ADVERTISEMENT

ആമസോൺ പ്രൈം അടുത്ത വർഷം മുതൽ കൊമേഴ്സ്യൽ ബ്രേക്ക് നൽകി ഇടയ്ക്കിടെ പരസ്യം കാണിക്കാൻ പദ്ധതിയിടുന്നു. 2024 തുടക്കം മുതൽ യുഎസ്, യുകെ, ജർമനി, കാനഡ എന്നിവിടങ്ങളിലാണ് ഷോകൾക്കിടയിൽ പരസ്യം കാണിക്കുക. വർഷാവസാനത്തോടെ ഫ്രാൻസ്, ഇറ്റലി, മെക്സിക്കോ, ഓസ്ട്രേലിയ എന്നിവിടങ്ങളിലും ഇടയ്ക്കുള്ള പരസ്യങ്ങൾ എത്തും.

അതേ സമയം, നിലവിലുള്ള അംഗത്വ വരിസംഖ്യയ്ക്കു പുറമേ യുഎസിൽ പ്രതിമാസം 2.99 ഡോളർ കൂടി നൽകിയാൽ പരസ്യങ്ങൾ പൂർണമായി ഒഴിവാക്കാമെന്ന് കമ്പനി അറിയിച്ചു. ടിവി ഷോകളുടെയും സിനിമകളുടെയും നിർമാണത്തിനായി അധിക ഫണ്ടിനു വേണ്ടിയാണ് ഈ നീക്കമെന്നാണ് സൂചന. ഒരു പരസ്യ പിന്തുണയുള്ള സേവനം അവതരിപ്പിക്കുന്നതിനുള്ള ഉദ്ദേശ്യങ്ങൾ ഡിസ്നിപ്ലസ് മുൻപ് പ്രഖ്യാപിച്ചിരുന്നു,  നെറ്റ്ഫ്ലിക്സ് കഴിഞ്ഞ വർഷം "ബേസിക് വിത്ത് ആഡ്സ്" സ്ട്രീമിംഗ് പ്ലാൻ ആരംഭിച്ചിരുന്നു.

 

English Summary: Ad-free streaming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com