ADVERTISEMENT

മൊബൈൽ ഫോണുകൾക്കും ടാബുകൾക്കും മുൻപ് ഒരു രാജാവുണ്ടായിരുന്നു. ഒരേ ഒരു രാജാവ്. പല കുട്ടികൾക്കും പിറന്നാൾ സമ്മാനമായി കിട്ടിയിരുന്ന ചെറിയൊരു ചതുരപ്പെട്ടി: ബ്രിക് ഗെയിം. മൂന്നോ നാലോ ബട്ടണുകളും ചെറിയ ഒരു സ്ക്രീനും അവയ്ക്കു ജീവൻ നൽകാനായി 2 ബാറ്ററികളും. പാർക്കിലും യാത്രയിലും എവിടെയും കൊണ്ടു നടക്കാവുന്ന ആ ചെറിയ പ്ലാസ്റ്റിക് കൺസോൾ കുട്ടികളുടെ ആവേശമായി മാറി. ടെട്റിസിലും സ്നേക്കിലും സ്പേസ് ഇന്‍വേഡറിലുമൊക്കെ മത്സരിച്ച് അവർ വിജയങ്ങൾ നേടി. ഗെയിമുകളും നമ്മളും ഈസി മോഡിൽ നിന്നു ഹാർഡ് മോഡിലേക്കുമാറി. ഗെയിമിങ്ങിന്റെ രൂപവും ഭാവവും വളരെയധികം മുന്നോട്ടുപോയി. ഇത്തരം ലളിതമായ ഗെയിമുകൾ ഓർമകളായി മാറി. 

ഇപ്പോൾ, ഒരിക്കൽകൂടി കുട്ടിയായി മാറി, ആ ചെറിയ കട്ടകൾ ഒന്നിനുമേൽ ഒന്നായി അടുക്കി വിജയി ആകണമെന്നു തോന്നുന്നുണ്ടോ?ഗ്രാഫിക്സുകളും കടമ്പകളും  കുത്തിനിറച്ച ഗെയിമിങ് ലോകത്തുനിന്നു പുറത്തുകടന്നു ലളിതമായി നമുക്കു ഒരു ബ്രിക് ഗെയിം കളിക്കാം. പഴ്സനൽ കംപ്യൂട്ടറിലും ലാപ്ടോപിലും മൊബൈലുകളിലുമെല്ലാം പ്രവർത്തിക്കുന്ന ഒരു മൈബൈൽ ഗെയിം ഇതാ ഇവിടെ. Brick Puzzle Classic

എല്ലാ പ്ലാറ്റ്ഫോമിലും പ്രവർത്തിക്കുമെങ്കിലും മൊബൈൽ ഫോണിൽ നമുക്കു ഗൃഹാതുര സ്മരണകളോടെ കളിക്കാനാകും. ഏറ്റവും ലളിതമായ ഡിസൈൻ തന്നെയാണ് ഈ ഗെയിമിന്റെ പ്രത്യേകത. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com