ADVERTISEMENT

സാമ്പത്തിക തട്ടിപ്പുകള്‍ കുറയ്ക്കുക എന്ന ലക്ഷ്യം അടക്കം നേടാനായി കേന്ദ്രം 2023 ഓഗസ്റ്റില്‍ അവതരിപ്പിച്ച പുതിയ സിം കാര്‍ഡ് നിയമങ്ങൾ ഡിസംബര്‍ 1 മുതല്‍പ്രാബല്യത്തില്‍ വന്നു. സിം കാര്‍ഡുകള്‍ ബള്‍ക്കായി (കുറെ അധികം എണ്ണം ഒരുമിച്ചു എടുക്കുക) വാങ്ങുന്ന രീതി നിരോധിച്ചു. ഇനി സിം കാര്‍ഡ് വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് വേരിഫിക്കേഷന്‍ ഉണ്ടായിരിക്കും.

ഡിജിറ്റല്‍ കെവൈസി

നോ യുവര്‍ കസ്റ്റമര്‍ (കെവൈസി) പ്രക്രിയ പൂര്‍ണ്ണമായും ഡിജിറ്റലാക്കി എന്നതാണ് ഇപ്പോള്‍ വരുത്തിയിരിക്കുന്ന പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്ന്. പുതിയ സിം എടുക്കുന്നവര്‍ക്കുംപഴയ സിം പുതുക്കുന്നവര്‍ക്കും ഇത് ബാധകമായിരിക്കും. സിം വില്‍ക്കുന്ന സമയത്തു തന്നെ അത് രജിസ്റ്റര്‍ ചെയ്യുക എന്ന ഉത്തരവാദിത്വവും വില്‍പ്പനക്കാര്‍ക്കായിരിക്കും. 

Photo Credit: istockphoto/ gesrey
Photo Credit: istockphoto/ gesrey

പൊലിസ് വേരിഫിക്കേഷന്‍

സിം വില്‍ക്കുന്ന സ്ഥാപനത്തെക്കുറിച്ച് (പോയിന്റ് ഓഫ് സെയില്‍ ഏജന്റ്‌സ്) പൊലിസ് വേരിഫിക്കേഷന്‍ നടത്തേണ്ട ഉത്തരവാദിത്വം ടെലകോം കമ്പനികള്‍ക്കായിരിക്കും. ഇത് നടന്നില്ലെന്നു കണ്ടെത്തിയാല്‍ കമ്പനികള്‍ക്ക് 10 ലക്ഷം രൂപ വരെ പിഴയിട്ടേക്കാം എന്നും പുതിയ നിയമങ്ങള്‍ പറയുന്നു.

പിന്നെ സിം വില്‍ക്കാന്‍ സാധിക്കില്ല

നിലവില്‍ സിം വില്‍ക്കുന്ന പോയിന്റ് ഓഫ് സെയില്‍ ഏജന്റ്‌സിന് പുതിയ രീതിയിലുള്ള രജിസ്‌ട്രേഷന്‍ നടത്താന്‍ 12 മാസം സാവകാശം നല്‍കിയിട്ടുണ്ട്. നിലവിലുള്ള ഏതെങ്കിലുംസിം വ്യാപാരി നിയമവിരുദ്ധമായ എന്തെങ്കിലും കാര്യങ്ങള്‍ ചെയ്തു എന്നു കണ്ടെത്തിയാല്‍, അയാള്‍ക്ക് പിന്നെ സിം വില്‍ക്കാന്‍ സാധിക്കില്ലെന്നു തന്നെയല്ല, മൂന്നുവര്‍ഷം വരെ കരിമ്പട്ടികയില്‍ പെടുത്തുകയും ചെയ്‌തേക്കാം.

വ്യക്തിക്ക് 9 സിം വരെ വാങ്ങാം

നിലവിലുള്ള നമ്പറുകള്‍ നിലനിര്‍ത്താനായി പുതിയ സിം കാര്‍ഡ് എടുക്കേണ്ടി വരുന്നവരും ആധാര്‍ വിവരങ്ങളും, ഡെമോഗ്രാഫിക് (ജനസംഖ്യാ സംബന്ധമായ സ്ഥിതി വിവരങ്ങള്‍) വിശദാംശങ്ങളും നല്‍കേണ്ടി വരും. ആധാറിലെ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ബിസിനസ് കണക്ഷന്‍ ആവശ്യങ്ങള്‍ക്കായി മാത്രമെ സിം കാര്‍ഡുകള്‍ ബള്‍ക്കായി വാങ്ങാന്‍ സാധിക്കൂ. അതേസമയം, ഒരു വ്യക്തിക്ക് ഒരു ഐഡി നല്‍കി 9 സിം വരെ സ്വന്തമാക്കാമെന്നുംപറയുന്നു.

Photo Credit: istockphoto/useng
Photo Credit: istockphoto/useng

സിം മാറ്റി വാങ്ങിയാല്‍

ഒരാള്‍ തന്റെ നമ്പര്‍ അല്ലെങ്കില്‍ കണക്ഷന്‍ വേണ്ടന്നുവച്ചാല്‍ അത് മറ്റൊരാള്‍ക്ക് നല്‍കുന്നത് 90 ദിവസത്തിനു ശേഷം മാത്രമായിരിക്കും. നിലവിലുള്ള നമ്പര്‍ നിലനിര്‍ത്തി സിം മാറ്റി വാങ്ങിയാല്‍ 24 മണിക്കൂര്‍ നേരത്തേക്ക് എസ്എംഎസുകള്‍ അയയ്ക്കാനോ സ്വീകരിക്കാനോ സാധിക്കില്ലെന്നും വ്യവസ്ഥയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com