7,299 രൂപയ്ക്ക് 128ജിബി സ്മാര്‍ട്ഫോൺ;ടെക്‌നോ സ്പാര്‍ക് ഗോ 2024ന്റെ വിശേഷങ്ങള്‍ ഇങ്ങനെ
Mail This Article
ടെക്‌നോ സ്പാര്‍ക് ഗോ 2024 സ്മാര്‍ട്ഫോണിന്റെ 128ജിബി സംഭരണശേഷിയുള്ള വേരിയന്റിന് ഓഫര്‍ പ്രൈസ്രൂ7,299 രൂപ. വെര്‍ച്വല്‍ റാം ഉള്‍പ്പടെ, 8ജിബി റാമും ഉണ്ട്. കഴിഞ്ഞ വര്‍ഷം അവസാനം അവതരിപ്പിച്ച സ്മാര്‍ട്ഫോൺ മോഡലുകളിലൊന്നായ ടെക്‌നോ സ്പാര്‍ക് ഗോ 2024ന്റെ പുതിയ വേരിയന്റാണിത്. ഈ മോഡല്‍ 2023 ഡിസംബറില്‍ പരിചയപ്പെടുത്തിയപ്പോള്‍ ടെക്‌നോ, 3ജിബി + 64ജിബി 4ജിബി + 64 ജിബി വേരിയന്റുകളുടെ വില മാത്രമാണ് പുറത്തുവിട്ടിരുന്നത്.
ഇരട്ടി സംഭരണശേഷി
ടെക്‌നോ സ്പാര്‍ക് ഗോ 2024 ന്റെ ഇപ്പോള്‍ പുതിയതായി പുറത്തിറക്കിയിരിക്കുന്ന വേരിയന്റിന് സംഭരണശേഷി ഇരട്ടിയാക്കിയിരിക്കുകയാണ്-128ജിബി. റാം 4ജിബിയും ഉണ്ട്. അതിനു പുറമെ 4ജിബി വെര്‍ച്വല്‍ റാം ടെക്‌നോളജിയും ഉള്‍ക്കൊള്ളിച്ചാണ് ടെക്‌നോ സ്പാര്‍ക് ഗോ 2024 വില്‍പ്പനയ്‌ക്കെത്തിച്ചിരിക്കുന്നത്. ഇതു പരിഗണിക്കുമ്പോഴാണ് 8ജിബി റാം. പുതിയ മോഡലിന്റെ സ്‌പെഷ്യല്‍ ലോഞ്ച് പ്രൈസ് വിലയാണ് 7299 രൂപ. കഴിഞ്ഞ വര്‍ഷം മുതല്‍ വില്‍ക്കുന്നവ തുടക്ക വേരിയന്റിന്റെ, വിലയാണ് ഇരട്ടി സംഭരണശേഷിയുള്ള പുതിയ വേരിയന്റിന്റെ ഓഫര്‍ പ്രൈസ്.
ആമസോണില്‍ വില്‍പ്പന
ടെക്‌നോ സ്പാര്‍ക് ഗോ 2024 ന്റെ പുതിയ വേരിയന്റ് ആമസോണ്‍ വഴിയാണ് വില്‍ക്കുന്നത്. ഫെബ്രുവരി 9 മുതല്‍ ഇതിന്റെ വില്‍പ്പന ആരംഭിച്ചു. സംഭരണശേഷി ഇരട്ടിയാക്കിഎന്നതൊഴിച്ചാല്‍ മറ്റു സ്‌പെസിഫിക്കേഷന്‍ ഒന്നും മാറിയിട്ടില്ല. സ്‌ക്രീനിന്റെ മുകളില്‍ ഒത്ത നടുവിലായി പിടിപ്പിച്ച പഞ്ച്-ഹോള്‍ സെല്‍ഫി ക്യാമറ, 6.56-ഇഞ്ച് വലിപ്പമുളള എച്ഡിപ്ലസ് ഡിസ്‌പ്ലെ, അതിന്റെ 90ഹെട്‌സ് റിഫ്രെഷ് റേറ്റ് തുടങ്ങിയവ ഒക്കെ നിലനിര്‍ത്തിയിട്ടുണ്ട്.
പവര്‍ ബട്ടണില്‍ ഫിംഗർ പ്രിന്റ് സ്‌കാനര്‍; 13എംപി എഐ ഇരട്ട ക്യാമറ
ടെക്‌നോ സ്പാര്‍ക് ഗോ 2024ന്റെ ഓണ്‍-ഓഫ് ബട്ടണില്‍ തന്നെയാണ് ഫിങ്ഗര്‍പ്രിന്റ് സ്‌കാനറും പിടിപ്പിച്ചിരിക്കുന്നത്. ഫോണിന് ഇരട്ട പിന്‍ക്യാമറകളാണ് ഉള്ളത്. ഇവയ്ക്ക് 13എംപിയാണ് റെസലൂഷന്‍. ഇവയ്ക്ക് എഐ ലെന്‍സ് സാങ്കേതികവിദ്യയും ഉപയോഗിച്ചിരിക്കുന്നു എന്ന് ടെക്‌നോ അവകാശപ്പെടുന്നു. സെല്‍ഫിക്കും വിഡിയോ കോളിനുമായി 8എംപി ക്യാമറയും ഉണ്ട്.
-
Display6.56ഇഞ്ച് (16.66 cm) 90Hz IPS LCD
-
ProcesserUnisoc Octa core Processor
-
Front camera13+0.08 MP Rear Camera
-
Battery5000 mAh | 10W
എട്ടു കോറുള്ള യുണിസോക് ടി606 പ്രൊസസറാണ് ടെക്‌നോ സ്പാര്‍ക് ഗോ 2024ന് കരുത്തു പകരുന്നത്. ഫോണിന് 5,000എംഎഎച് ബാറ്ററിയും, ടൈപ്-സി പോര്‍ട്ടുള്ള 10w ഫാസ്റ്റ്ചാര്‍ജിങും ഉണ്ട്. ആന്‍ഡ്രോയിഡ് 13ല്‍ പ്രവര്‍ത്തിക്കുന്ന ഫോണാണ് ഇത്. ഡിടിഎസ് സാങ്കേതികവിദ്യ ഉള്‍പ്പെടുത്തിയ ഇരട്ട സ്പീക്കറുകളും ഫോണിനുണ്ട്. ഫോണിന്റെ മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ടില്‍ 1ടിബി വരെയുള്ള കാര്‍ഡുകള്‍ ഇടാം. മെമ്മറി ഫ്യൂഷന്‍ ടെക്‌നോളജി ഉപയോഗിക്കുന്നതിനാലാണ് ഇതെന്ന് കമ്പനി പറയുന്നു.