ADVERTISEMENT

കംപ്യൂട്ടര്‍ ഗെയിമുകള്‍ കളിച്ച് അതില്‍ നിന്ന് പ്രതിവര്‍ഷം 6 മുതല്‍ 12 ലക്ഷം രൂപ വരെ നേടിയവര്‍ 2023ല്‍ ഇന്ത്യയിലുണ്ടെന്ന് സര്‍വെ. പ്രമുഖ കംപ്യൂട്ടര്‍ നിര്‍മാതാവായ എച്പി രാജ്യത്തെ 15 പ്രധാന നഗരങ്ങളിലുള്ള 3000 ഗെയിമര്‍മാര്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

ഗെയിമിങ് ഗൗരവത്തിലെടുക്കുന്നവരാണ് ഈ തുക ഇപ്പോള്‍ നേടിക്കൊണ്ടിരിക്കുന്നത്. എന്നാല്‍, വിനോദത്തിനായി ഗെയിം കളിക്കുന്നവര്‍തന്നെയാണ് രാജ്യത്ത് ഇപ്പോഴും കൂടുതല്‍. കംപ്യൂട്ടര്‍ ഗെയിമിങില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ 74 ശതമാനവും അത്തരക്കാര്‍ തന്നെയാണത്രെ.

ഗെയിമിങിനോടുള്ള സമീപനം മാറുന്നു

ഗെയിമിങിനെക്കുറിച്ച്  ചിന്താഗതിക്ക് സാരമായ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും പഠനം കണ്ടെത്തി. മാതാപിതാക്കള്‍ ഗെയിം കളിക്കുന്ന മക്കളോടു വച്ചുപുലര്‍ത്തിയിരുന്ന അസഹിഷ്ണുത കുറഞ്ഞിരിക്കുന്നു എന്നും പഠനം പറയുന്നു. 

brick-game
രസം മാത്രമല്ല, ഭാവനയും കൂടും ഗെയിമുകൾ...

500 മാതാപിതാക്കളുടെ അഭിപ്രായവും സർവേ നടത്തിയ കമ്പനി ആരാഞ്ഞിരുന്നു. അവരില്‍ 42 ശതമാനം പേരും തങ്ങളുടെ മക്കള്‍ ഗെയിം കളിക്കുന്നത് ഒരു തെറ്റായി കാണുന്നില്ലെന്നു പ്രതികരിച്ചു. 

ഗെയിമിങിനോടുള്ള തങ്ങളുടെ മനോഭാവം തെറ്റായിരുന്നു എന്ന് തുറന്നു സമ്മതിച്ച മാതാപിതാക്കള്‍ 40 ശതമാനമുണ്ടെന്നും പറയുന്നു. തങ്ങള്‍ക്ക് അശേഷം പരിചയമില്ലാത്ത ഗെയമിങ് പരിസ്ഥിതിയെക്കുറിച്ച് കൂട്ടുകാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമാണ് മനസിലാക്കിയെടുക്കേുന്നതെന്നും മാതാപിതാക്കള്‍പ്രതികരിച്ചു.

പണം വരുന്ന വഴി

ഗെയിമിങ് 'ഗൗരവത്തിലെടുക്കുന്നവര്‍' എങ്ങനെയാണ് അതില്‍ നിന്ന് പണമുണ്ടാക്കുന്നത്? മികച്ച ഗെയിമര്‍മാരായി പേരെടുത്തവര്‍ക്ക് സ്‌പോണ്‍സര്‍മാരെ ലഭിക്കും. ഇങ്ങനെലഭിക്കുന്ന സ്‌പോണ്‍സര്‍ഷിപ്പാണ് ആണ് പ്രധാന വരുമാനമാര്‍ഗ്ഗങ്ങളിലൊന്ന്. രണ്ടാമത്തേത് 'ഇസ്‌പോര്‍ട്‌സ്' ടൂര്‍ണമെന്റുകളാണ്. ഇത്തരം ടൂര്‍ണമെന്റുകള്‍ രാജ്യത്ത് കൂടിക്കൂടിവരുന്നു. 

flip-game
ഓർമശക്തിക്കു ഇതാ ഫ്ലിപ് ഗെയിം...

ഇവ ഗെയിമര്‍മാര്‍ക്ക് ധാരാളം പണമുണ്ടാക്കിക്കൊടുത്തു തുടങ്ങിയിരിക്കുന്നു. ഇങ്ങനെ പേരെടുത്തുതുടങ്ങിയവര്‍ ഇന്‍സ്ഫ്‌ളുവന്‍സര്‍മാരായും, പിന്നീട് ഇസ്‌പോര്‍ട്‌സ് നടത്തിപ്പുകാരായും മാറിയും പണമുണ്ടാക്കുന്നു എന്ന സര്‍വെ പറയുന്നു. മുൻപൊരിക്കലും ഇല്ലാതിരുന്ന രീതിയില്‍ ഗെയിമിങില്‍ നിന്ന് പണവും പ്രശസ്തിയും ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരുടെ എണ്ണം രാജ്യത്ത് വര്‍ദ്ധിച്ചിരിക്കുന്നുഎന്നാണ് പഠനത്തിന്റെ കണ്ടെത്തല്‍.

ലാപ്‌ടോപ്പുകളുടെ ഫിംഗർപ്രിന്റ് സെന്‍സറുകളില്‍ പ്രശ്‌നം കണ്ടെത്തി

വിന്‍ഡോസ് ലാപ്‌ടോപ്പുകളില്‍ പാസ്‌വേഡുകള്‍ക്കു പകരം ലോഗ്-ഇന്‍ ചെയ്യാനായി ഉപയോഗിക്കുന്ന ഫിങ്ഗര്‍പ്രിന്റ് സെന്‍സറുകള്‍ സുരക്ഷിതമല്ലെന്ന് ഗവേഷകര്‍. 'മൈക്രോസോഫ്റ്റ്ഹലോ'യുടെ സുരക്ഷ മറികടന്ന് ലാപ്‌ടോപ്പുകളിലേക്ക് കയറാമെന്നാണ് മൈക്രോസോഫ്റ്റിന്റെ തന്നെ ഒഫന്‍സിവ് റീസേര്‍ച് ആന്‍ഡ് എഞ്ചിനിയറിങ് വിഭാഗത്തിലെ ഗവേഷകര്‍ കണ്ടെത്തിയത്. 

Dell_Logo_Tagline

ഡെല്‍ ഇന്‍സിപിരോണ്‍ 15, ലെനോവോ തിങ്ക്പാഡ് ടി14, മൈക്രോസോഫ്റ്റ് സര്‍ഫസ് പ്രോ എന്നീ മോഡല്‍ ലാപ്‌ടോപ്പുകളില്‍നടത്തിയ പഠനമാണ് ഈ കണ്ടെത്തലിലേക്ക് നയിച്ചിരിക്കുന്നത്. പഠനവിധേയമാക്കിയ ലാപ്‌ടോപ്പുകളിലെല്ലാം മാച് ഓണ്‍ ഹോസ്റ്റ് ടൈപ് സെന്‍സറുകള്‍ ആയിരുന്നില്ല മറിച്ച്  മാച് ഓണ്‍ ചിപ് (MoC) ടൈപ് സെന്‍സറുകള്‍ ആയിരുന്നു എന്നും ഗവേഷകര്‍ നിരീക്ഷിക്കുന്നു.

ആപ്പിളിലെ ജോലി ഉപേക്ഷിക്കുന്നവര്‍ക്ക് താത്പര്യം ഗൂഗിളില്‍ ജോലി

ടെക്‌നോളജി മേഖലയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ എത്തിച്ചേരാന്‍ താത്പര്യപ്പെടുന്ന കമ്പനികള്‍ ഗൂഗിള്‍, ആപ്പിള്‍, മൈക്രോസോഫ്റ്റ്, മെറ്റാ, ആമസോണ്‍ തുടങ്ങിയവയാണ്. പലരുടെയും സ്വപ്ന ജോലി ആപ്പിളിലാണ്. ആപ്പിളിലെ ജോലി മടുത്തവര്‍ മറ്റേതു കമ്പനിയിലേക്കു പോകാനായിരിക്കും ഇഷ്ടപ്പെടുക? ലിങ്ക്ട്ഇന്‍ പ്രൊഫൈലുകള്‍ പരിശോധിച്ച് 'സ്വിച് ഓണ്‍ ബിസിനസ്' നടത്തിയ പഠനം പ്രകാരം ആപ്പിള്‍ വിട്ട ജോലിക്കാരിലേറെയും ഗൂഗിളിലേക്ക്പോകാന്‍ ആഗ്രഹിക്കുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

Image Credit: husayno/Istock
Image Credit: husayno/Istock

സാംസങ് ഉപയോക്താക്കള്‍ ശ്രദ്ധിക്കുക-വണ്‍യുഐ 6 പ്രശ്‌നം സൃഷ്ടിച്ചേക്കാം

ഓലെഡ് സ്‌ക്രീനുകള്‍ ഉള്ള സാംസങ് ഫോണുകളില്‍ കമ്പനി അടുത്തിടെ പുറത്തിറക്കിയ വണ്‍യുഐ 6 ഇന്‍സ്റ്റോള്‍ ചെയ്യുന്നത് പ്രശ്‌നം സൃഷ്ടിച്ചേക്കാം. ആന്‍ഡ്രോയിഡ് 14 കേന്ദ്രീകൃതമായ സ്‌കിന്‍ ആണിത്. പുതിയ അപ്‌ഡേറ്റ് ഇന്‍സ്റ്റോള്‍ ചെയ്ത ചില ഫോണുകളില്‍ പിക്‌സല്‍ ഷിഫ്റ്റ് ഫീച്ചറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കണ്ടെന്ന് ഫോണ്‍അരീന റിപ്പോര്‍ട്ടു ചെയ്യുന്നു. 

ഇത് സ്‌ക്രീന്‍-ബേണ്‍ ഇന്‍ പ്രശ്‌നത്തിലേക്ക് നയിക്കുന്നു എന്നാണ് ചിലര്‍പറഞ്ഞിരിക്കുന്നത്. ഓലെഡ് സ്‌ക്രീനുകളുടെ നിറം മാറുന്നതാണ് പ്രശ്‌നം. ഈ മാറ്റം സ്ഥിരമായിരിക്കും. ഇത് ഡിസ്‌പ്ലെയുടെ ഗുണനിലവാരത്തെ ബാധിക്കുന്നു. വണ്‍യുഐ 6ലേക്ക് ഫോണുകള്‍ അപ്‌ഡേറ്റ് ചെയ്യാത്തവര്‍ കമ്പനി ഈ പ്രശ്‌നം പരിഹരിക്കുന്നതു വരെ കാത്തിരിക്കുന്നതായിരിക്കും ഉചിതം.

പിക്‌സല്‍ 8 പ്രോയുടെ ഡിസ്‌പ്ലെ പ്രശ്‌നത്തെക്കുറിച്ച ഗൂഗിളിന്റെ പ്രതികരണം ഇങ്ങനെ

തങ്ങളുടെ പുതിയ ഫോണുകളുടെ സ്‌ക്രീനുകളില്‍ മുഴകള്‍ പ്രത്യക്ഷപ്പെടുന്നതായി ചില പിക്‌സല്‍ 8 പ്രോ ഉടമകള്‍ പരാതിപ്പെട്ടിരുന്നു. കമ്പനി ഇതില്‍ പലതും മാറ്റിനല്‍കി. ഇങ്ങനെ മാറ്റിക്കിട്ടിയ ഫോണുകള്‍ക്കും ഈ പ്രശ്‌നം കണ്ടതോടെയാണ് പിക്‌സല്‍ 8 പ്രോ ഉടമകള്‍ക്ക് ആധിയായത്. ചിലര്‍ ആവശ്യപ്പെട്ടത് ഈ മോഡലിന്റെ വാറന്റി നീട്ടി നല്‍കണമെന്നാണ്. ഇതേക്കുറിച്ച് ഗൂഗിള്‍ നല്‍കിയ വിശദീകരണത്തില്‍ പറഞ്ഞിരിക്കുന്നത്, ചില ഘടകഭാഗങ്ങളുമായിബന്ധപ്പെട്ടുണ്ടായ അടയാളങ്ങളും മറ്റുമാണ് ഇത് എന്നാണ്. ഇത് പ്രകടനത്തെയോ ഈടുനില്‍ക്കലിനെയോ ബാധിക്കില്ലെന്നും കമ്പനി പറയുന്നു.

google-pixel-8-new-1 - 1

എഐക്ക് മനുഷ്യരുടേതിന് സമാനമായ കഴിവാര്‍ജ്ജിക്കാനാവില്ലെന്ന്

ഒരു വര്‍ഷത്തോളമായി ലോകത്ത് ഏറ്റവും ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്ന ചര്‍ച്ചകളിലൊന്ന് നിര്‍മ്മിത ബുദ്ധിക്ക് (എഐ) എന്തുമാത്രം കഴിവുകള്‍ വളര്‍ത്താനാകുമെന്നതാണ്. ഓപ്പണ്‍എഐ, ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, മെറ്റാ, തുടങ്ങി ഒട്ടനവധി കമ്പനികള്‍ വിവിധ തരം ഡേറ്റ നല്‍കി എഐ സിസ്റ്റങ്ങളെ പരിശീലിപ്പിച്ചെടുക്കുന്നുണ്ട്.

എഐ മനുഷ്യര്‍ക്ക് ദോഷകരമാകുമോ എന്ന ചര്‍ച്ചയും കൊടുമ്പിരിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. എന്തായാലും, മെറ്റാ കമ്പനിയുടെചീഫ് എഐ സയന്റിസ്റ്റ് ആയ യാന്‍ ലെകണ്‍  പറഞ്ഞിരിക്കുന്നത് ഇപ്പോഴത്തെ പുരോഗതിയൊന്നും എഐയെ മൃഗങ്ങളുമായി താരതമ്യം ചെയ്യാനുള്ള അവസ്ഥയിലേക്കു പോലും എത്തിച്ചിട്ടില്ല, പിന്നല്ലെ മനുഷ്യരുടെ കാര്യം എന്നാണ്.

Representative Image. Photo Credit : Metamorworks / iStockPhoto.com
Representative Image. Photo Credit : Metamorworks / iStockPhoto.com

എഐ സിസ്റ്റങ്ങള്‍ക്ക് വളരെയധികം ഡേറ്റ നല്‍കിയാണ് പഠിപ്പിച്ചെടുക്കുന്നത്. മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും അതിന്റെ ചെറിയൊരംശം ഡേറ്റ ഉപയോഗിച്ചു തന്നെ സ്മാര്‍ട്ട്ആകാന്‍ സാധിക്കുമെന്നാണ് യാന്‍ പറയുന്നു. വായിച്ചു തീര്‍ക്കാന്‍ ശ്രമിച്ചാല്‍ 20,000 വര്‍ഷം വേണ്ടിവരുന്ന ഡേറ്റ ഉപയോഗിച്ചാണ് ഇപ്പോഴത്തെ എഐ മോഡലുകളെ പരിശീലിപ്പിക്കുന്നത്. ഈ പഠിപ്പീരെല്ലാം കഴിഞ്ഞിട്ടും, 'എ' ക്കു സമമാണ് 'ബി' എങ്കില്‍, 'ബി' ക്കു തുല്ല്യമാണ് 'എ' എന്നുപോലും ഇപ്പോഴത്തെ എഐക്ക് മനസിലാക്കിയെടുത്തിട്ടില്ലെന്നാണ് യാന്‍ പറയുന്നത്.

തത്തകള്‍, കോര്‍വിഡുകള്‍ (Corvidae-ഒരു തരം പക്ഷികള്‍), പട്ടികള്‍, ഒക്ടോപസുകള്‍ തുടങ്ങി പല ജന്തുക്കളും പക്ഷികളും അതിവേഗം പല കാര്യങ്ങളും മനസിലാക്കിയെടുക്കും. അവയില്‍ പലതിനും 200 കോടി ന്യൂറോണുകളും, ഏതാനും ട്രില്ല്യന്‍ മറ്റു പാരമീറ്ററുകളും ആണ് ഉള്ളത്. അതേസമയം, ജിപിറ്റി-4ന് 1.7 ട്രില്ല്യന്‍ പാരമീറ്ററുകളാണ് ഉള്ളത്. നിലവില്‍ നല്‍കുന്ന ഡേറ്റാ പരിശീലനത്തിന് വളരെയേറെ പരിമിതികളുണ്ട് എന്നും യാന്‍ പറയുന്നു.

പുതിയ ആര്‍ക്കിടെക്ചറുകള്‍ കളിമാറ്റിയേക്കാം

അതേസമയം, പുതിയ ആര്‍ക്കിടെക്ചറുകള്‍ ചിലപ്പോള്‍ എഐയെ മൃഗങ്ങളെയും മനുഷ്യരെയും പോലെ പഠിക്കാന്‍ സഹായിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കമ്പനികളിപ്പോള്‍പുതിയ ആര്‍ക്കിടെക്ചറുകള്‍ക്കായി പണമെറിയുകയാണ്. നിലവിലെ സിസ്റ്റങ്ങള്‍ക്ക് കൂടുതല്‍ ഡേറ്റ ഉപയോഗിച്ച് പരിശീലിപ്പിക്കുക എന്നത് താത്കാലികമായി മാത്രം പ്രയോജനപ്പെടുത്താവുന്നതാണ്. അതേസമയം, വിഡിയോ പോലെയുള്ള കൂടുതല്‍ സെന്‍സറി ഡേറ്റ ഉപയോഗിച്ച് എഐയെ പരിശീലിപ്പിക്കുന്നത്പുരോഗതിയിലേക്ക് നയിച്ചേക്കാമെന്നും യാനിന് അഭിപ്രായമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com