ഇനി ആ 'റിസ്ക് എലമെന്റില്ല'! വാട്സാപ് വെബ് ചാറ്റ് ലോക്ക് ഫീച്ചർ ഉടൻ എത്തും
Mail This Article
ഓഫീസിൽ വാട്സാപ് വെബ് തുറന്നുവച്ചാൽ അതിലൊരു 'റിസ്ക് എലമെന്റുണ്ട്' എന്നു പറയുന്നവർക്കൊരു സന്തോഷ വാർത്ത. മൊബൈൽ പതിപ്പ് പുറത്തിറങ്ങി മാസങ്ങൾക്ക് ശേഷം, വാട്സാപ് ചാറ്റ് ലോക്ക് സംവിധാനം വെബ് പതിപ്പിനു വേണ്ടിയും അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി.
വ്യക്തിഗത ചാറ്റുകൾ മറയ്ക്കാൻ ഈ ഫീച്ചർ ഉപയോക്താക്കളെ അനുവദിക്കും.ലോക്ക് ചെയ്‌ത ചാറ്റുകൾക്ക് വെബിൽ പ്രത്യേക ടാബ് ഉണ്ടായിരിക്കുമെന്നാണ് നിലവിൽ പുറത്തെത്തിയിരിക്കുന്ന ഡിസൈൻ സ്ക്രീൻ ഷോട്ടുകൾ നൽകുന്ന സൂചന.
WABetaInfo റിപ്പോർട്ട് അനുസരിച്ച്, വാട്സാപ് വെബിലെ ചാറ്റ് ലോക്ക് സംവിധാനം, ആപ്പിന്റെ ആൻഡ്രോയിഡ്,ഐഓഎസ് പതിപ്പുകളിൽ കാണുന്ന ഇന്റർഫെയ്സിന് സമാനമായിരിക്കാം, കൂടാതെ ഉപയോക്താക്കൾക്ക് സ്വകാര്യതയും സുരക്ഷാ ആനുകൂല്യങ്ങളും നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
∙വാട്സാപ് അതിൻ്റെ വെബ് ആപ്പിനായി "ചാറ്റ് ലോക്ക്" ഫീച്ചർ തയ്യാറാക്കുന്ന ഘട്ടത്തിലാണ്, ഇത് സ്വകാര്യതയും സുരക്ഷയും വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
∙പ്രവർത്തനം: മൊബൈൽ പതിപ്പുകൾക്ക് സമാനമായി, ഒരു പാസ്‌കോഡ് അല്ലെങ്കിൽ ബയോമെട്രിക് (വിരലടയാളം അല്ലെങ്കിൽ ഫെയ്സ് ഐഡി പോലുള്ളവ) ഉപയോഗിച്ച് വ്യക്തിഗത ചാറ്റുകൾ ലോക്ക് ചെയ്യാൻ ഇത് ഉപയോക്താക്കളെ അനുവദിക്കും.
∙പരീക്ഷണം നടന്നുകൊണ്ടിരിക്കുന്നു, ഭാവിയിലെ അപ്‌ഡേറ്റിൽ ഒരു റോൾഔട്ട് പ്രതീക്ഷിക്കുന്നു. സ്ഥിരീകരിച്ച ടൈംലൈൻ ഒന്നുമില്ല.
∙ നിലവിൽ തേർഡ്പാർടി ആപ് ലോക്കിങ്ങ് സംവിധാനം ഇത്തരത്തിൽ ചാറ്റ് മറയ്ക്കാൻ സഹായിക്കുന്നുണ്ട്.