ADVERTISEMENT

വിഡിയോ എന്ന മാധ്യമം ഉപയോഗിച്ച് എന്തൊക്കെയോ ലോകത്തോട് പറയാനുണ്ട് എന്നു കരുതുന്നവരാണ് മിക്കവാറും എല്ലാവരും തന്നെ. യൂട്യൂബും, ഫെയ്‌സ്ബുക്കും ഒക്കെ ധാരാളം അവസരങ്ങളും നൽകുന്നു. വിഡിയോ വ്‌ലോഗ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആദ്യമായി വേണ്ടത് ഒരു ക്യാമറയാണ്.  മുടക്കുമുതൽ കുറഞ്ഞ രീതിയില്‍ എന്നാല്‍ താരതമ്യേന മെച്ചപ്പെട്ട ഗുണനിലവാരത്തോടെ വിഡിയോ ഷൂട്ടു ചെയ്യാൻ സ്വന്തമാക്കാൻ കഴിയുന്ന 5 ക്യാമറകള്‍ പരിശോധിക്കാം.

ക്യാമറകള്‍ ഉപയോഗിച്ച് ശീലമില്ലാത്തവര്‍ക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിച്ചു തന്നെ തുടങ്ങാം. എന്നാല്‍, സ്മാര്‍ട്ട്‌ഫോണുകളെ ഈ ലേഖനത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നില്ല. സ്റ്റില്‍ ഫോട്ടോകളെക്കാള്‍ വിഡിയോ പ്രാധാനം നല്‍കുന്ന, എന്നാല്‍ 4കെ റസലൂഷനില്‍ ഷൂട്ട് ചെയ്യാന്‍ സാധിക്കുന്ന താരതമ്യേന വില കുറഞ്ഞ 5 ക്യാമറകളാണ് ഇപ്പോള്‍ നോക്കുന്നത്. വിലോഗിങ് തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ ഒറ്റയ്ക്ക് ഷൂട്ടു ചെയ്യാനായിരിക്കാം താത്പര്യം. അത്തരംസാഹചര്യങ്ങളില്‍ മികവു പുലര്‍ത്തുന്ന ക്യാമറകള്‍  പരിശോധിക്കാം. ഈ കാരണത്താല്‍ തന്നെ  വലുപ്പം കുറഞ്ഞ ക്യാമറകളാണ് പരിചയപ്പെടുത്തുന്നത്.

sony-zv1-1 - 1

വിലയും വിവരങ്ങളും അറിയാൻ: സോണി സെഡ് വി-1

വ്‌ലോഗിങ് എന്ന മേഖലയ്ക്ക് ഊന്നല്‍ നല്‍കി ക്യാമറാ നിര്‍മാണ ഭീമന്‍ സോണി പുറത്തിറക്കിയ ക്യാമറയാണ് സെഡ് വി-1. ഇതിന് ഒരു ടൈപ് 1 സീമോസ് സെന്‍സറാണ് ഉള്ളത്. റസല്യൂഷന്‍ 20.1 എംപി. സെല്‍ഫിക്ക് അടക്കം വ്യത്യസ്ത ആംഗിളുകളില്‍ ക്രമീകരിക്കാവുന്ന എല്‍സിഡി സ്‌ക്രീന്‍, കണ്ണില്‍ ഫോക്കസ് ഉറപ്പിച്ചു നിർത്തുന്ന ഐഎഎഫ് തത്സമയ ട്രാക്കിങ് തുടങ്ങിയവ ഉണ്ട്. പ്രൊഡക്ട് ഷോകെയ്‌സ് ആണ് ഇതിന്റെ സവിശേഷ ഫീച്ചറുകളിലൊന്ന്. 

ക്യാമറയ്ക്ക് മുമ്പിലിരിക്കുന്ന അവതാരകന്‍ ഒരു പ്രൊഡക്ട് എടുത്ത് ലെന്‍സിനു നേരെ പിടിക്കുമ്പോൾ അതില്‍ ഫോക്കസ് വീഴുകയും അതു നീക്കുമ്പോള്‍ വീണ്ടും അവതാരകന്റെ മുഖം ഓട്ടോമാറ്റിക് ആയി ഫോക്കസ് ആകുകയും ചെയ്യുന്ന ഫീച്ചറാണിത്. വില കുറഞ്ഞ മറ്റു പല ക്യാമറകളിലും ഈ സംവിധാനം ലഭ്യമല്ല. സെഡ്‌വി-1 ക്യാമറയ്ക്ക് 24-70എംഎംഎഫ്1.8-2.8 അപെര്‍ചര്‍ ഫിക്‌സഡ് ലെന്‍സ് ആണ് ഉള്ളത്.

ഗുണങ്ങള്‍

4കെ റസല്യൂഷന്‍ വിഡിയോ,മികച്ച ഓട്ടോഫോക്കസ്,പ്രൊഡക്ട് ഷോകെയ്‌സ് , ചെറിയ ബോഡി,കുടുതല്‍ മികച്ച സ്വരം റെക്കോഡ് ചെയ്യണമെങ്കില്‍ മൈക് പിടിപ്പിക്കാം ,ഭാരം 294 ഗ്രാം മാത്രം, വ്‌ലോഗിങ് എളുപ്പമാക്കന്‍ എക്‌സ്റ്റേണല്‍ ഗ്രിപ് (കൂടുതല്‍ പണം നല്‍കണം)

കുറവുകള്‍

ലെന്‍സ് മാറ്റാനാവില്ല, ലെന്‍സിന് പരമാവധി വൈഡ് പോകാന്‍ സാധിക്കുന്നത് 24എംഎം വരെയാണ്. ഇത് വിശാലമായ പ്രകൃതി ദൃശ്യങ്ങളും അവതാരകനെയും കാണിക്കുമ്പോള്‍ ഒരു പോരായ്മയാണ് എന്ന് വാദമുണ്ട്, വളരെ നേരം ഷൂട്ട് ചെയ്യണമെങ്കില്‍ കൂടുതല്‍ ബാറ്ററികള്‍ കരുതേണ്ടി വരും.

വിലയും വിവരങ്ങളും അറിയാൻ:  സോണി സെഡ്‌വി-ഇ10എല്‍

sony-zv10l - 1

സെഡ്‌വി-ഇ10 മോഡലിന് മേല്‍പ്പറഞ്ഞ സെഡ്‌വി-1 ക്യാമറയില്‍ കണ്ട മിക്ക മികച്ച ഫീച്ചറുകളും ഉണ്ട്. അധിക മികവുകളും ഉണ്ട്. കൂടുതല്‍ വലിപ്പമുള്ള 24.2എംപി റെസലൂഷനുള്ളഎപിഎസ്-സി സെന്‍സര്‍ ഉള്ളതിനാല്‍ സാങ്കേതികത്വം വച്ചു പറഞ്ഞാല്‍ കൂടുതല്‍ മികച്ച വിഡിയോ പകര്‍ത്താനാകും. സെന്‍സര്‍ സൈസ് കൂടാതെയുള്ള പ്രധാന മികവ്, ലെന്‍സ് മാറാമെന്നുള്ളതാണ്. കൂടുതല്‍ വൈഡ് ആയ ലെന്‍സോ, ടെലി ലെന്‍സോ അടക്കം സോണിയുടെ വിഖ്യാതമായ ഇ-മൗണ്ട് ലെന്‍സുകള്‍വാങ്ങി  സിസ്റ്റം വികസിപ്പിക്കാം. പക്ഷെ, അപ്പോള്‍ വിലയും വര്‍ദ്ധിക്കും.

സോണി എ6100 ക്യാമറയുടെ സെന്‍സറും ടെക്‌നോളജിയുമാണ് സോണി സെഡ്‌വി-ഇ10 ഉള്ളത് എന്നതിനാല്‍ അത് മികച്ച സ്റ്റില്‍ ക്യാമറയുമാണ്. എന്നാല്‍, ഇത് താരതമ്യേന പഴയ സെന്‍സറാണ്. വിഡയോ ഷൂട്ടിങില്‍ റോളിങ് ഷട്ടര്‍ എന്നറിയപ്പെടുന്ന ദൂഷ്യം പ്രകടിപ്പിക്കുന്നു എന്നതാണ് ഇതിന്റെ പ്രധാന ന്യൂനത. എന്നാല്‍, വില കുറഞ്ഞ ഒരു ക്യാമറ അന്വേഷിക്കുന്നവര്‍ക്ക് സോണി സെഡ്‌വി-ഇ10 നിശ്ചയമായും പരിഗണിക്കാം.

മികവുകള്‍

4കെ റെസലൂഷന്‍ വിഡിയോ,മികച്ച ഓട്ടോഫോക്കസ്, പ്രൊഡക്ട് ഷോകെയ്‌സ് ,24.2എംപി എപിഎസ്-സി സെന്‍സര്‍, ലെന്‍സ് മാറ്റാം

കുറവുകള്‍

താരതമ്യേന പഴയ സെന്‍സർ വ്​ലോഗര്‍മാരെ മനസില്‍ കണ്ടു നിര്‍മ്മിച്ചതിനാല്‍ വ്യൂഫൈന്‍ഡര്‍ ഇല്ല, ഇത്തരം ക്യാമറയില്‍ ഇന്നു ലഭ്യമായ മികച്ച ടെക്‌നോളജി വേണമെന്നുള്ളവര്‍ സോണി എ6700 തന്നെ പരിഗണിക്കണം.

വിലയും വിവരങ്ങളും അറിയാൻ:  നിക്കോണ്‍ സെഡ് 30

നിക്കോണ്‍ കമ്പനിയുടെ ഏറ്റവും വില കുറഞ്ഞ മിറര്‍ലെസ് ക്യാമറയാണ് സെഡ് 30. വിഡിയോ ഷൂട്ടര്‍മാരെ മുന്നില്‍ കണ്ട് നിര്‍മിച്ചതിനാല്‍ വ്യൂഫൈന്‍ഡര്‍ ഇല്ല. പല ആംഗിളുകളിൽ ക്രമീകരിക്കാവുന്ന എല്‍സിഡി ഉണ്ട്. ഇതിന് 20.9 എംപി സെന്‍സര്‍ ആണ് ഉള്ളത്. മികച്ച വിഡിയോ റെക്കോർഡിങ് സാധ്യമാണ്. മികച്ച ഓട്ടോഫോക്കസ് ഉണ്ടെങ്കിലും, സോണിയുടേതിന് ഒപ്പം എത്തുമോ എന്ന കാര്യത്തില്‍ തര്‍ക്കങ്ങളുണ്ട്. പക്ഷെ നിരാശപ്പെടുത്തിയേക്കില്ല. എല്ലാസെഡ് മൗണ്ട് ലെന്‍സുകളും സ്വീകരിക്കും. എഫ്ടുസെഡ് അഡാപ്റ്റര്‍ ഉപയോഗിച്ചാല്‍ നിക്കോണ്‍ ഡിഎസ്എല്‍ആര്‍ ലെന്‍സുകളും, എസ്എല്‍ആര്‍ ലെന്‍സുകളും പോലും പ്രവര്‍ത്തിപ്പിക്കാം. 

മികവുകള്‍

nikon-z30 - 1

മികച്ച വിഡിയോ റെക്കോഡിങ്,മികച്ച ഗ്രിപ്പ്, ഡ്യുവല്‍ കണ്ട്രോള്‍ വീല്‍സ്, ഐഎഎഫ്, വെളിച്ചക്കുറവിലും തരക്കേടില്ലാത്ത പ്രകടനം, വെതര്‍ സീലിങ്.മനസിലാക്കാന്‍ എളുപ്പമുള്ള മെന്യു, മികച്ച നിര്‍മ്മാണം

കുറവുകള്‍

4കെ വിഡിയോ ദീര്‍ഘനേരം ഷൂട്ട് ചെയ്യുമ്പോള്‍ ക്യാമറ ചൂടാകുന്നു എന്ന പരാതിയുണ്ട്,വ്യൂഫൈന്‍ഡര്‍ ഇല്ല, നേറ്റീവ് എപിഎസ്-സി ലെന്‍സ് തന്നെ വേണമെങ്കില്‍ അവ സോണിയേക്കാള്‍ എണ്ണത്തില്‍ കുറവ്, താരതമ്യേന മോശം ഓട്ടോഫോക്കസ്

വിലയും വിവരങ്ങളും അറിയാൻ:  ക്യാനന്‍ ആര്‍100

ക്യാനന്‍ കമ്പനിയുടെ ഏറ്റവും വില കുറഞ്ഞ മിറര്‍ലെസ് ക്യാമറയാണ് ആര്‍100. 24.1എംപി സെന്‍സര്‍ ഉള്ള ഈ മോഡലിന് തരക്കേടില്ലാത്ത ഓട്ടോഫോക്കസും ഉണ്ട്. തുടക്കക്കാരെമാത്രം ഉദ്ദേശിച്ചിറക്കിയിരിക്കുന്നതാണ് ഈ മോഡല്‍. വലിപ്പക്കുറവും പലര്‍ക്കും ഇഷ്ടപ്പെട്ടേക്കും. 

മികവുകള്‍

വിലക്കുറവ്,തരക്കേടില്ലാത്ത ഫോട്ടോകളും, വിഡിയോയും,തുടക്കക്കാരെ പേടിപ്പിക്കാന്‍ സാധ്യതയില്ലാത്ത മെന്യൂ സിസ്റ്റം.

വിലയും വിവരങ്ങളും അറിയാൻ:  പാനസോണിക് ജി7

മുകളില്‍ പറഞ്ഞ ക്യാമറകളെക്കാള്‍ ഒക്കെ ഏറ്റവും വില കുറഞ്ഞ് ഇപ്പോള്‍ വാങ്ങാവുന്ന മിറര്‍ലെസ് ക്യാമറകളിലൊന്നാണ് പാനസോണിക് ജി7. വലിപ്പക്കുറവും ഈ 16എംപി മൈക്രോഫോര്‍ തേഡ്‌സ് ക്യാമറയെ ആകര്‍ഷകമാക്കുന്നു. വളരെ പഴയ ക്യാമറയാണിത്. 2015ല്‍ പുറത്തിറക്കിയത്.

canon - 1

ഇപ്പോഴും വിഡിയോ ഷൂട്ടിങ് പരിചയമുള്ളവര്‍ക്ക് പ്രിയപ്പെട്ട ക്യാമറകളിലൊന്നാണിത്. ആ കാലത്ത് പാനസോണിക് തങ്ങളുടെ ജി7 മോഡലില്‍ ഉള്‍പ്പെടുത്തിയ ഫീച്ചറുകള്‍ ആശ്ചര്യത്തോടെയാണ് ഇപ്പോള്‍ആളുകള്‍ കാണുന്നത്. 

 മാനുവൽ ഫോക്കസ് അറിയാവുന്ന എല്ലാവര്‍ക്കും ഏറ്റവും കുറഞ്ഞ വിലയില്‍ മികച്ച വിഡിയോ പകര്‍ത്താന്‍ സാധിക്കുന്ന മോഡലാണിത്. സ്വയം ക്യാമറയ്ക്കു മുന്നിലെത്താതെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നവര്‍ക്കും പരിഗണിക്കാം. 

മികവുകള്‍

വിലക്കുറവ്, ,4കെ ഫോട്ടോ മോഡ്. തരക്കേടില്ലാത്ത വ്യൂഫൈന്‍ഡര്‍,  ഒളിംപസും, പാനസോണിക്കും അടക്കം നിര്‍മ്മിക്കുന്ന മികവുറ്റ പ്രൈം, സൂം ലെന്‍സുകള്‍

panasonic-g7 - 1

കുറവുകള്‍

ഓട്ടോഫോക്കസിനെ പൂര്‍ണ്ണമായി ആശ്രയിക്കാനാവില്ല ,താരതമ്യേന ചെറിയ സെന്‍സർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com