ഡീലീറ്റടിച്ച ഫോട്ടോകളെല്ലാം ഫോണിൽ തിരിച്ചെത്തുന്നു; ഈ അപ്ഡേറ്റ് ചെയ്തവർ സൂക്ഷിക്കണേ
Mail This Article
3 വർഷം മുൻപ് ഡിലീറ്റ് ചെയ്ത ഫോട്ടോകൾ വരെ ഫോണിൽ തിരികെയെത്തുന്നതായി ഉപയോക്താക്കള്‍. ആപ്പിൾ അവതരിപ്പിച്ച പുതിയ ഫീച്ചറുകളൊന്നും അല്ല, ഐഒഎസ് 17.5 അപ്ഡേറ്റിനു ശേഷം ചില ഐഫോൺ ഉപയോക്താക്കൾ കിട്ടിയ 'പണിയാണ്' ആശങ്കയിലാക്കിയിരിക്കുന്നത്.
വളരെക്കാലം മുൻപ് കളഞ്ഞ ഫോട്ടോകളെല്ലാം ഫോണില്‍ വീണ്ടും കണ്ടതോടെ ആകെ അമ്പരന്നു. റിസെന്റിലി ഡിലീറ്റഡ് എന്ന ഫയലിൽ അടുത്തിടെ നീക്കിയ ഫോട്ടോകളെല്ലാം ആപ്പിൾ 30 ദിവസത്തേക്ക് സൂക്ഷിക്കാറുണ്ട്. അതിനുശേഷം പെർമെനന്റായി ഡിലീറ്റ് ചെയ്യപ്പെടുമെന്നാണ് പറയുന്നത്.
3 വർഷത്തിനുശേഷവും തിരിച്ചെത്തിയതോടെ ഈ ഫോട്ടോകളൊന്നും യഥാർഥത്തിൽ ആപ്പിൾ ഇല്ലാതാക്കുന്നില്ലേയെന്ന സ്വകാര്യത ആശങ്കകളും ഉപയോക്താക്കൾ ഉയർത്തുന്നു.അടുത്തിടെ ഐക്ലൗഡിൽ അപ്ലോഡ് ചെയ്ത ചിത്രങ്ങളെന്ന ടാഗോടെ നാലോളം ചിത്രങ്ങൾ ഗാലറിയിലെത്തിയെന്നു ഒരു റെഡിറ്റർ പറഞ്ഞതായി മാക്റൂമേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ഐഒഎസ് 18 അപ്ഡേറ്റ് അടുത്തമാസം WWDC 2024-ൽ അവതരിപ്പിക്കാനിരിക്കേയാണ് 'ബഗ് ഫിക്സുകളുമായി' ഐഒഎസ് 17.5 ആപ്പിൾ പുറത്തിറക്കിയത്. എന്തായാലും ഈ പ്രശ്നത്തിന് ആപ്പിൾ ഔദ്യോഗിക വിശദീകരണം നൽകുമ്പോൾ ഇവിടെ അപ്ഡേറ്റ് ചെയ്യപ്പെടും.
പുതിയ അപ്ഡേറ്റുകൾ ഇവയായിരുന്നു
∙ആപ്പിൾ ന്യൂസിനുള്ള ഓഫ് ലൈൻ മോഡ്
∙ പുതിയ വേഡ് ഗെയിം
∙ അൺവാണ്ടഡ് ട്രാക് ഡിറ്റെക്ടർ
∙ ഇയുവിലുള്ളവർക്കായി വെബ്ഡിസ്ട്രിബ്യൂഷൻ എന്ന സംവിധാനം( വെബിൽനിന്നുള്ള ആപ് ഡൗൺലോഡ്)