ഞ്ചുകൾക്കു പുറമേ, ഈ ദിവസങ്ങളിൽ പ്രത്യേക വിലക്കുറവുമുണ്ട്.

പ്രധാനപ്പെട്ട ഡീലുകൾ പരിശോധിക്കാം.

amazon-flipkart1 - 1

∙ഇന്ത്യയിലെ ആദ്യ സ്നാപ്ഡ്രാഗൺ4 ജെൻ 2 പ്രൊസസറുമായി എത്തുന്ന റെഡ്മി 12 5ജി 10,999 രൂപയ്ക്കു ലഭിക്കും.

∙24 മാസം വരെ കാലവധിയുള്ള നോ കോസ്റ്റ് ഇഎംഐ ഓഫറുകളും 50000 രൂപ വരെ എക്സ്ചേഞ്ച് ലഭിക്കുന്ന ഓഫറുകളും മൊബൈല്‍ വാങ്ങിയാൽ ലഭിക്കും. യുപിഐ ട്രാൻസാക്ഷനുകൾക്ക് 100 രൂപ കാഷ്ബാകും ഉണ്ടായിരിക്കും(മിനിമം പർച്ചേസ് തുക 800 രൂപ)

ഡെൽ വോസ്ട്രോ 3420 ലാപ്ടോപുകൾ 49490 രൂപ വിലയിലും ,അസുസ് ക്രിയേറ്റർ സീരീസ് വിവോബുക് 72990 രൂപയ്ക്കും ലഭിക്കും.

ലെനവോ ഐഡിയപാഡിന്റെ വില 34990 രൂപയായിരിക്കും.എച്ച്പി, ലൈനവോ, ഓണർ, ഷഓമി തുടങ്ങി നിരവധി ലാപ്ടോപുകളുടെ ഓഫറുകളും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.

amazon-flipkart2 - 1

∙ഗൃഹോപകരണങ്ങൾ 70 ശതമാനം ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

∙9799 രൂപയ്ക്കു പ്രഷർ വാഷറും 15999 രൂപയ്ക്കു ട്രെഡ്മിലും 25000 രൂപയിൽ താഴെ വിലയിൽ 5 സീറ്റുകളുള്ള സോഫയും ലഭിക്കും.

∙52900 രൂപയുടെ സാംസങ് 4കെ അൾട്ര എച്ച്ഡി ടിവി 30990 രൂപയ്ക്കു ലഭിക്കും.

ഫ്ലിപ്കാർട് ബിഗ് സേവിങ് ഡേ

∙ഒരു ലക്ഷം രൂപ വരെ ഇപ്പോൾ ഷോപ് ചെയ്തു അടുത്ത മാസം പണം അടയ്ക്കാം അല്ലെങ്കിൽ ഇഎംഐ ആക്കാം ഈ ഓഫറുമായാണ് ഫ്ലിപ്കാർട് ബിഗ് സേവിങ് ഡേ അവതരിപ്പിക്കുന്നത്.

∙ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കും ഫാഷൻ ബ്രാൻഡുകൾക്ക് 80 ശതമാനം വരെയാണ് ഓഫർ.  ആയിരം രൂപയുടെ ഉത്പന്നങ്ങൾ വാങ്ങിക്കുന്നവർക്കു 75 രൂപ വരെ ക്യാഷ്ബാക് പ്രഖ്യാപിച്ചിട്ടുമുണ്ട്. 

English Sumamry: English Sumamry: Amazon Prime Day 2023 Sale: Best Deals on Smartphones, From iPhone 14 to Samsung Galaxy S20 FE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com