ADVERTISEMENT

ടിക്കറ്റുകൾ, ഡിജിറ്റൽ കാർഡുകൾ എന്നിവ സൂക്ഷിച്ചുവയ്ക്കാവുന്ന ഗൂഗിൾ വോലറ്റ് ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്കായി ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ഗൂഗിൾ പേയുടെ ഭാഗമായി വോലറ്റ് സേവനം സൗജന്യമാണ്. 

വോലറ്റ് സേവനത്തിനായി എയർ ഇന്ത്യ, ഇൻഡിഗോ, ഫ്ലിപ്കാർട്, കൊച്ചി മെട്രോ, പൈൻ ലാബ്സ്, പിവിആർ ഐനോക്സ് എന്നിവയുമായി സഹകരണവും ഗൂഗിൾ പ്രഖ്യാപിച്ചു. 

മൂവി, ഇവന്റ് ടിക്കറ്റുകൾ, ബോർഡിങ് പാസ്, മെട്രോ ടിക്കറ്റ് എന്നിവയടക്കം ഡിജിറ്റലായി വോലറ്റിൽ സൂക്ഷിക്കാം. നിലവിൽ 80 രാജ്യങ്ങളിൽ ഗൂഗിൾ വോലറ്റ് സേവനമുണ്ട്. 

ഇന്ത്യയിൽ ഗൂഗിൾ വോലറ്റ് എങ്ങനെ ഉപയോഗിക്കാം?

∙ആൻഡ്രോയിഡ് 7.0-ലും അതിനുമുകളിലും പ്രവർത്തിക്കുന്ന ഒരു ഉപകരണമാണ് ഉപയോഗിക്കുന്നതെങ്കിൽ, ഈ നിർദ്ദേശങ്ങൾ പ്രയോഗിക്കുക:

google-wallet

∙ പ്ലേസ്റ്റോറിലേക്ക് പോയി 'Google Wallet' എന്ന് തെരയുക, ആപ് ഡൗൺലോഡ് ചെയ്യുക.ഗൂഗിൾ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്‌തിട്ടുണ്ടെങ്കിൽ, അധിക ലോഗിൻ വിശദാംശങ്ങളൊന്നും ആവശ്യമില്ല. 

∙ 'ഇനങ്ങൾ ചേർക്കുക'(Add Items) പേജിലേക്ക് പോകാം. 'വോലറ്റിലേക്ക് ചേർക്കുക' എന്നതിൽ ക്ലിക്ക് ചെയ്ത് ഫോട്ടോ, ലോയൽറ്റി, ഗിഫ്റ്റ് കാർഡ് അല്ലെങ്കിൽ ട്രാൻസ്‌പോർട്ട് പാസ് തുടങ്ങിയ വിഭാഗങ്ങളിൽ നിന്ന് തെരഞ്ഞെടുക്കുക.

∙ ആവശ്യമുള്ള ഒരു വിഭാഗം തെരഞ്ഞെടുക്കുക (ഉദാ, 'ഗതാഗത പാസ്'). ഉദാഹരണത്തിന്, 'കൊച്ചി മെട്രോ' തിരഞ്ഞെടുക്കുന്നത് കൊച്ചി മെട്രോ വെബ്‌സൈറ്റിലേക്ക് റീഡയറക്‌ടുചെയ്യും, അവിടെ ഗൂഗിൾ വോലറ്റിലേക്ക് മെട്രോ ടിക്കറ്റ് ചേർക്കുന്നതിന് ഗൂഗിൾ അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്യാനാകും.

∙ നിലവില്‍ എല്ലാ മേഖലകളിലും എല്ലാ ഫീച്ചറുകളും ലഭ്യമല്ല, എന്നാൽ വരും മാസങ്ങളിൽ  അവ കൊണ്ടുവരുമെന്നു ഗൂഗിൾ പറയുന്നു.

gpay-new - 1

∙ എങ്ങനെ പണമടയ്ക്കാം: ക്രെഡിറ്റ് ,ഡെബിറ്റ് കാർഡുകൾ ചേർക്കു. പണമടയ്ക്കാൻ ഒരുങ്ങുമ്പോൾ ഫോൺ അൺലോക്ക് ചെയ്യുക. റീഡറിനു സമീപം പിടിച്ചശേഷം പണം സ്വീകരിച്ചോ എന്നറിയാനായി ചെക് മാർക് പരിശോധിക്കുക.

∙അതേസമയം Google Wallet ഉപയോഗിച്ച് കോൺടാക്റ്റ്‌ലെസ് പേമെന്റുകൾ നടത്താൻ, നിങ്ങൾക്ക് നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ (NFC) ഉള്ള ഒരു Android ഫോൺ ഉണ്ടായിരിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com