ADVERTISEMENT

കിടിലൻ ശബ്ദവും വളരെ വലിയ സ്ക്രീനുമുള്ള ഒരു തിയറ്റർ അനുഭവം എവിടെയിരുന്നാലും ലഭിച്ചാലോ! അല്ലെങ്കിൽ 100 അടിയോളം വലുപ്പമുള്ള ഒരു സ്ക്രീനിൽ എഡിറ്റിങ്ങോ കോഡിങ്ങോ ബ്രൗസിങ്ങോ മറ്റു നൂറായിരം കാര്യങ്ങളോ ചെയ്യാൻ കഴിഞ്ഞാലോ?. വിഷന്‍ പ്രോ (Apple Vision Pro) എന്ന മിക്സഡ് റിയാലിറ്റി ഹെഡ്സെറ്റിന്റെ അനുഭവം എങ്ങനെയായിരിക്കുമെന്നു വിശദീകരിക്കുന്ന വിഡിയോ ആപ്പിൾ പുറത്തിറക്കി.

vision-pro-6 - 1

വിഷൻ പ്രോ ധരിച്ചാലും ചുറ്റുമുള്ളവരെ കാണാനാകും. അതേപോലെ മുന്നിലിരിക്കുന്നയാൾക്കു നമ്മുടെ കണ്ണുകളും കാണാനാകുമെന്നു കാണിച്ചാണ് വിഡിയോ ആരംഭിക്കുന്നത്.

vision-pro-5 - 1

സ്പെഷൽ കംപ്യൂട്ടിങ് അനുഭവം ആരംഭിക്കുമ്പോൾ, മുന്നിൽ ഒരു പ്രൊജക്ടർ വച്ചാൽ എന്നപോലെ ദൃശ്യങ്ങൾ പ്രത്യക്ഷമാകും. പ്രൊജക്ടറിനെ അപേക്ഷിച്ചുള്ള വ്യത്യാസം, നമ്മുടെ മുന്നിലുള്ള ദൃശ്യങ്ങളിലുള്ള പൂർണമായ നിയന്ത്രണമാണ്. ഒരു വിഡിയോ അല്ലെങ്കിൽ ഒരു പനോരമിക് ചിത്രം  കാണുമ്പോൾ നമ്മെ പൊതിഞ്ഞ് ആ സ്ഥലം നിൽക്കുന്നതായി അനുഭവപ്പെടും.

AGuidedTourofAppleVisionPro7-9screenshot

കണ്ണിന്റെയും കയ്യുടെയും ചലനങ്ങളാൽ മെനു നാവിഗേഷനും പിഞ്ചിങ്, സ്ക്രോളിങ് എന്നിവയും ചെയ്യാനാകും. വിഷൻ പ്രോയുടെ ബിൽറ്റ്-ഇൻ ഓഡിയോ പോഡുകൾ 360 ഡിഗ്രി ശബ്ദാനുഭവം നൽകും. പെർസോണാസ് എന്ന സംവിധാനമാണ് മറ്റൊരു പ്രത്യേകത. മറ്റൊരു വിഷൻ പ്രോ ഉപയോക്താവിൽനിന്ന് ഒരു ഫെയ്സ്‌ടൈം കോൾ സ്വീകരിക്കുമ്പോൾ, അവരുടെ വിഡിയോ ഫീഡ് അവരുടെ തത്സമയ മുഖഭാവങ്ങളും ആംഗ്യങ്ങളും പ്രതിഫലിപ്പിക്കുന്ന ഒരു സിമുലേറ്റഡ് 3ഡി അവതാറായി രൂപാന്തരപ്പെടുന്നു. 

256 ജിബി സ്റ്റോറേജുമായി ഫെബ്രുവരി 2ന് ഔദ്യോഗികമായിവിപണിയിലേക്കെത്തുന്ന പ്രോയുടെ വില 3499 ഡോളറിൽ (2.90 ലക്ഷം രൂപയോളം) ആരംഭിക്കും. ആപ്പിൾ വിഷൻ പ്രോ പാക്കേജിങ്ങിൽ ബാറ്ററി പാക്ക്, ഫെയ്സ് സീൽ, സീൽ കുഷ്യൻ, ഫ്രണ്ട് കവർ, ഓപ്ഷനലായി ക്രമീകരിക്കാവുന്ന അപ്പർ ഹെഡ്‌ബാൻഡ്, യുഎസ്ബി സി ചാർജിങ് കേബിളുള്ള 30W യുഎസ്ബി സി അഡാപ്റ്റർ, പോളിഷിങ് തുണി എന്നിവ ഉൾപ്പെടുന്നു.

ഇന്ത്യയിൽ അവതരിപ്പിക്കുമോ?

ഇന്ത്യയിൽ ഹെഡ്‌സെറ്റിന്റെ ഔദ്യോഗിക ലോഞ്ച് തീയതി  ഇപ്പോഴും ആപ്പിള്‍ പറഞ്ഞിട്ടില്ല.അമേരിക്കയ്ക്കു പുറത്ത് അവതരിപ്പിച്ചേക്കാവുന്ന ആദ്യ സ്ഥലങ്ങളിൽ ചിലത് യുകെ, കാനഡ, ചൈന എന്നിവിടങ്ങളായിരിക്കുമെന്നു വിദഗ്ധർ പറയുന്നു. ഇന്ത്യയും ഈ പട്ടികയിൽ ഉടൻ എത്തിയേക്കും. ഇത് ആപ്പിളിന്റെ ഒരു പരീക്ഷണാത്മക ഉൽപന്നമാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്, അതിനാൽ എല്ലായിടത്തും പുറത്തിറക്കുന്നതിന് മുൻപായി അവർ ആദ്യം കുറച്ച് രാജ്യങ്ങളിൽ പരീക്ഷിക്കുകയാണ്.

AGuidedTourofAppleVisionPro7-9screenshot

ഒരു തിയറ്റർ കൺമുന്നിൽ

മുഖത്തിനു മുമ്പില്‍ 100 അടി വലുപ്പമുള്ള സ്‌ക്രീന്‍! അതില്‍ ടിവി പ്രോഗ്രാമുകളും 3ഡി സിനിമകളും ഐഒഎസ്, ഐപാഡ്ഒഎസ്, മാക്ഒഎസ് ആപ് അനുഭവങ്ങളും ആസ്വദിക്കാം. എവിടെയിരിക്കുന്നോ ആ സ്ഥലത്തിനു മുകളില്‍ ആയിരിക്കും ഓഗ്മെന്റഡ് റിയാലിറ്റി സ്‌ക്രീന്‍ വരിക. സ്ഥലകാല ബോധം നഷ്ടപ്പെടില്ല. ഐഫോണിന്റെ ഒരു പിക്‌സലിന്റെ സ്ഥാനത്ത് 64 പിക്‌സലുകള്‍ ആയിരിക്കും വിഷന്‍ പ്രോയില്‍ ഉണ്ടായിരിക്കുക. മൈക്രോ ഓലെഡ് പാനൽ ഇരുകണ്ണുകള്‍ക്കും 4കെയില്‍ ഏറെ റെസലൂഷന്‍ നല്‍കും.

കസ്റ്റമൈസേഷൻ, ഫിറ്റിങ്

ഒരാളുടെ തലയ്ക്ക് ഇണങ്ങുന്ന തരത്തിലുള്ള കസ്റ്റമൈസേഷന്‍ നടത്താനാണ് അപ്പോയിന്റ്‌മെന്റ് എടുക്കേണ്ടി വരുന്നതെന്നാണ് റിപ്പോര്‍ട്ടു ചെയ്യുന്നത്. വിഷന്‍ പ്രോ ഉപയോഗിക്കുമ്പോള്‍ പുറത്തുനിന്നുള്ള പ്രകാശം പ്രവേശിക്കാതിരിക്കാനുള്ള ലൈറ്റ് സീലിങ് ക്രമീകരണങ്ങളാണ് ഓരോരുത്തരെയും സ്റ്റോറിൽ ഇരുത്തി നടത്തുക.

ബാറ്ററി

ഏകദേശം 2 മണിക്കൂർ ബാറ്ററി ലൈഫാണ് കണക്കാക്കപ്പെടുന്നത്. 

vision-pro-6 - 1
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com