ADVERTISEMENT

രാജ്യത്തെ തന്നെ ഏറ്റവും വലിയ  സൈബർ സെക്യൂരിറ്റി കോൺഫറൻസായ കൊക്കൂണിന്റെ പതിനാറാമത് എഡിഷൻ ​ഗവർണർ ഉദ്ഘാടനം ചെയ്യും. ഒക്ടോബോർ 6നു രാവിലെ 9.45 ന്  ആരംഭിക്കുന്ന കോൺഫറൻസ് ​ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ ഔദ്യോ​ഗികമായി ഉദ്ഘാടനം ചെയ്യും. ആർബിഐ ചീഫ് ജനറൽ മാനേജർ തെക്കേ കടമ്പത്ത് രാജൻ, നാഷണൽ സൈബർ സെക്യൂരിറ്റി കോ ഓർഡിനേറ്റർ ലഫ്. ജനറൽ എം.യു നായർ, കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎ, ഇന്റലിജൻസ് എഡിജിപി മനോജ് എബ്രഹാം ഐപിഎസ് എന്നിവർ പങ്കെടുക്കും.

രണ്ട് ദിവസങ്ങളിലായി നടക്കുന്ന കോൺഫറൻസിൽ സൈബർ സുരക്ഷാ രം​ഗത്തെ പ്രമുഖർ,  ഐടി പ്രൊഫഷണലുകൾ, നിയമപാലകർ, ഉദ്യോ​ഗസ്ഥർ,  വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ഉൾപ്പെടെ അയ്യായിരത്തോളം പ്രതിനിധികൾ പങ്കെടുക്കും. കേരള പോലീസിന്റെ നേതൃത്വത്തിൽ ഇൻഫർമേഷൻ സെക്യൂരിറ്റി റിസർച്ച് അസോസിയേഷൻ (ISRA) ദി സൊസൈറ്റി ഫോർ ദി പോലീസിം​ഗ് ഓഫ് സൈബർ സ്പേയ്സ് (POLCYB), ബ്രിട്ടീഷ് കൊളംബിയ ആസ്ഥാനമായുള്ള നോൺ പ്രോഫിറ്റ് ഏജൻസി, UNICEF, ICMEC, WeProtect തുടങ്ങിയ ഏജൻസികളുടെ സഹകരണത്തോടെയാണ് ഇത്തവണയും കൊക്കൂൺ നടക്കുന്നത്. 

സൈബർ ലോകത്തെ  അത്യാധുനിക കണ്ട് പിടുത്തങ്ങൾ മനസിലാക്കുന്നതിനും, സൈബർ തട്ടിപ്പ് രം​ഗത്തെ സാധ്യാതകൾ മനസിലാക്കി പ്രതിരോധിക്കുന്നതിനും വേണ്ടി സംസ്ഥാനത്തേയും, രാജ്യത്തേയും ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കും, പൊതുജനങ്ങൾക്കും മനസിലാക്കുതുമാണ് കൊക്കൂൺ കൊണ്ട് ലക്ഷ്യമിടുന്നത്. ഏഴാം തീയതി വൈകുന്നേരം 4.30തിന് നടക്കുന്ന സമാപന സമ്മേളനം വ്യവസായ മന്ത്രി പി.രാജീവ്  ഉദ്ഘാടനം ചെയ്യും, ഹൈബി ഈഡൻ എം.പി, സ്റ്റേറ്റ് പോലീസ് ചീഫ് ഡോ. ഷേഖ് ദർവേഷ് സാഹിബ് ഐപിഎസ്, മേയർ എം. അനിൽകുമാർ, ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്, നടി മമ്ത മോഹൻദാസ് എന്നിവർ പങ്കെടുക്കും.

ഈ വർഷത്തെ കൊക്കൂണിന്റെ മുഖ്യ ആകർഷണമായ ജൈറ്റ് സ്യൂട്ടിന്റെ പ്രദർശനം ഉദ്ഘാടന സമ്മേളനത്തിന് ശേഷം ​ഗ്രാന്റ് ഹയാത്തിന്റെ ​ഗ്രൗണ്ടിൽ നടക്കും. രാജ്യത്ത് ആദ്യമായി പൊതു ജനങ്ങൾക്കും ​ഗ്രാവിറ്റി ഉപയോ​ഗിച്ച് സഞ്ചരിക്കുന്ന ജെറ്റ് സ്യൂട്ടിന്റെ പ്രദർശനം നേരിട്ട് കാണാനാകുമെന്ന പ്രത്യേകയും ഉണ്ട്. കൂടാതെ ലോക രാജ്യങ്ങളിൽ ഏറ്റവും വേ​ഗത്തിൽ പ്രചരണം നേടുന്ന ആർട്ടിഫഷ്യൽ ഇന്റലിജൻസിനെക്കുറിച്ച് മനസിലാക്കുന്നതിനായി  എ.ഐ സെന്ററും അവതരിപ്പിക്കും. ആർട്ടിഫിഷ്യൽ രം​ഗത്തെ ഏറ്റവും പുതിയ മുന്നേറ്റങ്ങൽ, നിരീക്ഷണ മേഖലയിലെ സാധ്യതകൾ എന്നിവ കാണാനും മനസിലാക്കാനുമുള്ള സൗകര്യം ലഭ്യമാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com