ADVERTISEMENT

വിൻഡോസ് ഉപയോക്താക്കൾ‌ക്ക് സിനിമകളും ടിവിഷോകളും ഇനി ഡൗൺലോഡ് ചെയ്യാൻ കഴിയില്ലെന്ന് റിപ്പോർട്ടുകൾ. വിൻഡോസ് ആപ്പിലെ സ്ട്രീമിങ് മെച്ചപ്പെടുത്തുക പോലുള്ള കാര്യങ്ങളും തത്സമയ ഇവന്റ് കാണുന്നതിനുള്ളസംവിധാനവും ഏർപ്പെടുത്തുമെങ്കിലും താമസിയാതെ ഡൗൺലോ‍ഡ് ഫീച്ചർ ഒഴിവാക്കിയേക്കും.

Windows 10, Windows 11 എന്നിവയ്‌ക്കായുള്ള നെറ്റ്ഫ്ലിക്സ് ആപ്പിന്റെ നിലവിലെ പതിപ്പ് ഉപയോക്താക്കളെ ഷോകൾ 1080p (FullHD) വരെ  ഡൗൺലോഡ് ചെയ്യാൻ അനുവദിക്കുന്നുണ്ട്. ടിവി ഷോകളും സിനിമകളും ഓഫ്‌ലൈനായി കാണുന്നതിനായുള്ള ഡൗൺലോഡുകൾ ഉടൻ തന്നെ മൊബൈലിലേക്കും ടാബ്‌ലെറ്റുകളിലേക്കും പരിമിതപ്പെടുത്തുമെന്നാണ് സൂചന.

സ്റ്റാൻഡേർഡ് പ്ലാനുകളേക്കാൾ വളരെ കുറഞ്ഞ വിലയ്ക്ക് പ്ലാറ്റ്‌ഫോമിൽ ഉള്ളടക്കം കാണാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പരസ്യം വരുന്ന ആപ്പായിരിക്കും വിൻഡോസിനായി ലഭ്യമാകുക. പക്ഷേ ഇന്റർനെറ്റ് ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഡൗണ്‍ലോഡ് ഫീച്ചർ ഒഴിവാക്കുന്നത് അത്ര ഉപയോഗപ്രദമാവില്ലെന്നാണ് ഉപയോക്താക്കൾ എക്സിൽ കുറിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com