ADVERTISEMENT

 ആപ്പിള്‍ വിഷന്‍ പ്രോ അമേരിക്കയില്‍ ഉപയോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങി. ഏറെ കാത്തിരിപ്പിനു ശേഷമാണ് ഉപയോക്താക്കള്‍ക്ക് ഉപകരണം ലഭിച്ചിരിക്കുന്നത്. എന്തായാലും, ഇപ്പോള്‍ അമേരിക്കയിലെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ നിന്നെത്തുന്ന പല വിഡിയോകളിലും ആളുകള്‍ പൊതു സ്ഥലങ്ങളിൽ ഉപയോഗിക്കുന്നതു കാണാം. കാർ‍ ഓടിക്കുമ്പോൾ പോലും വിഷൻ പ്രോ ഉപയോഗിക്കുന്നതിന്റെ വിഡിയോകളും ആശങ്കയുണ്ടാക്കി പുറത്തുവരികയാണ്.

യൂട്യൂബര്‍ കെയ്‌സി സീസ്റ്റാറ്റ് പുറത്തുവിട്ട വിഡിയോയില്‍  ന്യൂയോര്‍ക് തെരുവിലൂടെ സ്‌കെയ്റ്റ്‌ ബോര്‍ഡിങ് നടത്തുന്നത് ചിത്രീകരിച്ചിരിക്കുന്നു. വിഷന്‍ പ്രോയിലുള്ള ക്യാമറകള്‍ക്ക് അണിഞ്ഞിരിക്കുന്ന ആളുടെ മുഖവും അതേസമയം ചുറ്റുപാടുകളും കാണിച്ചുകൊടുക്കാന്‍ സാധിക്കും. വിഷന്‍ പ്രോ അത്യുഗ്രമാണെന്നും മികച്ച ടെക്‌നോളജിയുമാണെന്ന് കെയ്‌സി സാക്ഷ്യപ്പെടുത്തുന്നു.

മറ്റൊരു വിഡിയോയിൽ ന്യൂയോര്‍ക് നഗരത്തിലെ സബ്‌വേയില്‍ ഇരുന്ന് വിഷന്‍ പ്രോ ഉപയോഗിച്ചു ജോലികൾ ചെയ്യുന്നത് കാണിച്ചിരിക്കുന്നു. ആംഗ്യങ്ങള്‍ ഉപയോഗിച്ച് കമാന്‍ഡുകള്‍ നടത്തുന്നു ടൈപ് ചെയ്യാനും മറ്റും വെര്‍ച്വല്‍ കീബോര്‍ഡ് വിഷന്‍ പ്രോയില്‍ ലഭ്യമാക്കിയിട്ടുണ്ട്

വിഷന്‍ പ്രോ അണിഞ്ഞ് നടക്കുന്നവര്‍ 

വിഷന്‍ പ്രോ അണിഞ്ഞ് തെരുവിലൂടെ നടക്കുന്ന ആളുകളുടെ വിഡിയോകളും ഉണ്ട്. 

വിഷന്‍ പ്രോ അണിഞ്ഞ് ടെസ്​ല കാർ ഡ്രൈവ് ചെയ്യുന്നതിന്റെ വിഡിയോ ഒരാള്‍ അപ്‌ലോഡ് ചെയ്തിരുന്നു. അങ്ങനെ ഡ്രൈവ്ചെയ്തതിന് അയാളെ പിന്നീട് പൊലിസ് അറസ്റ്റു ചെയ്തു. ആധൂനിക ടെക്‌നോളജിയുടെ ഏറ്റവും മികച്ച ഉദാഹരണങ്ങളായ ടെസ്‌ലയും ആപ്പിള്‍ വിഷന്‍ പ്രോയും ഒരുമിച്ച സാഹചര്യങ്ങളിലൊന്നായിരുന്നു ഇത്: 

വിഷന്‍പ്രോ അണിഞ്ഞ് ഊണുകഴിക്കുന്ന കൂട്ടുകാര്‍

രണ്ടുപേര്‍ വിഷന്‍പ്രോ അണിഞ്ഞ് ഉച്ചഭക്ഷണം കഴിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നു. പുറത്തു നിന്നു നോക്കുന്നവര്‍ക്ക് അവര്‍ പരസ്പര ബന്ധമില്ലാതെ ഇരുന്ന് ആഹാരം കഴിക്കുന്ന തോന്നലായിരിക്കും ലഭിക്കുക. എന്നാല്‍, ഇരുവരും തമ്മില്‍ വിഷന്‍പ്രോയുടെ ഒരു ഫീച്ചറായ 'പേഴ്‌സൊണ' ഉപയോഗിച്ച് ആശയക്കൈമാറ്റം നടത്തുന്നുണ്ടായിരിക്കാം: 

English Summary:

the most shocking videos of people wearing the Vision Pro headset in the open world

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com