എഐ മേഖലയിൽ മികച്ച നേട്ടത്തോടെ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ
Mail This Article
ഇന്ത്യയിലെ സ്റ്റാർട്ടപ്പുകളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് ജനുവരി 16 ദേശീയ സ്റ്റാർട്ടപ് ദിനമായി ആചരിക്കുന്നു. സ്റ്റാർട്ടപ് സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും സ്റ്റാർട്ടപ് സംസ്ക്കാരത്തെക്കുറിച്ചുള്ള ബോധവൽക്കരണത്തിനും വേണ്ടിയാണ് എല്ലാ വർഷവും ഒരു ദിവസം പ്രാധാന്യത്തോടെ മാറ്റിവച്ചിരിക്കുന്നത്.
2023ല്‍ സ്റ്റാർട്ട് അപ് മേഖലയിലെ നിക്ഷേപം അൽപ്പം മന്ദഗതിയിലായിരുന്നെങ്കിലും എഐ മേഖലയിൽ ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സംരംഭങ്ങളുടെ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിക്കുകയാണ്,
വൈവിധ്യമാർന്ന മേഖലകളെ പ്രതിനിധാനം ചെയ്യുകയും നിലവിലെ തന്നെ വിവിധ വ്യവസായങ്ങളെ പരിവർത്തനം ചെയ്യുകയും ചെയ്യുന്ന അതീവ പ്രാധാന്യമുള്ള മേഖലയായാണ് എഐ കണക്കാക്കപ്പെടുന്നത്. ആരോഗ്യ സംരക്ഷണവും കൃഷിയും മുതൽ ധനകാര്യവും വിദ്യാഭ്യാസവും വരെയുള്ള മേഖലകളിൽ എഐ സ്റ്റാർട്ടപ്പുകൾ ശോഭനമായ ഭാവി വാഗ്ദാനം ചെയ്യുന്നു.
നിലവിലെ സാഹചര്യം
വളരുന്ന ഇക്കോസിസ്റ്റം: നിരവധി എഐ സ്റ്റാർട്ടപ്പുകൾ വിവിധ മേഖലകളിലായി പ്രവർത്തിക്കുന്നു, നിരവധി വിദേശ ടെക് ഭീമൻമാരുടെ ഫണ്ടിങ്ങും ഇന്ത്യൻ കമ്പനികൾക്കു ലഭിച്ചു. 2023 മെയ് വരെ 590 മില്യൺ ഡോളർ എന്നു നാസ്കോം പറയുന്നു. 2012നെ അപേക്ഷിച്ചു 110 ശതമാനം വർധനവുണ്ടായി.
വൈവിധ്യമാർന്ന ആപ്ലിക്കേഷനുകൾ: രോഗനിർണയം, മരുന്നുകളുടെ കണ്ടെത്തൽ, വ്യക്തിഗത പരിചരണം എന്നിവയ്ക്കായി ഹെൽത്ത് കെയർ സ്റ്റാർട്ടപ്പുകൾ എഐയെ ആശ്രയിക്കുന്നു.
കൃഷി രീതികൾ, കാലാവസ്ഥാ പ്രവചനം, വിള രോഗങ്ങൾ കണ്ടെത്തൽ എന്നിവയുടെ എഐ സാധ്യതകൾ അഗ്രിടെക് സ്റ്റാർട്ടപ്പുകൾഉപയോഗിക്കുന്നു.
ക്രെഡിറ്റ് സ്കോറിങ്ങിനും വ്യക്തിഗത സാമ്പത്തിക ഉപദേശത്തിനും തട്ടിപ്പുകാരെ തിരിച്ചറിയുന്നതിനും മറ്റുമായി എഐ സാധ്യതകൾ ഫിൻടെക് സ്റ്റാർട്ടപ്പുകൾ ഉപയോഗിക്കുന്നു. മാത്രമല്ല ടൂറിസം, വിദ്യാഭ്യാസം, സേവനങ്ങൾ തുടങ്ങിയ അനേകം മേഖലകളിൽ സ്റ്റാർട്ടപ്പുകൾ റജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട്.
ടെക്‌സ്‌റ്റ്, ഇമേജുകൾ, ഓഡിയോ, വിഡിയോ എന്നിവ ഉൾപ്പെടുന്ന കൂറ്റൻ ഡാറ്റാ സെറ്റുകളിൽ പരിശീലനം ലഭിച്ച മോഡലുകൾ ജനറേറ്റീവ് എഐ ഉപയോഗിക്കുന്നു.
ചില ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ പരിശോധിക്കാം
ബീതോവന്‍ എഐ
ക്ലാസിക്കൽ, ഇലക്ട്രോണിക്, ഹിപ്-ഹോപ്പ് എന്നിവയുൾപ്പെടെ നിരവധി വിഭാഗങ്ങളിൽ സംഗീതം നിർമ്മിക്കാൻ Beatoven.ai ഉപയോക്താക്കളെ സഹായിക്കുന്നു. ബെംഗളൂരുവിലാണ് ആസ്ഥാനം.
ഡബ്ഡബ് എഐ
ഒന്നിലധികം ഭാഷകളിൽ വിഡിയോ മെറ്റീരിയൽ സൃഷ്ടിക്കുന്നതിന് കൃത്രിമബുദ്ധി ഉപയോഗിക്കുന്ന ഒരു ഡബ്ബിംഗ് പ്ലാറ്റ്‌ഫോമാണ് ഡബ്ഡബ് എഐ.ബെംഗളൂരുവിലാണ് ആസ്ഥാനം.
ലിസണർ
എഐ വോയ്‌സ് ജനറേറ്റർ ഉപയോഗിച്ച് ലൈഫ് ലൈക്ക് ടെക്‌സ്‌റ്റ്-ടു-സ്പീച്ച് (TTS) ഓഡിയോ സൃഷ്‌ടിക്കാൻ Listnr ഉപയോക്താക്കളെ പ്രാപ്‌തമാക്കുന്നു.
കോഡ്മേറ്റ്
ഒരു എഐ പ്രോഗ്രാമിങ്ങ് അസിസ്റ്റന്റാണ്, അത് കോഡിങ് സമയത്ത് ഡെവലപ്പർമാരുടെ ഉൽപ്പാദനക്ഷമത 10 മടങ്ങ് വർദ്ധിപ്പിക്കുമെന്ന് അവകാശപ്പെടുന്നു.
ബ്ലെൻഡ് ഐ
ഇ–കൊമേഴ്സ് കമ്പനികൾക്കായുള്ള കാംപെയ്‌നുകൾ വികസിപ്പിക്കുന്നതിനും വിപിലീകരിക്കുന്നതിനും എഐ ഉപയോഗപ്പെടുത്തുന്ന ഒരു പരസ്യ പ്ലാറ്റ്‌ഫോമാണ് ബ്ലെൻഡ്.
ഇത്തരത്തിലുള്ള നിരവധി പ്ലാറ്റ്ഫോമുകളാണ് വളരെ മികച്ച രീതിയിൽ ഇന്ത്യയിൽ പ്രവർത്തിച്ചു തുടങ്ങിയിരിക്കുന്നത്.